മുട്ടിൽ മരം കൊള്ള: യു ഡി എഫ് പാലായിൽ ധർണ്ണ നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: മരം കൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതിനാൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നു പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു. കൊവിഡിന്റെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും മറവിൽ നടന്ന ഉന്നതർക്ക് പങ്കുള്ള കോടികളുടെ മുട്ടിൽ മരം കൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുക യാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി. മരംകൊള്ള നടത്തിയ പ്രതികളെ ജുഡീഷ്യൽ അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലാ മണ്ഡലം കമ്മറ്റി […]

കൗൺസിൽ യോഗത്തിനിടെ പാലാ എം എൽ എ യെ അധിക്ഷേപിച്ച കൗൺസിലർ മാപ്പു പറയണം: യൂത്ത് ബ്രിഗേഡ്

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭാ ഓൺലൈൻ യോഗത്തിനിടെ പാലാ എം എൽ എ യെ പെരുമ്പാമ്പിനെ മാലയായി അണിയിക്കണമോ എന്നു പറഞ്ഞ് അധിക്ഷേപിച്ച മുനിസിപ്പൽ കൗൺസിലർ നഗരസഭാ കൗൺസിലിൻ്റെ മഹത്വത്തെ കളങ്കപ്പെടുത്തിയെന്ന് എൻ സി കെ യൂത്ത് ബ്രിഗേഡ് കുറ്റപ്പെടുത്തി. പവിത്രമായ കൗൺസിൽ യോഗത്തിൽ നിയമനിർമ്മാണ സഭാംഗത്തെ അധിക്ഷേപിച്ച നടപടി ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. കൗൺസിൽ യോഗത്തിൽപ്പോലും രാഷ്ട്രീയ അന്ധത പ്രകടിപ്പിക്കുന്ന നിലപാട് പാലായുടെ പാരമ്പര്യത്തിന് ചേർന്നതല്ല. കൗൺസിലറുടെ നടപടി അങ്ങയറ്റം പ്രതിഷേധാർഹമാണ്. എം എൽ എ നഗരസഭാ യോഗത്തിൽ അധിക്ഷേപിച്ച നടപടിക്കെതിരെ […]

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ 22 കാരിയെ നേരം പുലർന്നപ്പോൾ കാണാനില്ല; പാലായിൽ നിന്ന് മുങ്ങിയ യുവതി പൊങ്ങിയത് ഷൊർണ്ണൂരിൽ; ലോക്ഡൗൺ ഇളവ് ലഭിച്ച ദിവസം തന്നെയുള്ള യുവതിയുടെ ഒളിച്ചോട്ടം വട്ടം കറക്കിയത് പോലീസിനെ.

സ്വന്തം ലേഖകൻ പാലാ: ഭർത്താവിനൊപ്പം കിടന്നുറങ്ങിയ 22 കാരിയായ യുവതിയെ കാണാതായി. പാലായിൽ നിന്ന് നിന്ന് മുങ്ങിയ യുവതി വൈകുന്നേരത്തോടെ ഷൊര്‍ണ്ണൂരില്‍ പൊങ്ങി; ആശ്വാസത്തോടെ നാടും രാമപുരം പൊലീസും. പൂവക്കുളം കാരമല ഭാഗത്തുള്ള 22 കാരിയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്. തനിക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവാണ് പരാതിപ്പെട്ടത്. തന്റെ ഫോണിന്റെ സിമ്മും എടുത്താണ് ഭാര്യ പോയതെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് രാമപുരം എസ്. എച്ച്‌. ഒ. കെ. അനില്‍ കുമാര്‍, എസ്. ഐ. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം […]

കരുതലിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ്;കോവിഡിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് നല്കി

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്കും അടഞ്ഞ് കിടക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കും ജൂൺ 11-ാം തീയതി മുതൽ നടത്തിവന്ന ഭക്ഷ്യക്കിറ്റിന്റെ വിതരണം പൂർത്തിയായി. 100 വ്യാപാരികൾക്കും 200ൽ അധികം ജീവനക്കാർക്കും കിറ്റുകൾ നൽകി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യാപാരികൾക്ക് വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി. ഇതുമായി സഹകരിച്ച വ്യാപാരികൾക്ക് യൂണിറ്റ് കമ്മറ്റി നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ ആർ.സി നായർ, ജന:സെക്രട്ടറി എസ് സാബു, വൈസ് പ്രസിഡന്റുമാർ ആയ […]

