മുട്ടിൽ മരം കൊള്ള: യു ഡി എഫ് പാലായിൽ ധർണ്ണ നടത്തി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മരം കൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതിനാൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നു പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.
കൊവിഡിന്റെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും മറവിൽ നടന്ന ഉന്നതർക്ക് പങ്കുള്ള കോടികളുടെ മുട്ടിൽ മരം കൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുക യാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരംകൊള്ള നടത്തിയ പ്രതികളെ ജുഡീഷ്യൽ അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലാ മണ്ഡലം കമ്മറ്റി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡൻറ്.
യു ഡി എഫ് മണ്ഡലം ചെയർമാൻ ബിജോയി എബ്രാഹാം അദ്ധ്യക്ഷത വഹിച്ചു.
Third Eye News Live
0