ശമനമില്ലാതെ കോവിഡ്, എന്നിട്ടും വില്‍പ്പന തകൃതി; മുണ്ടക്കയത്ത് ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ കമ്പനികളുടെ ഓഫീസ് പോലീസ് അടപ്പിച്ചു; നടപടി വ്യാപരികളുടെ പ്രതിഷേധത്തെ തുടർന്ന് 

ശമനമില്ലാതെ കോവിഡ്, എന്നിട്ടും വില്‍പ്പന തകൃതി; മുണ്ടക്കയത്ത് ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ കമ്പനികളുടെ ഓഫീസ് പോലീസ് അടപ്പിച്ചു; നടപടി വ്യാപരികളുടെ പ്രതിഷേധത്തെ തുടർന്ന് 

സ്വന്തം ലേഖകൻ 

മുണ്ടക്കയം: മുണ്ടക്കയത്ത് ശമനമില്ലാതെ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിന് പുറമേ വ്യാപാരികളും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് മഹാമാരിക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ പോലും തുറക്കുന്നത്.

അതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് വെച്ചിരുന്ന ആമസോണിന്റെയും ഫിള്കാര്‍ട്ടിന്റെയും ഓഫീസുകള്‍ വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് എത്തി അടപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു നിയന്ത്രണവുമില്ലാതെ അവശ്യസാധനങ്ങള്‍ പോലുമല്ലാത്ത വസ്തുക്കള്‍ യഥേഷ്ടം വിവിധ സ്ഥലങ്ങളിലേക്ക് ഡെലിവറി നല്‍കാന്‍ തുറന്ന് വെച്ച ഓഫീസാണ് അടപ്പിച്ചത്.

ആദ്യം വ്യാപാരികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും കമ്പികളുടെ പ്രതിനിധികള്‍ പ്രതിഷേധനങ്ങള്‍ക്ക് പുല്ല് വിലയാണ് കല്‍പ്പിച്ചത്.

തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കമ്പനികളുടെ ഡെലിവറി സംവിധാനവും ഓഫീസ് പ്രവര്‍ത്തനവും വ്യാപാരികള്‍ പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് പോലീസ് എത്തി അടപ്പിക്കുകയാണ് ചെയ്തത്. മുണ്ടക്കയം പഞ്ചായത്ത് അധികൃതര്‍, ജന പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസ് ഓഫീസുകള്‍ അടപ്പിച്ചത്.