കൗൺസിൽ യോഗത്തിനിടെ പാലാ എം എൽ എ യെ അധിക്ഷേപിച്ച കൗൺസിലർ മാപ്പു പറയണം: യൂത്ത് ബ്രിഗേഡ്

കൗൺസിൽ യോഗത്തിനിടെ പാലാ എം എൽ എ യെ അധിക്ഷേപിച്ച കൗൺസിലർ മാപ്പു പറയണം: യൂത്ത് ബ്രിഗേഡ്

Spread the love

സ്വന്തം ലേഖകൻ

പാലാ: പാലാ നഗരസഭാ ഓൺലൈൻ യോഗത്തിനിടെ പാലാ എം എൽ എ യെ പെരുമ്പാമ്പിനെ മാലയായി അണിയിക്കണമോ എന്നു പറഞ്ഞ് അധിക്ഷേപിച്ച മുനിസിപ്പൽ കൗൺസിലർ നഗരസഭാ കൗൺസിലിൻ്റെ മഹത്വത്തെ കളങ്കപ്പെടുത്തിയെന്ന് എൻ സി കെ യൂത്ത് ബ്രിഗേഡ് കുറ്റപ്പെടുത്തി. പവിത്രമായ കൗൺസിൽ യോഗത്തിൽ നിയമനിർമ്മാണ സഭാംഗത്തെ അധിക്ഷേപിച്ച നടപടി ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. കൗൺസിൽ യോഗത്തിൽപ്പോലും രാഷ്ട്രീയ അന്ധത പ്രകടിപ്പിക്കുന്ന നിലപാട് പാലായുടെ പാരമ്പര്യത്തിന് ചേർന്നതല്ല. കൗൺസിലറുടെ നടപടി അങ്ങയറ്റം പ്രതിഷേധാർഹമാണ്.

എം എൽ എ നഗരസഭാ യോഗത്തിൽ അധിക്ഷേപിച്ച നടപടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ഭരണകക്ഷി ഇത്തരം തെറ്റായ നടപടികളെ പ്രോൽസാഹിപ്പിക്കുകയാണ്. നിരവധി മഹാന്മാർ ഇരുന്ന കസേരയിലിരുന്നു ഇത്തരം പ്രവർത്തികൾ നടത്തുന്നവർ ജനങ്ങൾ നൽകിയ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ്. പക്വതയില്ലാത്ത ഇത്തരം കൗൺസിലർമാരെ നിലയ്ക്ക് നിർത്താൻ ബന്ധപ്പെട്ട പാർട്ടികൾ തയ്യാറാകണം. സംഭവത്തിൽ കൗൺസിലർ പരസ്യമായി മാപ്പു പറയണം. അല്ലാത്തപക്ഷം കൗൺസിലർക്കും നഗരസഭാ ഭരണകക്ഷിയ്ക്കുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. എം എൽ എ യെ അപകീർത്തിപ്പെടുത്താനാണ് ഭാവമെങ്കിൽ അത് അനുവദിച്ചു കൊടുക്കുകയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. എൻ സി കെ യൂത്ത് ബ്രിഗേഡ് കൺവീനർ ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group