കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ശരത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ

പാലാ : കെ.എസ്.യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ സാബു മുഖ്യ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയത്തിനു തടയിടേണ്ടത് യുവാക്കളും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹവുമാണെന്നു അനീഷ് അഭിപ്രായപ്പെട്ടു. യൂണിറ്റ് അംഗങ്ങളായ അമിൻ നജീബ്, ജിബിൻ ജെയിംസ്, അശ്വിൻ ബി, കെവിൻ സിജി, ദേവപ്രസാദ് എന്നിവർ പങ്കെടുത്തു.