കോട്ടയം ജില്ലയിൽ നാളെ (19/ 05/2024) പാലാ, ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (19/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, വൈദ്യുതി ഭവൻ, മാർക്കറ്റിൻ്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നാളെ (19/05/24) രാവിലെ 6.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. നാളെ 19-05-24(ഞായർ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, സംഗീത, മാക്സ്, ഇടിമണ്ണിക്കൽ, കാവാലം കോംപ്ലക്സ്, സിൽക്ക് കേന്ദ്ര, മാലി, ട്രെൻഡ്സ്, വാണി, പഞ്ചവടി, പി.എം.ജെ കോംപ്ലക്സ്, മാരുതി, […]

മൽഗോവ, നമ്പ്യാർ മാങ്ങ, പഞ്ചസാര മാങ്ങ അടക്കം നൂറിലധികം മാമ്പഴം ; അക്ഷര നഗരിക്ക്‌ മാമ്പഴ രുചികൂട്ട്‌ സമ്മാനിച്ച മാമ്പഴ ഫെസ്‌റ്റ്‌ ഇനി മൂന്ന് ദിവസം കൂടി ; നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ കുട്ടികൾക്കായി അമ്യൂസ്‌മെന്റ്‌ പാർക്കുകളും കുടുംബശ്രീയുടെ ഫുഡ്‌ കോർട്ടുകളും

സ്വന്തം ലേഖകൻ കോട്ടയം: അക്ഷര നഗരിക്ക്‌ മാമ്പഴ രുചികൂട്ട്‌ സമ്മാനിച്ച മാമ്പഴ ഫെസ്‌റ്റ്‌ മൂന്ന് ദിവസം കൂടി നീട്ടി. ചൊവ്വാഴ്‌ച വരെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഫെസ്‌റ്റ്‌ തുടരും. സ്വദേശിയും ഇതര സംസ്ഥാനത്ത്‌ നിന്നും അടക്കം നൂറിലധികം മാമ്പഴങ്ങളാണ്‌ ഫെസ്‌റ്റിൽ ഒരുക്കിയിരിക്കുന്നത്‌. ഹിമാം മമ്പ്‌, ഗുഥാദത്ത്‌, പാനികണ്ടൻ, രത്നാഗിരി, അൽഫോൺസാ, മല്ലിക, കപ്പമാങ്ങ, വെള്ളരിവരിക്ക, നീലം, വെള്ളായണി വരിക്ക, മൂവാണ്ടൻ, മൽഗോവ, സിന്ധുരം, പുളിശ്ശേരി മാങ്ങ(ചന്ദനകാരൻ), പേരയ്‌ക്ക മാങ്ങ, നമ്പ്യാർ മാങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണ്ണം, ബാഗാന പള്ളി (സപ്പോട്ട), […]

പൊൻകുന്നത്ത് മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ പിടിയിൽ

  കോട്ടയം: മുക്കുപ്പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ചിറക്കടവ് സ്വദേശി പുഷ്പ കുമാരി പി കെ (52) നെ അറസ്റ്റ് ചെയ്തു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.   സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.   പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

16 കാരനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മൂന്നുപേരെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സാദിഖ് വി.എം (31), ഇയാളുടെ സഹോദരനായ മുഹമ്മദ് ഹുബൈല്‍ വി.എസ് (39),ഈരാറ്റുപേട്ട മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ ജഹനാസ് പി.പി (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ മാസം 24 ആം തീയതി വൈകിട്ട് 10 :45 മണിയോടുകൂടി ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷൻ […]

കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിന്റെ പിന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി ബ്ലോക്കിന് പിറകിലുള്ള ഉണ്ണീശോ പള്ളി ഭാഗത്ത് പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40-50 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.   അടയാള വിവരങ്ങൾ: 173 cm ഉയരവും, ചുവപ്പും ചന്ദനവും കളറിലുളള ഫുൾകൈ ഷർട്ടും, നര കലർന്ന തലമുടിയും, മീശയും താടിയും, നെഞ്ചിൽ കറുത്ത രോമവും, വലതു കൈത്തണ്ടയിൽ കറുത്ത […]

അ‌‍ജ്ഞാത വാഹനം ഇടിച്ച് കോരുത്തോട് സ്വദേശിനിയായ വയോധിക മരിച്ച സംഭവം : വൃദ്ധയുടെ മരണത്തിന് ഇടയാക്കിയ വാഹനവും ഹൈദരാബാദ് സ്വദേശിയായ ഡ്രൈവറെയും മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം: വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോവുകയും, തുടർന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ദിനേശ് കെ.റെഡ്ഡി (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബർ മാസം പതിനഞ്ചാം തീയതി രാവിലെ ശബരിമല ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ഇയാള്‍ കോരുത്തോട് പനയ്ക്കച്ചിറ കോളനി ഭാഗത്ത് വച്ച് റോഡിലൂടെ പോവുകയായിരുന്ന കോരുത്തോട് സ്വദേശിനിയായ വൃദ്ധയെ ഇടിക്കുകയും തുടർന്ന് വാഹനം നിർത്താതെ കടന്നുകളയുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയ വൃദ്ധ കോട്ടയം […]

കോട്ടയം വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപത്തെ അക്വാടൂറിസം വില്ലേജിൽ നടന്നു വരുന്ന അക്വാ ഷോ ആൻഡ് ടൂറിസം ഫെസ്റ്റിൽ ജന തിരക്കേറുന്നു.

