പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ്: പാലാ പൊലീസ് സ്റ്റേഷൻ ജീവനക്കാർ ഭീതിയിൽ

പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ്: പാലാ പൊലീസ് സ്റ്റേഷൻ ജീവനക്കാർ ഭീതിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയെ ആശങ്കയിലാക്കി പാലാ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ലക്ഷണങ്ങളഎാന്നും ഇല്ലായിരുന്നു എന്നതു ആശങ്കക്കു വഴി വക്കുന്നുണ്ട്. താലൂക്ക് ആശിപത്രിയിലെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഇവർ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

ആരോ​ഗ്യ പ്രവർത്തകർക്ക് നടത്തി വരുന്ന കൊവിഡ് പരിശോധനക്ക് വിധേയമായപ്പോഴാണ് ഇവർക്ക് കൊവിഡ് പോസിറ്റീവായി തെളിഞ്ഞത്. ഇന്നലെ വൈകീട്ട് ഇവരെ മുട്ടമ്പലത്തെ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ പൊലീസുകാരന്റെയും മറ്റ് കുടുംബാം​ഗങ്ങളുടെയും ശ്രവ പരിശോധന നടത്തും. ഇദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഇദ്ദേദം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നതും ആശങ്ക പരത്തുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ നേടിയ പാലാ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യക്ക് രോ​ഗം സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് സ്റ്റേഷനിലെ സഹപ്രവർത്തകർ. സംഭവത്തെ തുടർന്ന് പാലാ സ്റ്റേഷനിലെ ജോലി പുനക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് അധികൃതർ അറിയിച്ചു. ആരോ​ഗ്യ വകുപ്പിന്റെയും, അ​ഗ്നിശമന സേനയുടെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കും.