കോട്ടയം ജില്ലയില്‍ 484 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം; 539 പേര്‍ രോഗമുക്തി നേടി

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4783 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 206 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേര്‍ രോഗമുക്തരായി. 5736 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 209667 പേര്‍ […]

വിശ്വസിച്ച് വരാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിലേക്ക്; സ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ആകർഷകമായ ഓഫറുകളിൽ; ഈ പെരുന്നാൾ ആഘോഷമാക്കാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിനൊപ്പം

  സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സുരക്ഷിതമായും പര്‍ച്ചേസ് ചെയ്യാൻ അവസരമൊരുക്കുന്ന ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ എല്ലാ ഷോറൂമുകളിലേക്കും കസ്റ്റമേഴ്സിന് വിശ്വസിച്ച് വരാം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ഓക്സിജൻ ഷോറൂമുകൾ സുരക്ഷാ മാനദന്ധങ്ങളിൽ പാലിക്കുന്ന പഴുതടച്ച പ്രവർത്തനമാണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഫോണ്‍കോളിലൂടെയും വാട്‌സ്ആപ്പിലുടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി. ടി.വി, അക്‌സസറീസ്, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം അപ്ലൈന്‍സസ് തുടങ്ങിയവ പര്‍ച്ചേസ് […]

പാ​ലാ കെ​.എ​സ്.ആർ‍.​​ടി​.സിയിൽ വി​ജി​ല​ൻ​സിന്റെ മിന്നൽ പരിശോധന; വാറ്റ് ചാരായം പിടികൂടിയത് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റുടെ കൈയ്യിൽ നിന്ന്; അ​ര​ ലി​റ്റ​ർ ചാ​രാ​യം പിടിച്ചെടുത്തു; ജോ​ലി​ക്കി​ടെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​തായി വി​ജി​ല​ൻ​സ്

സ്വന്തം ലേഖകൻ കോ​ട്ട​യം: കെ​.എ​സ്.ആർ‍.​​ടി​.സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി. പാ​ലാ കെ​.എ​സ്.ആർ‍.​​ടി​.സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെയാണ് വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടിയത്. ​ മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി ജെ​യിം​സ് ജോ​ർ​ജ് പി​ടി​യി​ലാ​യ​ത്. കെ​.എ​സ്.ആർ‍.​​ടി​.സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ജോ​ലി​ക്കി​ടെ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറഞ്ഞു. പാല കെ​.എ​സ്.ആർ‍.​​ടി​.സിയിലെ ഉദ്യോ​ഗസ്ഥർ ജോലി സമയത്ത് വ്യാപകമായി മദ്യപിക്കുന്നതായ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.

ഡൽഹിയിൽ ക്രൈസ്തവ ദേവാലയം പൊളിച്ച നടപടി അപലപനീയം; വിശ്വാസ സംരക്ഷണത്തിന് പാലാ പ്രഭവകേന്ദ്രമായി പ്രതിരോധം ഉയരണം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന തർക്ക വിഷയത്തിൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ക്രൈസ്തവ ദേവാലയം പൊളിച്ചത് ഇന്ത്യയുടെ മതേതര സംസ്‌കാരത്തോടുള്ള വെല്ലുവിളിയാണ് എന്ന് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഇന്ന് ഡൽഹിയിൽ ഉണ്ടായത് നാളെ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെവിടെയും സംഭവിക്കും. വിശ്വാസ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തി മതേതരത്വത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢ ശ്രമത്തിന് ഭാഗമാണ് ഇപ്പോൾ ഉണ്ടാകുന്ന നടപടികൾ. ഇതിനെ ശക്തമായി പ്രതിരോധിക്കുവാൻ വിശ്വാസ സമൂഹം രാഷ്ട്രീയ വേർതിരിവുകൾക്ക് അതീതമായി ഒന്നിക്കണമെന്നും അത്തരം പ്രതിരോധത്തിൻറെ പ്രഭവകേന്ദ്രമായി പാലാ മാറണമെന്നും യൂത്ത് […]

ശബരിമല പാതയിലെ കരികല്ലുംമൂഴി സമാന്തര പാത യാഥാർഥ്യമാക്കും :അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

സ്വന്തം ലേഖകൻ എരുമേലി: എരുമേലി ശബരി പാതയിലെ കരിങ്കല്ലുoമുഴി ജംഗ്ഷഷനിലെ കയറ്റവും വളവും ഒഴിവാക്കി സമാന്തര പാത നിർമ്മിക്കുന്നതിന്റെ മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ വിവിധ നിവേദനങ്ങളുടെ തീരുമാനത്തിനായി കരിങ്കല്ലുംമൂഴിയിൽ എത്തുകയായിരുന്നു . എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, വൈസ്സ്പ്രസിഡണ്ട് ബിനോയ് ഇലവുങ്കൽ , പഞ്ചായത്ത് അംഗങ്ങളായ ജസ്ന നജീബ്, വി ഐ അജി, നാസർ പനച്ചി, സുനിൽ മണ്ണിൽ, ,സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ […]

