കോട്ടയം ജില്ലയില്‍ 1555 പേര്‍ക്ക് കോവിഡ്; ആതിരമ്പുഴയിൽ രോഗികളുടെ എണ്ണം കൂടുന്നു; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 52267 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി 19.37ശതമാനത്തിലേക്ക് എത്തിയത് ജില്ലക്ക് ആശ്വാസമാകുന്നു

സ്വന്തം ലേഖകൻ    കോട്ടയം : ജില്ലയില്‍ 1555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1540 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 8024 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.37 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 705 പുരുഷന്‍മാരും 639 സ്ത്രീകളും 221കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1546 പേര്‍ രോഗമുക്തരായി. 9898 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

ആദ്യം പിണറായി വിജയനോട്; ഇപ്പോള്‍ വി.ഡി. സതീശനോട്; ഹാലിളകി എന്‍.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായർ; നായർ പിടിച്ച പുലിവാലിന്റെ ബാക്കി പിടിക്കാൻ ആളില്ലാതാകുമ്പോൾ..

സ്വന്തം ലേഖകൻ കോട്ടയം: ആദ്യം പിണറായിയോടായിരുന്നു എന്‍.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായരുടെ ആരോപണങ്ങൾ. വിലകൊടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പുതിയതായ സ്ഥാനമേറ്റ പ്രതിപക്ഷ നേതാവിനെതിരെയായി ആരോപണം. സമുദായ സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചത് ശരിയായില്ല. പുതിയ സ്ഥാനലബ്ദിയില്‍ മതി മറന്ന് പ്രസ്താവനകളാണ് വി.ഡി. സതീശന്‍ നടത്തുന്നത്. പാര്‍ട്ടികളെ വിലയിരുത്താന്‍ സമുദായ സംഘടന അവകാശമുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷനേതാവ് എന്‍.എസ.്എസ് ആസ്ഥാനത്ത് എത്തി സഹായം തേടി. ഇതിനുശേഷം തള്ളിപ്പറയുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല. പാര്‍ട്ടിയുടെ നയപരമായ നിലപാട് കെ.പി.സി.സി വ്യക്തമാക്കണം. സമുദായസംഘടനകള്‍, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ കെ.പി.സി.സി […]

വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയത്; കോണ്‍ഗ്രസ് വിട്ട ലതികാസുഭാഷ് ഇനി എന്‍.സി.പി.ക്കൊപ്പം; പ്രഖ്യാപനം കോട്ടയത്ത് നടന്നു

സ്വന്തം ലേഖകൻ    കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച ലതികാ സുഭാഷ് എന്‍.സി.പി.ക്ക് ഒപ്പം ചേര്‍ന്നു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം കോട്ടയത്ത് നടന്നു. വരും ദിവസങ്ങളില്‍ എന്‍.സി.പി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ ഇടപെടലാണ് എന്‍.സി.പി.യിലേക്ക് വരാന്‍ ഇടയാക്കിയതെന്ന് ലതികാ സുഭാഷ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.   എന്‍.സി.പി.യില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിരവധി പേര്‍ എന്‍.സി.പി.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സമീപിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു.   പതിറ്റാണ്ടുകളായി […]

കടുത്തുരുത്തി പാലാക്കരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന ജീപ്പ് ; മൂന്നു പോലീസ്കാർക്ക് സാരമായ പരിക്ക്

സ്വന്തം ലേഖകൻ കടുത്തുരുത്തി: കടുത്തുരുത്തി പാലാക്കരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സിഐ പി.എസ് സംസൺ, എസ് ഐ ടി.ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്ക് സാരമായ പരിക്കേറ്റു. രാവിലെ പതിനൊന്നരയോട്കൂടിയാണ് നാടിനെ നടുക്കിയ സംഭവം. വളവുകൾ ഉള്ള വഴിയിൽ അമിതവേഗത്തിൽ വരികയായിരുന്നു ചരക്ക് ലോറി. ഈ സമയത്ത് എതിർദിശയിൽ വരികയായിരുന്ന പൊലീസ് ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാർ ഉൾപ്പെടെ […]

