ലോക്ക് ഡൗൺ ആഘോഷിക്കാൻ വാറ്റ്; മുട്ടമ്പലത്ത് നിന്നും 80 ലിറ്റർ കോടയും വാറ്റും പിടികൂടി; കണ്ടെയ്മെന്റ് സോൺ ആയത്കൊണ്ട് പൊലീസും എക്സൈസും വരില്ല എന്ന് വിചാരിച്ചെങ്കിലും കണക്ക് കൂട്ടലുകൾ തെറ്റി; ലോക്ക് ഡൗൺ കാലത്ത് ലഹരിയൊഴുകാതിരിക്കാൻ പരിശോധന ശക്തം 

സ്വന്തം ലേഖകൻ.

കോട്ടയം: കോട്ടയം മുട്ടമ്പലത്ത് നിന്നും 80 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റ് ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി.

മുട്ടമ്പലം വിജയപുരം കോളനിയിൽ പുത്തൻപുരയ്ക്കൽ കൃഷ്ണന്റെ മകൻ പി.കെ സനൽ എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. വ്യാഴാഴ്ച പകലാണ് സംഭവം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ച ഈ പ്രദേശത്ത് പൊലീസോ എക്‌സൈസോ എത്തില്ല എന്ന ധൈര്യത്തിലാവം ഇത് ചെയ്തത്. ലോക്ക് ഡൗണ് കാലത്തെ വിൽപനയ്ക്ക് വേണ്ടിയാണ് വാറ്റിയതെന്ന് സൂചന.

ഡെപ്യൂട്ടി കമ്മീഷണർ എ.ആർ സുൽഫീക്കറിന്റെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും സംഘവും സംഭവ സ്ഥലത്ത് എത്തുന്നത്.

സംഭവ സ്ഥലത്ത് നിന്നും പ്രതിയെ തൊണ്ടിമുതലോടെ പിടികൂടുകയായിരുന്നു.

എക്സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ,പ്രിവന്റീവ് ഓഫീസർ കെ.രാജീവ് ,സിവിൽ എക്സൈസ് ഓഫീസർമാരായ മാമൻ സാമുവൽ, പി.എസ് സഞ്ജു,അഞ്ചിത് രമേശ് ,വനിതാ സിവിൽ എക്സൈസ് ഓഫിസർ അമ്പിളി കെ.ജെ ഡ്രൈവർ അനിൽ കെ കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രതിക്കെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു.

Tags :