പാലാ ജനറൽ ആശുപത്രിയ്ക്കു മുന്നിലെ റോഡിൽ അനധികൃത പാർക്കിംങ്: ആശുപത്രിയിൽ പാർക്കിങ് സൗകര്യമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത് ജനം; റോഡിൽ പാർക്ക് ചെയ്താൽ പൊലീസിന്റെ പിഴയും

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാ ജനറൽ ആശുപത്രിയ്ക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ നോട്ടീസുമായി പൊലീസ് എത്തും. ആശുപത്രിയ്ക്കുള്ളിൽ നിലവിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യമില്ല. ഇതിനാൽ വാഹനങ്ങൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെ പിഴ ഈടാക്കുന്നത്. പാലാ ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് ആളുകളാണ് കൊവിഡ് വാക്‌സിൻ എടുക്കുന്നതിന് അടക്കം എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ ആശുപത്രിയ്ക്കുള്ളിൽ സൗകര്യമില്ല. ഇതിനാൽ ആശുപത്രിയിൽ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് […]

കോട്ടയം ജില്ലയില്‍ 622 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.05 ശതമാനമാനം; 846 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 31824 പേര്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 268 പുരുഷന്‍മാരും 276 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 846 പേര്‍ രോഗമുക്തരായി. 4978 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188966 പേര്‍ കോവിഡ് ബാധിതരായി. […]

കോട്ടയം ജില്ലയില്‍ 560 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.64 ശതമാനം; 259 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 560 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5807 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.64 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 259 പുരുഷന്‍മാരും 244 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   259 പേര്‍ രോഗമുക്തരായി. 5258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

ഗുണ്ടകൾ പോലീസുകാരേയും മർദ്ദിച്ച് തോളെല്ല് വരെ തല്ലി പൊട്ടിച്ചു; പുറത്തിറങ്ങാനാകാതെ ഭയന്ന് വിറച്ച് ജനങ്ങൾ ; കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ഭീതിയില്‍; എങ്ങും കഞ്ചാവ്, ചാരായ മാഫിയകളുടെ ഗുണ്ടാവിളയാട്ടം; സി.ഐ എം.ജെ അരുണിനെ ഏറ്റുമാനൂരില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കരാര്‍ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയില്‍ എത്തിയ പൊലീസ് സംഘത്തിന് നേര്‍ക്ക് ഗുണ്ടാ ആക്രണമുണ്ടായതോടെ ഭയന്ന് വിറച്ച് ജനങ്ങള്‍. പൊലീസുകാര്‍ക്ക് ഈ അവസ്ഥ ആണെങ്കില്‍ സാധാരണക്കാരായ തങ്ങള്‍ എങ്ങിനെ വിശ്വസിച്ച് പുറത്തിറങ്ങി നടക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ പ്രതികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കു നേരെ കമ്പിവടിയുപയോഗിച്ചുള്ള അടിയില്‍ നിന്നും ജീവൻപോകാതെ രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ തോളെല്ല് പൊട്ടി. കോട്ടമുറി, അതിരമ്പുഴ, നാല്പാത്തിമല, ഏറ്റുമാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് […]

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.12 ശതമാനം; 644 പേര്‍ രോഗമുക്തരായി; ജില്ലയിൽ നാളെ 24കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്യും 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 5948 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.12 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 291 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   644 പേര്‍ രോഗമുക്തരായി. 4855 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

അതിരമ്പുഴയില്‍ തെരുവ്‌വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാര്‍ ജീവനക്കാരന് നേരെ ആക്രമണം; കരാറുകാരനുമായി സംസാരിക്കുന്നതിനിടയില്‍ അഞ്ചംഗസംഘം പ്രകോപിതരായി; യുവാക്കള്‍ കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: അതിരമ്പുഴ പഞ്ചായത്തിന് കീഴില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാര്‍ ജീവനക്കാരനുനേരെ ആക്രമണം. കോട്ടോത്ത് സോമന്റെ മകന്‍ കെ.എസ്. സുരേഷാണ് (49)ക്രൂരമായ ആക്രമണത്തിന് ഇരയായത്. തലക്കുള്‍പ്പെടെ സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് കരാറുകാരന് നേരെ അക്രമം അഴിച്ചുവിട്ടത്. കോട്ടമുറി കവലയില്‍ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ വന്ന സുരേഷുമായി സംസാരിക്കുകയായിരുന്നു യുവാക്കള്‍. സംസാരമധ്യേ പ്രകോപിതരായ ഇവര്‍ സുരേഷിനെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ കഞ്ചാവ്മാഫിയയുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. […]