പാലാ സീറ്റ് തര്‍ക്കം; കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തി; സീറ്റ് തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വി എന്‍ വാസവന്‍; കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

പാലാ സീറ്റ് തര്‍ക്കം; കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തി; സീറ്റ് തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വി എന്‍ വാസവന്‍; കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

കോട്ടയം: പാലാ സീറ്റ് തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും കേരളാ കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമായി നിലനില്‍ക്കുകയാണ്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ താരുമാനം ഉണ്ടാക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രതികരിച്ചു. പാലാ കിട്ടിയില്ലെങ്കില്‍ മാണി സി കാപ്പന്‍ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കെ കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.