പാലാ നഗരസഭയിലെ  ജീവനക്കാരന് കൊറോണ വൈറസ് ബാധ : ജീവനക്കാരനെ ഉടൻ ആശുപത്രിയിലേക്ക്  മാറ്റുമെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ

പാലാ നഗരസഭയിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ : ജീവനക്കാരനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയെ ആശങ്കയിലാക്കി പാലാ നഗരസഭാ ജീവനക്കാരന് കൊറോണ വൈറസ് ബാധ. കൊറോണ ക്വാറന്റൈൻ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

നഗരസഭാ ജീവനക്കാരൻ ആയതുകൊണ്ട് തന്നെ ജീവനക്കാരന്റെ സമ്പർക്ക പട്ടിക വിപുലമെന്ന് സൂചന.ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നഗരസഭാ ഓഫീസും പരിസരവും ഉടൻ ശുചീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് നഗരസഭാ അധികാരികൾ മുന്നറിയിപ്പ് നൽകി. ചെറിയ പനിയും ജലദോഷവുമാണ് ജീവനക്കാരന് പിടിപെട്ടത്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് അടിയന്തിര നടപടി കൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പാലാ നഗരസഭാ കാര്യാലയം അടച്ചിടേണ്ടി വന്നേക്കാമെന്നുമാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.

അതോസമയം വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ജില്ലയിൽ അനുദിനം ആശങ്ക വർദ്ധിക്കുകയാണ്. ജില്ലയിൽ ഇന്നലെ മാത്രം 12 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആരോഗ്യപ്രവർത്തകരും ഉള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.