പാലാ നഗരസഭയിൽ പിൻസീറ്റ് ഭരണമെന്ന് ആരോപണം; ചെയർമാനെ നോക്കുകുത്തിയാക്കി ഭരണം നിർവ്വഹിക്കുന്നത് തോറ്റ കൗൺസിലർ

സ്വന്തം ലേഖകൻ പാലാ : നഗരസഭയിൽ ഭരണനിർവ്വഹണം നടത്തുന്നത് തോറ്റ കൗൺസിലർ കൂടിയായ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പാലൂർപടവിലാണ് എന്ന ആക്ഷേപം ശക്തമാകുന്നു. നഗരസഭാ കാര്യാലയം പാർട്ടി ഓഫീസ് പോലെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ആക്ഷേപം ഉന്നയിക്കുന്നത്. നഗരപിതാവ് ഇരിക്കേണ്ട മുറിയിൽ ഇദ്ദേഹം സ്ഥിരമായി സ്ഥാനമുറപ്പിച്ച് ഭരണനിർവ്വഹണത്തിൽ കൈ കടത്തുകയും നഗരസഭാധ്യക്ഷനെ  നോക്കുകുത്തിയാക്കി നിയമലംഘനങ്ങൾക്ക് കുട പിടിക്കുകയും ചെയ്യുകയാണ് എന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്. നഗരസഭാ ഭരണം മറയാക്കി അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ […]

മുണ്ടക്കയത്ത് 64 പച്ചത്തുരുത്തുകൾ; മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലായി ജൈവവേലിയോടു കൂടിയ 64 പച്ചത്തുരുത്തുകൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു . മുണ്ടക്കയം ദേവയാനം ശ്മശാനത്തിൽ തൈ നട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് […]

കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് വീമ്പ് പറയുന്ന സര്‍ക്കാര്‍ ഒരുവശത്ത്; പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം മറുവശത്ത്; കാഞ്ഞിരപ്പള്ളി കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് വലഞ്ഞ് ജനങ്ങള്‍; രാവിലെ പത്തരയായിട്ടും തുറക്കാത്ത റേഷന്‍കടയ്‌ക്കെതിരെ വന്‍ പ്രതിഷേധം; കട തുറക്കാൻ താമസിച്ച വിവരം അന്വേഷിച്ചവരോട് വേണേൽ മേടിച്ചാൽ മതിയെന്ന് കടയുടമ

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമാകുന്നു. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ കാത്ത് നിന്ന് വലയുകയാണ് ജനങ്ങള്‍. തുറക്കാൻ താമസിച്ച വിവരം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയാണ് കടയുടമയ്ക്ക്. അർഹതയുള്ളവർക്ക് നല്കേണ്ട റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 4മുതല്‍ […]

കുട്ടികൾക്ക് ഓൺലൈൻ ക്ലാസിന് റേഞ്ചില്ല: പിണ്ണാക്കിനാട് വി.ഐ ടവർ അപ്ഡേറ്റ് ചെയ്ത് ടവർ ടെക്നോളജീസ്

സ്വന്തം ലേഖകൻ പിണ്ണാക്കനാട് : കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് റേഞ്ചില്ലാതായതോടെ വി.ഐ നെറ്റ് വർക്കിലുള്ള ചെമ്മനമറ്റം ടവർ ടെക്നോളജി അപ്ഡേറ്റ് ചെയ്തു. ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ഡാറ്റാ സ്പീഡ് നു കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് വി.ഐ നെറ്റ് വർക്ക്‌ ഇന്ന് മുതൽ ജിഗാ നെറ്റ് ഫോർ ജി അപ്ഡേറ്റ് ചെയ്തു. പദ്ധതി പിണ്ണാക്കിനാട് എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോണൽ ബിസ്സിനെസ്സ് മാനേജർ അനീഷ്‌, ഏരിയ മാനേജർ സഞ്ജിത്, വിപിൻ എന്നിവർ പങ്കെടുത്തു.

മുട്ടിൽ മരം കൊള്ള: യു ഡി എഫ് പാലായിൽ ധർണ്ണ നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: മരം കൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതിനാൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നു പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു. കൊവിഡിന്റെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും മറവിൽ നടന്ന ഉന്നതർക്ക് പങ്കുള്ള കോടികളുടെ മുട്ടിൽ മരം കൊള്ള കേസ് ഒതുക്കി തീർക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുക യാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി കുറ്റപ്പെടുത്തി. മരംകൊള്ള നടത്തിയ പ്രതികളെ ജുഡീഷ്യൽ അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലാ മണ്ഡലം കമ്മറ്റി […]