കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ശരത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ പാലാ : കെ.എസ്.യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ സാബു മുഖ്യ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയത്തിനു തടയിടേണ്ടത് യുവാക്കളും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹവുമാണെന്നു അനീഷ് അഭിപ്രായപ്പെട്ടു. യൂണിറ്റ് അംഗങ്ങളായ അമിൻ നജീബ്, ജിബിൻ ജെയിംസ്, അശ്വിൻ ബി, കെവിൻ സിജി, ദേവപ്രസാദ് എന്നിവർ പങ്കെടുത്തു.

വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ആയിരുന്ന പി കെ ചിത്രഭാനുവിന് ഇന്നലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ലോകം വിടചൊല്ലി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കോട്ടയം അണ്ണാന്‍കുന്നിലെ വസതിയിലെത്തിച്ച മൃതദേഹം […]

പ്രിയപ്പെട്ട പാലാക്കാരെ…ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാലായിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍. ഇടതുപക്ഷം തന്നോട് കാണിച്ചത് രാഷ്ട്രീയമായ മര്യാദകേടായിരുന്നുവെന്നും കെഎം മാണിയോട് മൂന്ന് പ്രാവശ്യം തോറ്റ താന്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ എംഎല്‍എ ആയതല്ല. ഇനി ഒരിക്കല്‍ കൂടി പാലായിലെ ജനങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ താന്‍ അന്തസ്സായിത്തന്നെ ഇരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: പ്രിയപ്പെട്ട പാലാക്കാരെ, പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാന്‍ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും […]

ജയരാജും റോഷി അഗസ്റ്റിനും രാജി വയ്ക്കണം : തോമസ് ആർ.വി ജോസ്

സ്വന്തം ലേഖകൻ പാലാ: അന്തസ്സ് ഉണ്ടെങ്കിൽ തോമസ് ചാഴികാടനും, റോഷി അഗസ്റ്റിനും, എൻ ജയരാജും രാജിവെക്കണമെന്നു യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് ആവശ്യപ്പെട്ടു. മുന്നണി മാറി ആറുമാസം ആയിട്ടും രാജി വെക്കാത്തവരും, ആറു മാസം കഴിഞ്ഞ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി എം.പി സ്ഥാനം രാജിവച്ച ചെയർമാനും ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് ഓർക്കണം. മണി സി കാപ്പൻ മുന്നണി മാറി ആറു മണിക്കൂറിനുള്ളിൽ ഈ കൂട്ടരുടെ നേതൃത്വത്തിൽ കാപ്പൻ്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തുന്നത് […]

കാപ്പൻ യു.ഡി.എഫിലേക്ക്…..! എൽ.ഡി.എഫ് നീതികേട് കാണിച്ചു ; പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നും മാണി.സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒടുവിൽ പ്രഖ്യാപനം. താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുകയാണെന്ന് മാണി.സി കാപ്പൻ വ്യക്തമാക്കി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് കാപ്പൻ ചുവട് മാറുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും, ഘടകകക്ഷിയായിട്ടായിരിക്കും യുഡിഎഫിൽ എത്തുകയെന്നും മാണി സി കാപ്പൻ അറിയിച്ചു. ‘എൽ ഡി എഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ‘ മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും, ഒപ്പം പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് എത്തുന്നതിന് മുന്നോടിയായി […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

സ്വന്തം ലേഖകന്‍ കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ […]

വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: രാപ്പകല്‍ മഴയും മഞ്ഞും വെയിലും കൊണ്ട് നാടിന് വേണ്ടി സേവനമനുഷ്ടിക്കുന്നവരാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാല്‍ പൊതുജനത്തിന് മിക്ക അവസരങ്ങളിലും കണ്ണിലെ കരടാണ് ഇവർ. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റമാണ് ഇതിന് കാരണം. പക്ഷേ, പഴി കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ ഉദ്യോഗസ്ഥർക്കുമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന നന്മകള്‍ അവരുടെ ഗ്രൂപ്പുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യാറുള്ളത്. ചുരുക്കം ചിലര്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചെയ്ത സഹായങ്ങളെ പറ്റി പൊതുജനത്തോട് തുറന്ന് പറയാറുള്ളത്. കഴിഞ്ഞ […]

അധികാരം മാത്രം അജണ്ടയാക്കിയ കോൺഗ്രസിൽ നിന്നും എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു: പ്രവീൺ ഇറവങ്ക

സ്വന്തം ലേഖകൻ ആലപ്പുഴ : കോൺഗ്രസ് മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയിൽ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് LDF ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു. ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരക്കഥാകൃത്തും ,22 വർഷക്കാലമായി കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച പ്രവീൺ ഇറവങ്കര കോൺഗ്രസ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച്, കേരളത്തിൽ വർഗ്ഗീയതയെ […]

പാലാ സീറ്റ് തര്‍ക്കം; കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തി; സീറ്റ് തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വി എന്‍ വാസവന്‍; കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ സീറ്റ് തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും കേരളാ കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമായി നിലനില്‍ക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന […]