കോട്ടയം മെഡിക്കല്‍ കൊളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രോഗം കണ്ടെത്തിയത് കോവിഡ് രോഗമുക്തരില്‍; മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം തലച്ചോറിലേക്ക് വ്യാപിച്ച് കാഴ്ചശക്തി ന്ഷ്ടപ്പെടുത്തും

കോട്ടയം മെഡിക്കല്‍ കൊളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രോഗം കണ്ടെത്തിയത് കോവിഡ് രോഗമുക്തരില്‍; മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം തലച്ചോറിലേക്ക് വ്യാപിച്ച് കാഴ്ചശക്തി ന്ഷ്ടപ്പെടുത്തും

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം മെഡികല്‍ കോളജില്‍ കോവിഡ് മുക്തരായ മൂന്നുരോഗികള്‍ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) രോഗം ബാധിച്ച് ചികിത്സയില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണില്‍ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നും രോഗം ബാധിക്കും.

സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നതും പ്രതിരോധശേഷി കുറയുന്നതും രോഗം ഉണ്ടാകാന്‍ കാരണമാകും. തലവേദന, കണ്ണിനു ചുവപ്പ്, മുഖത്തിനു വീക്കം, നെറ്റി, തൊണ്ട വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ശക്തമായ ചുമയും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കോശങ്ങള്‍ ചേര്‍ന്ന് മുഴ രൂപപ്പെടും. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. തുടര്‍ന്ന് മാസങ്ങളോളം രോഗിക്ക് ചികിത്സ തുടരണം. കുത്തിവയ്പും, ഗുളികകളുമാണ് സാധാരണയായി രോഗികള്‍ക്കായി നല്‍കുന്നത്.

കോവിഡ് ബാധിച്ച ശേഷം സുഖപ്പെടുന്ന പ്രമേഹ രോഗികള്‍ക്കാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം ക്രമേണ തലച്ചോറിലേയ്ക്കും വ്യാപിക്കും. ഇതോടെ കാഴ്ചശക്തി നഷ്ടപ്പെടാനിടയാകും.

 

Tags :