കാഞ്ഞിരപ്പള്ളിയിൽ സുഭിക്ഷം ഫലവൃക്ഷം പദ്ധതിയ്ക്കു തുടക്കമായി: പുതിയ തുടക്കവുമായി സിപിഎം ഏരിയ കമ്മിറ്റി

തേർഡ് ഐ ബ്യൂറോ കാഞ്ഞിരപ്പള്ളി: പതിനായിരത്തോളം വൃക്ഷത്തൈകൾക്കു ജീവനേകാൻ സുഭിക്ഷം ഫലവൃക്ഷം പദ്ധതിയുമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി. നേതാക്കളായ കെ.എൻ ബാലഗോപാലും, കെ.ജെ തോമസും ചേർന്നു പദ്ധതിയ്ക്കു ആവേശകരമായ തുടക്കം നൽകി. ആദ്യ പ്ലാവിൻ തൈ നട്ട് കെ.എൻ ബാലഗോപാലാണ് പദ്ധതിയ്ക്കു തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക നേതാവും സാധാരണക്കാരുടെ ആവേശവുമായിരുന്ന കെ.വി കുര്യൻ ഓർമ്മമരം കെ.ജെ തോമസും നട്ടതോടെയാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി മുണ്ടക്കയം പഞ്ചായത്തിലെ 250 കൃഷിയിടങ്ങളിൽ പ്ലാവിൻ തൈകൾ വച്ച് നൽകി. സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയയുടെ പരിധിയിൽ […]

കെ. എസ്. യൂ. പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട മാസ്‌ക് വിതരണം നടത്തി

സ്വന്തം ലേഖകൻ പാലാ : കെ.എസ്. യൂ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സെന്റ്.അൽഫോൻസാ കോളേജിലും കെ.എസ്.യു സെന്റ്. തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സെന്റ്.തോമസ് കോളേജിലും മാസ്‌കും സാനിറ്റൈസേറും വിതരണം ചെയ്തു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ.ഡോ. ജെയിംസ് ജോൺ മംഗലത്തും അൽഫോൻസ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ. ജിജിമോൾ എം.ജി യും കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിനിൽ നിന്നും മാസ്കുകളും സാനിറ്റൈസറുകളും സ്വീകരിച്ചു. വിദ്യാർത്ഥികളുടെ ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകയാണെന്നും […]

കോവിഡ് മഹാമാരിക്കെതിരെ പോരാടുവാൻ യുവാക്കൾ രംഗത്തിറങ്ങണം: പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ പാലാ: രാജ്യത്ത് പടർന്ന് പിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിക്കെതിരെ പോരാടുവാൻ ആരോഗൃ പ്രവർത്തകരോടൊപ്പം യൂത്ത്ഫ്രണ്ട് പ്രവർത്തകരും കർമ്മനിരതരായി രംഗത്തിറങ്ങണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആഹ്വാനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) അൻപതാം ജന്മദിനത്തിൻ്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് പാലാ മരിയ സദനത്തിൽ അന്തേവാസികളോടൊപ്പം ജന്മദിന കേക്ക് മുറിച്ചും, ഭക്ഷണം വിളമ്പിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല അദ്ധ്യക്ഷം വഹിച്ചു. […]

രോഗബാധിതരെ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു തുടങ്ങി: കോവിഡ്; ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന കൂടുതല്‍ പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ രോഗ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. ആദ്യഘട്ടമെന്നോണം പാലാ ജനറല്‍ ആശുപത്രിയെയും കോവിഡ് ആശുപത്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആശുപത്രിയിലെ മറ്റ് ചികിത്സാ സംവിധാനങ്ങളെ ബാധിക്കാത്ത രീതിയില്‍ പ്രത്യേക ബ്ലോക്കിലാണ് കോവിഡ് ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ജില്ലയിലെ കോവിഡ് ആശുപത്രികള്‍. പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് കോവിഡ് വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്നലെ(ജൂണ്‍ 20) […]

പാലായിൽ 40 രൂപയ്ക്ക് ഊണ്..! ഒന്നര കിലോ ബിരിയാണി 120 രൂപ; കൊറോണക്കാലത്ത് നാട്ടുകാരുടെ ആരോഗ്യം വെല്ലുവിളിച്ച് റോഡരികിൽ ഭക്ഷണക്കച്ചവടം; സുരക്ഷിതത്വമില്ലാതെ ഭക്ഷണം വിറ്റിട്ടും നടപടിയെടുക്കാതെ ഭക്ഷ്യ സുരക്ഷാ – ആരോഗ്യ വകുപ്പുകൾ; വഴിയോരക്കച്ചവടക്കാരുടെ വെല്ലുവിളി നാട്ടുകാരുടെ വയറിനോട്

