കോട്ടയത്തെ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ട്; ഫേസ് ബുക്കിലുള്ള സുഹൃത്തുക്കള്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു; റിക്വസ്റ്റ് സ്വീകരിക്കുകയോ പണം കൊടുക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി അനില്‍കുമാര്‍ രംഗത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം : കോട്ടയത്തെ സി.പി.എമ്മിന്റെ ജനകീയ നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.കെ അനില്‍ കുമാറിന്റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പണം അഭ്യര്‍ത്ഥിച്ചു സന്ദേശങ്ങള്‍.

ഇന്നലെ ഉച്ചയോട കൂടിയാണ് അഡ്വ. കെ അനില്‍ കുമാറിന്റെ അതേ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്കിലെ എല്ലാ സുഹൃത്തുക്കള്‍ക്കും പണം അഭ്യര്‍ത്ഥിച്ചു കൊണ്ട് സന്ദേശങ്ങള്‍ ചെല്ലുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അനില്‍കുമാര്‍ തന്റെ പേരില്‍ ഏതോ വിരുതന്‍മാര്‍ വ്യാജമായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് എന്ന് കാണിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിംഗ് നടത്തുകയും ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. പോലീസ് ഈ വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മീനച്ചിലാര്‍ മീനന്തലയാര്‍ കൊടൂരാര്‍ പുനസംയോജന പദ്ധതിയിലൂടെ സംസ്ഥാന തലത്തില്‍ അറിയിപ്പെടുന്ന നേതാവും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ തിളങ്ങുന്ന മുഖവും കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കോട്ടയത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത വ്യക്തിയാണ് അഡ്വ. കെ അനില്‍കുമാര്‍.