  വൈക്കം: വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപത്തെ അക്വാടൂറിസം വില്ലേജിൽ നടന്നു വരുന്ന അക്വാ ഷോ ആൻഡ് ടൂറിസം ഫെസ്റ്റിൽ ജന തിരക്കേറുന്നു. മൂന്നേക്കർ വിസ്തൃതിയുള്ള ഫാമിലെ കുളങ്ങളിലും അക്വേറിയങ്ങളിലുമായി കടൽ കായൽപുഴമത്സങ്ങളുടേയും വിവിധയിനം അലങ്കാര മത്സ്യങ്ങളുടെയും വിപുല ശേഖരവുമുണ്ട്. തലയിൽ ബലൂൺ വച്ച പോലുള്ള ഫ്ളവർ ഹോൺ മത്സ്യം, ചീങ്കണ്ണി മത്സ്യം, ശുദ്ധജല ഞണ്ടുകൾ, കാക്ക തൂവൽ പോലുള്ള തൂവൽ മത്സ്യം, വിവിധ തരം ആഫ്രീക്കൻ മത്സ്യങ്ങൾ ഫാമിലെ മറ്റൊരാകർഷണമാണ്. ഇതിനു പുറമെ ശംഖ്, കക്ക എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്. കുട്ടികൾക്കായി […]

വൈക്കം ഗുരുദർശന സത്സംഗത്തിൻ്റെയും വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും ജ്ഞാനദാനസന്ധ്യ പ്രഭാഷണ പരമ്പര വിജ്ഞാനപ്രദമായി.

  വൈക്കം: ഗുരുദർശന സത്സംഗത്തിൻ്റെയും വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ജ്ഞാനദാനസന്ധ്യ പ്രഭാഷണ പരമ്പര വിജ്ഞാനപ്രദമായി. വടക്കേ ചെമ്മനത്തുകര ശ്രീ നാരായണ ഗുരുദേവ പ്രാർഥനാലയത്തിൽ നടന്ന പ്രാർഥനാ സന്ധ്യ ശാഖായോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത് ജ്ഞാനദീപ പ്രകാശനം നടത്തിയതോടെ ആരംഭിച്ചു. ശ്രീ നാരായണ കൃതികളുടെ മാഹാത്മ്യത്തെക്കുറിച്ച് കോട്ടയം സൗമ്യ അനുരുദ്ധൻ ഗുരുചരിത്രത്തിൻ്റെ ദീപ്തസ്മരണകൾ എന്ന വിഷയത്തിൽ കോട്ടയം ബിബിൻഷാ എന്നിവർ പ്രഭാഷണം നടത്തി. ഇന്നു വൈകുന്നേരം ഏഴിന് ജ്ഞാനദീപ പ്രകാശനം വനിതാ സംഘം […]

വെള്ളൂരിൽ കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു.

  വെള്ളൂർ:വെള്ളൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് മൂന്നാംവാർഡിലെ സാംസ്കാരിക നിലയത്തിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ആർ. നികിതകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഹിളാമണി, പഞ്ചായത്ത് അംഗങ്ങളായ ഒ.കെ.ശ്യാംകുമാർ,ജയ അനിൽ, സിഡിഎസ് ചെയർപേഴ്സൺ രഞ്ജുഷഷൈജി, സി ഡി എസ് മെമ്പർ രാധാ കരുണാകരൻ, എ ഡി എസ് സെക്രട്ടറി രാജി അനിൽ,കുടുംബശ്രീ, എഡിഎസ് അംഗങ്ങൾ ബാലസഭ കുട്ടികൾ വയോജന കുടുംബശ്രീ അംഗങ്ങൾ എന്നിവർ […]

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാദ്ധ്യത: നാളെയും , മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്.

  തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാദ്ധ്യത നാളെയും , മറ്റന്നാളും പത്ത നംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്. ഇന്ന് മലപ്പുറം, ഇടുക്കി, പ ത്തനംതിട്ട ജില്ലകളിൽ ഓ റഞ്ച് അലർട്ട്. തിങ്കൾ മുതൽ ബുധൻ വ രെ മദ്ധ്യകേരളത്തിലും തെക്കൻ ജില്ലകളിലും തീവ്രമഴ യ്ക്ക് സാദ്ധ്യത