തേർഡ് ഐ ബ്യൂറോ പാലാ: കൊറോണക്കാലത്ത് നാട്ടുകാരുടെ ആരോഗ്യം രക്ഷിക്കാൻ സർക്കാർ സംവിധാനം നെട്ടോട്ടമോടുമ്പോൾ നാട്ടുകാരുടെ വയറിനെ വെല്ലുവിളിച്ച് റോഡരികിലെ ഭക്ഷണക്കച്ചവടം. നാൽപ്പത് രൂപയ്ക്കു ഒരു പൊതിച്ചോറും, 120 രൂപയ്ക്കു ഒന്നര കിലോ ബിരിയാണിയും വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചാണ് ഇപ്പോൾ റോഡരികിലെ കച്ചവടക്കാർ വെല്ലുവിളി ഉയർത്തുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടക്കം നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എല്ലാം കർശനമായ നിയന്ത്രണങ്ങൾ നേരിടുമ്പോഴാണ് യാതൊരു വിധ നിയന്ത്രണങ്ങളും പരിശോധനകളുമില്ലാതെ റോഡരികിൽ ഭക്ഷണം വിൽക്കുന്നത്. പാലാ നഗരത്തിലെ റോഡരികിലാണ് മിനി വാനുകളിലും, ടെമ്പോ ട്രാവലറിലുമായി ഭക്ഷണം വിതരണം […]

കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെയും, പോലീസ് സേനയേയും ആദരിച്ചു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ജനങ്ങൾ കോവിഡ് 19 മഹാമാരിയിൽ പടപൊരുതുന്ന ഈ സാഹചര്യത്തിൽ കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രധിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കേരള സംസ്ഥാന ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും കെ സി വൈ എം മുണ്ടക്കയം മേഖല സമിതിയുടെ സ്നേഹാദരം നടത്തി. കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിലും, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫീസിലും വെച്ച് പരുപാടി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, നഴ്സിംഗ് സൂപ്രണ്ട്, ഹെഡ് […]

കൊറോണ കാലത്ത് ലോകം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ആശ്രയം: ടോം കോര അഞ്ചേരിൽ

സ്വന്തം ലേഖകൻ വൈക്കം : ലോകം കൊവിഡ് എന്ന മഹാമാരിയെ നേരിടുന്ന ഈ ദുരിത കാലത്ത് , നാം തിരിച്ചറിയുന്നു പ്രകൃതി തന്നെയാണ് ഏക ആശ്രയമെന്നു തിരിച്ചറിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികൾ തൈകൾ നട്ടും പാലായിലും വൈക്കത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരാശി മഹാവിപത്തിനെ കൺമുന്നിൽ കാണുമ്പോൾ , പ്രകൃതിയിലേയ്ക്ക് മടങ്ങലാണ് ശാശ്വത പരിഹാരം എന്ന് ഓർമ്മിപ്പിക്കുന്നു ലോകം. ഈ കാലത്ത് കടന്നു വന്ന പരിസ്ഥിതി […]

ബിജെപി റാന്തൽ ഏന്തി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ഭാരതിയ ജനതാ കർഷകമോർച്ച പൂഞ്ഞാർതെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ കെ.എസ് ഇ.ബി ഓഫിസിനു മുമ്പിൽ നടത്തിയ റാന്തൽ വിളക്ക് സമരം കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി ജെ പി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ആർ.സുനിൽ കുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ഇഞ്ചയിൽ, നിയോജക മണ്ഡലം സെക്രട്ടറി വിനോദ് കുമാർ, പഞ്ചായത്ത് ജന, സെക്രട്ടറി എം.വി പ്രദിപ്കുമാർ, കർഷകമോർച്ച പ്രസിഡൻ്റ് അജികുമാർ കിരിയാനിക്കൽ, സെക്രട്ടറി എ.വി മനോജ് തുടങ്ങിയവർ പങ്കെടുത്ത് […]

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം: വക്കച്ചൻ മറ്റത്തിൽ

സ്വന്തം ലേഖകൻ പാലാ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അരോഗ്യ മേഘലയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വക്കച്ചൻ മറ്റത്തിൽ മുൻ എംപി അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിൽ ജില്ലയിലെ ഗവൺമെന്റ് ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നതിന്റെ ഭാഗമായി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിയോചക മണ്ഡലതല വിതരണം പാലാ ഗവൺമെൻറ് ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാടിന്റെ മാതാവിന്റെ ഓർമ്മ ദിന ചടങ്ങിന്റെ ചിലവുകൾ ഒഴിവാക്കിയാണ് പ്രധിരോധ സാമഗ്രികൾ വിതരണം ചെയ്തത്. കേരളാ […]

ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ; സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 14 ദിവസത്തേക്ക് ഐസോലേഷനിൽ തുടരണം

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ടയിൽ കൊറോണ വൈറസ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശം നൽകിയ യുവാക്കളെ പാലാ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവർക്ക് ഈരാറ്റുപേട്ടയിൽ തന്നെ ഐസോലേഷൻ ഏർപ്പാടാക്കുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തിയതിനെ തുടർന്നാണ് പാലാ ജനറൽ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്. ഇവർക്കായി ആദ്യം ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ ഐസോലേഷൻ വാർഡ് ക്രമീകരിക്കാനായിരുന്നു നഗരാസഭാ അധികൃതർ തീരുമാനിച്ചത്. രോഗ ബാധിതനുമായി അടുത്ത് ഇടപഴകിയെങ്കിലും നിലവിൽ ഇവരുടെ സാമ്പിൾ ശേഖരണം നടത്തിയിട്ടില്ല. നാളെയാവും ഇവരുടെ ശ്രവ സാമ്പിൾ എടുക്കുകയെന്നും നഗരസഭാ […]