മാഞ്ഞൂരിൽ ആശങ്ക ..! പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് ; മാഞ്ഞൂർ പഞ്ചായത്ത് ഓഫിസ് അടച്ചേക്കും

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കേരളത്തിൽ അനുദിനം സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ കോട്ടയം ജില്ലയിൽ ആശങ്ക വർദ്ധിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിയായ മാൻവെട്ടം സ്വദേശിനിയ്ക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ കടുത്തുരുത്തി സ്വദേശിനിയ്ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അൽപസമയം മുൻപാണ് ഇവരുടെ പരിശോധന ഫലങ്ങൾ പുറത്ത് വന്നത്. ഇതോടെ ജില്ലാ കളക്ടറുടെ ഉത്തരവ് വന്നാലുടൻ പഞ്ചായത്ത് ഓഫിസ് അടച്ചേക്കുമെന്നാണ് പുറത്ത് […]

കൊറോണ സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ യാത്ര ചെയ്തവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ; ബസുകളും പേരും സമയവും അറിയാം തേർഡ് ഐ ന്യൂസ് ലെവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസിൽ സഞ്ചരിച്ചവർ ജില്ലാ കൊറോണ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂൺ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. 1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ ഹരിത ട്രാവൽസ് 2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന […]

പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് ബാധ ; നഗരസഭാ ഓഫീസ് അടച്ചു : റവന്യൂ വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പർക്കമുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിപ്പ്

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : പാലാ നഗരസഭയിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പാലാ നഗരസഭാ ഓഫീസ് അടച്ചു. കോവിഡ് ബാധിതന്റെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി വരികെയാണ്. അതേസമയം റവന്യു വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പർക്കമുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അറിയിപ്പ് നൽകി. ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരം അണുവിമുക്തമാക്കും. കൊറോണ ക്വാറന്റൈൻ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥർ […]

പാലാ നഗരസഭയിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ജീവനക്കാരനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയെ ആശങ്കയിലാക്കി പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് ബാധ. കൊറോണ ക്വാറന്റൈൻ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നഗരസഭാ ജീവനക്കാരൻ ആയതുകൊണ്ട് തന്നെ ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലമെന്ന് സൂചന.ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നഗരസഭാ ഓഫീസും പരിസരവും ഉടൻ ശുചീകരിക്കും. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് നഗരസഭാ അധികാരികൾ മുന്നറിയിപ്പ് നൽകി. ചെറിയ പനിയും ജലദോഷവുമാണ് ജീവനക്കാരന് പിടിപെട്ടത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് അടിയന്തിര നടപടി കൾ സ്വീകരിക്കും. […]

പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ്: പാലാ പൊലീസ് സ്റ്റേഷൻ ജീവനക്കാർ ഭീതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയെ ആശങ്കയിലാക്കി പാലാ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ലക്ഷണങ്ങളഎാന്നും ഇല്ലായിരുന്നു എന്നതു ആശങ്കക്കു വഴി വക്കുന്നുണ്ട്. താലൂക്ക് ആശിപത്രിയിലെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഇവർ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ആരോ​ഗ്യ പ്രവർത്തകർക്ക് നടത്തി വരുന്ന കൊവിഡ് പരിശോധനക്ക് വിധേയമായപ്പോഴാണ് ഇവർക്ക് കൊവിഡ് പോസിറ്റീവായി തെളിഞ്ഞത്. ഇന്നലെ വൈകീട്ട് ഇവരെ മുട്ടമ്പലത്തെ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് […]

സ്വർണ്ണക്കള്ളക്കടത്ത് : പാലായിൽ യു ഡി എഫ് ധർണ്ണ നടത്തി

സ്വന്തം ലേഖകൻ പാലാ: യു ഡി എഫ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലാ സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ്ണ നടത്തി. യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജോർജ് പുളിങ്കാട്, ഷോ ജി ഗോപി, എ.എസ്സ് തോമസ്, ജോൺസി നോബിൾ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ജോസ് മോൻ മുണ്ടക്കൽ, പ്രിൻസ് വി സി, തോമസ് ഉഴുന്നാലിൽ, തോമസ് ആർ.വി. […]

യൂത്ത് കോൺഗ്രസ്സ് കവീക്കുന്ന് അംഗൻവാടിക്ക് സ്മാർട്ട് ടിവി നൽകി

സ്വന്തം ലേഖകൻ പാലാ: യൂത്ത് കോൺഗ്രസ്സിന്റെയും ഖത്തർ ഇൻകാസ് കോട്ടയത്തിന്റെയും സഹകരണത്തോടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പാലായിലെ കവീക്കുന്ന് അംഗനവാടിക്ക് സ്മാർട്ട് റ്റി.വി കൈമാറി. കോൺഗ്രസ്സ് പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സതീഷ് ചൊള്ളാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി തോമസ്കുട്ടി മുകാല, അംഗൻവാടി പ്രസിഡന്റ് സേവി പൊരുന്നോലിൽ, ബിനു തെരുവിൽ, സന്തോഷ് നടുവത്തേട്ട്, അംഗൻവാടി അധ്യാപകരായ സാലി ടീച്ചർ , മോളി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

ചിറക്കടവിൽ പെരുമ്പാമ്പ് രണ്ട് ആട്ടിൻകുട്ടികളെ വിഴുങ്ങി: പെരുമ്പാമ്പ് ആടിനെ വിഴുങ്ങിയത് ആട്ടിൻ കൂട്ടിൽ കയറി; ഒരു രാത്രി മുഴുവൻ കൂട്ടിൽ കഴിഞ്ഞ പാമ്പ് തകർത്തത് കർഷകന്റെ സ്വപ്നം; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ പൊൻകുന്നം: ചിറക്കടവിൽ ആട്ടിൻകൂട്ടിൽ കയറിയ പെരുമ്പാമ്പ് രണ്ട് ആടുകളെ വിഴുങ്ങി. തള്ളയാടിനൊപ്പം കൂട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞ് ആടുകളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പെരുമ്പാമ്പ് വിഴുങ്ങിയ രണ്ട് ആട്ടിൻകുട്ടികൾക്കും മൂന്നു മാസം പ്രായമുണ്ടായിരുന്നു. ചിറക്കടവ് മണ്ണംപ്ലാവ് പുലിയള്ളിന് സമീപം കുഴിപ്പള്ളിൽ ജോസിന്റെ വീട്ടിലെ ആട്ടിൻകൂട്ടിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് പാമ്പ് ആട്ടിൻകൂട്ടിൽ കയറിയത്. രാത്രി മുഴുവൻ ആട്ടിൻകൂട്ടിൽ കഴിച്ചു കൂട്ടിയ പാമ്പ് രണ്ട് ആട്ടിൻകുട്ടികളെയും ശാപ്പിട്ടു. രാവിലെ ആടിനു തീറ്റകൊടുക്കാൻ എത്തിയ വീട്ടുകാരാണ് ആടിനെ വിഴുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടെത്തിയത്. […]

വീര സൈനികർക്ക് ശഹീദൻ കോ സലാം പ്രണാമവുമായി കെ.എസ്.യു

സ്വന്തം ലേഖകൻ പാലാ: ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് കെ എസ് യു. അഖിലേന്ത്യാ എൻ.എസ്.യു.ഐ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിച്ച ശഹീദൻ കോ സലാം (രക്തസാക്ഷികൾക്ക് പ്രണാമം) എന്ന ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായാണ് കെ എസ് യു ദീപജ്വലനം നടത്തിയത്. പാലാ കുരിശുപള്ളി കവലയിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിബിൻരാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ടോണി തൈപ്പറമ്പിൽ, സോയി പയ്യപ്പള്ളി, തോമസുകുട്ടി നെച്ചിക്കാടൻ, കിരൺ മാത്യു, […]

പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തണം : തോമസ് ചാഴികാടൻ എം പി

സ്വന്തം ലേഖകൻ വെളിയന്നൂർ: പെട്രോൾ ഡീസൽ വില ക്രെമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത് കേന്ദ്ര സർക്കാരാണ് ഇതിനു പരിഹാരം കാണുന്നതിന് പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും, വില നിർണ്ണയ അവകാശം പെട്രോളിയം കമ്പനികളിൽ നിന്നും സർക്കാർ തിരിച്ചെടുക്കുകയും ചെയ്യുക മാത്രമാണെന്ന് കേരളാ കോൺഗ്രസ് എം വെളിയന്നൂർ മണ്ഡലം കമ്മറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച ധർണ്ണ ഉത്‌ഘാടനം ചെയ്തുകൊണ്ട് തോമസ് ചാഴികാടൻ എം പി പറഞ്ഞു. കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ സണ്ണി പുതിയിടം അധ്യക്ഷത […]