നമ്മുടെ സ്‌പെഷ്യല്‍ കുഞ്ഞുങ്ങള്‍ കോവിഡ് കാലത്ത് ഹാപ്പിയാണോ?; നേടിയെടുത്ത കഴിവുകള്‍ പലര്‍ക്കും നഷ്ടമാകുന്നു; അക്രമാസക്തമായ പെരുമാറ്റങ്ങളും അമിതമായ ദേഷ്യവും അവരെ കീഴ്‌പ്പെടുത്തുന്നു; സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോകരുത്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്‌ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലം എന്‍ജോയ് ചെയ്യുന്നവര്‍ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാള്‍ പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ തന്നെ നിരാശരാണ് നമ്മളില്‍ പലരും. സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയില്‍ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലര്‍ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് ആയവര്‍ക്ക് ഈ കൂട്ടിലടച്ച ജീവിതം സമ്മാനിക്കുന്ന സ്‌ട്രെസ് നിസ്സാരമല്ല. ഓട്ടിസം ഒരു രോഗമല്ല, മറിച്ച് […]

കോട്ടയം ജില്ലയില്‍ 1090 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതൽ രോഗികൾ കാഞ്ഞിരപ്പള്ളിയിൽ; ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനം; ഏറ്റുമാനൂരിൽ നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങി, രോഗബാധിതരുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 1090 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1086 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4596 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 495 പുരുഷന്‍മാരും 433 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2298 പേര്‍ രോഗമുക്തരായി. 9893 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 172674 പേര്‍ കോവിഡ് ബാധിതരായി. 161801 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.51 ശതമാനം; പള്ളിക്കത്തോട്, തൃക്കൊടിത്താനം എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 1322 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.51 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 575 പുരുഷന്‍മാരും 576 സ്ത്രീകളും 171 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1467 പേര്‍ രോഗമുക്തരായി. 11069 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 171552 പേര്‍ കോവിഡ് ബാധിതരായി. 159520 പേര്‍ രോഗമുക്തി നേടി. […]

മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്ക് കോവിഡ്; കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു; മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റിയ ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

സ്വന്തം ലേഖകൻ ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികൾക്ക് കോവിഡ്. 100ൽ അധികം തൊഴിലാളികൾ ഉള്ളതിൽ 72 പേർക്കാണ് കോവിഡ് സ്ഥിതികരിച്ചത്. ഇവരെ മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റി. രോഗം വന്നവർ, സമ്പർക്കത്തിലേർപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തരം തിരിച്ച്, പ്രാഥമിക കൃത്യനിർവ്വഹണത്തിനും ചികിത്സയ്ക്കും സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്ന് അതിരമ്പുഴ പ്രാഥമികാ ചികിത്സാ കേന്ദ്ര മേധാവി ഡോ.റോസിലിൻ ജോസഫ് പറഞ്ഞു. രോഗ സ്ഥിരീകരണത്തിന് ശേഷം കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു.തുടർന്ന് ശനിയാഴ്ച (ഇന്നലെ) ഹെൽത്ത് ഇൻസ്പെക്ടർ കെ.സി അനൂപ് കുമാറിൻ്റെ നേതൃത്വത്തിൽ, മെഡിക്കൽ കോളജ് […]

കോട്ടയം ജില്ലയില്‍ 1750 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 20.92 ശതമാനമായി കുറഞ്ഞു; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 32 പേർ രോഗബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1750 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1718 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 32 പേർ രോഗബാധിതരായി. പുതിയതായി 8363 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 20.92 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 730 പുരുഷന്‍മാരും 786 സ്ത്രീകളും 234 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2290 പേര്‍ രോഗമുക്തരായി. 11217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 170233 പേര്‍ […]

കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് സ്റ്റേറ്റ് കാർ എത്തി; മന്ത്രിയെ സ്വീകരിച്ച്‌ ജോസ് കെ മാണി; കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് സ്വന്തം; പിൻഗാമി മകനല്ല, ശിഷ്യൻ

ജി കെ കോട്ടയം: ഒരിടവേളയ്ക്ക് ശേഷം പാലായിലെ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് കേരളാ സ്‌റ്റേറ്റ് മൂന്നാം നമ്പര്‍ കാര്‍ എത്തി. കാറില്‍ നിന്നും ഇറങ്ങിയത് കെ.എം.മാണിയുടെ അരുമയായ ശിക്ഷ്യനും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് ലഭിച്ചു. മൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ജോസ് കെ.മാണിയിലൂടെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ തോറ്റതോടെ ഈ സ്വപ്‌നം പൊലിഞ്ഞു. എങ്കിലും വിശ്വസ്തനായ റോഷിയിലൂടെ മന്ത്രി സ്ഥാനം ലഭിച്ചതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. […]