കോട്ടയം വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപത്തെ അക്വാടൂറിസം വില്ലേജിൽ നടന്നു വരുന്ന അക്വാ ഷോ ആൻഡ് ടൂറിസം ഫെസ്റ്റിൽ ജന തിരക്കേറുന്നു.
വൈക്കം: വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപത്തെ അക്വാടൂറിസം വില്ലേജിൽ നടന്നു വരുന്ന അക്വാ ഷോ ആൻഡ് ടൂറിസം ഫെസ്റ്റിