Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വെളിയന്നൂർ: പെട്രോൾ ഡീസൽ വില ക്രെമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത് കേന്ദ്ര സർക്കാരാണ് ഇതിനു പരിഹാരം കാണുന്നതിന് പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും,

വില നിർണ്ണയ അവകാശം പെട്രോളിയം കമ്പനികളിൽ നിന്നും സർക്കാർ തിരിച്ചെടുക്കുകയും ചെയ്യുക മാത്രമാണെന്ന് കേരളാ കോൺഗ്രസ് എം വെളിയന്നൂർ മണ്ഡലം കമ്മറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച ധർണ്ണ ഉത്‌ഘാടനം ചെയ്തുകൊണ്ട് തോമസ് ചാഴികാടൻ എം പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ സണ്ണി പുതിയിടം അധ്യക്ഷത വഹിച്ച യോഗത്തിൽ, കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ്‌ പി എം മാത്യു ഉഴവൂർ, കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജെനെറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, പഞ്ചായത്ത് മെമ്പർ ജിൻസൺ പെരുന്നിലം,ജോമോൻ കുന്നേൽ, ബേബിച്ചൻ കണ്ടനാമറ്റം , സജി തണ്ണിപ്പാറ , ബെന്നി പറക്കാട്ട് സ്റ്റിമി വിൽ‌സൺ , എന്നിവർ
പ്രസംഗിച്ചു