കരുതലിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ്;കോവിഡിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് നല്കി

കരുതലിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ്;കോവിഡിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് നല്കി

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്കും അടഞ്ഞ് കിടക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കും ജൂൺ 11-ാം തീയതി മുതൽ നടത്തിവന്ന ഭക്ഷ്യക്കിറ്റിന്റെ വിതരണം പൂർത്തിയായി.

100 വ്യാപാരികൾക്കും 200ൽ അധികം ജീവനക്കാർക്കും കിറ്റുകൾ നൽകി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യാപാരികൾക്ക് വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി. ഇതുമായി സഹകരിച്ച വ്യാപാരികൾക്ക് യൂണിറ്റ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ ആർ.സി നായർ, ജന:സെക്രട്ടറി എസ് സാബു, വൈസ് പ്രസിഡന്റുമാർ ആയ പി.എം നജീബ്, ടി.എസ് റഷീദ്, വി. മനോജ്, പി.എച്ച്.എം നാസർ എന്നിവരും യൂത് വിംഗ് ഭാരവാഹികളായ കണ്ണൻ മാധവ, ജലീൽ സി.കെ, മുഹമ്മദ് അഷറഫ്, ഹമീദ്, ഷെമീർ, രഞ്ജിത്ത് ഡി,എന്നിവർ സഹായവുമായി ആദ്യാവസാനം രംഗത്തുണ്ടായിരുന്നു.