ഭർത്താവിനൊപ്പം കിടന്നുറങ്ങിയ 22 കാരിയെ നേരം  പുലർന്നപ്പോൾ കാണാനില്ല; പാലായിൽ നിന്ന് മുങ്ങിയ യുവതി പൊങ്ങിയത് ഷൊർണ്ണൂരിൽ; ലോക്ഡൗൺ ഇളവ് ലഭിച്ച ദിവസം തന്നെയുള്ള യുവതിയുടെ ഒളിച്ചോട്ടം വട്ടം കറക്കിയത് പോലീസിനെ.

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ 22 കാരിയെ നേരം പുലർന്നപ്പോൾ കാണാനില്ല; പാലായിൽ നിന്ന് മുങ്ങിയ യുവതി പൊങ്ങിയത് ഷൊർണ്ണൂരിൽ; ലോക്ഡൗൺ ഇളവ് ലഭിച്ച ദിവസം തന്നെയുള്ള യുവതിയുടെ ഒളിച്ചോട്ടം വട്ടം കറക്കിയത് പോലീസിനെ.

സ്വന്തം ലേഖകൻ

പാലാ: ഭർത്താവിനൊപ്പം കിടന്നുറങ്ങിയ 22 കാരിയായ യുവതിയെ കാണാതായി.

പാലായിൽ നിന്ന് നിന്ന് മുങ്ങിയ യുവതി വൈകുന്നേരത്തോടെ ഷൊര്‍ണ്ണൂരില്‍ പൊങ്ങി;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്വാസത്തോടെ നാടും രാമപുരം പൊലീസും. പൂവക്കുളം കാരമല ഭാഗത്തുള്ള 22 കാരിയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്.

തനിക്കൊപ്പം കിടന്നുറങ്ങിയിരുന്ന ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവാണ് പരാതിപ്പെട്ടത്.

തന്റെ ഫോണിന്റെ സിമ്മും എടുത്താണ് ഭാര്യ പോയതെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന് രാമപുരം എസ്. എച്ച്‌. ഒ. കെ. അനില്‍ കുമാര്‍, എസ്. ഐ. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നത് അന്വേഷണ സംഘത്തെ കുഴക്കി. ബന്ധുക്കളില്‍ നിന്നെല്ലാം മൊഴിയെടുത്ത പൊലീസ് സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലേയ്ക്കും വിവരം കൈമാറി.

യുവതിയെ കണ്ടെത്താനായി അന്വേഷണം നടത്തി വരവേയാണ് ഇന്നലെ വൈകുന്നേരത്തോടെ യുവതി രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. അതും ഭര്‍ത്താവിന്റെ നമ്പറില്‍ നിന്ന്.

താന്‍ പൂവക്കുളത്തു നിന്ന് രാവിലെ പോന്നതാണ്. ഇപ്പോള്‍ ഷൊര്‍ണ്ണൂരിലുണ്ട്. വന്നിട്ട് ബാക്കി കാര്യങ്ങള്‍ പറയാം. എന്നായിരുന്നു യുവതിയുടെ വാക്കുകള്‍.

സൈബര്‍ വിംഗിന്റെ പരിശോധനയില്‍ ഷൊര്‍ണ്ണൂരില്‍ തന്നെയാണ് യുവതി ഉള്ളതെന്നും ബോദ്ധ്യപ്പെട്ടു. ഇന്ന് പോലീസ് സ്റ്റേഷനിലെത്തുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗണിനിടെ ഇത്രയും ദൂരം യുവതി യാത്ര ചെയ്തത് എങ്ങനെയെന്നാണ് ഇപ്പോൾ നാട്ടുകാരും പോലീസും അന്വേഷിക്കുന്നത്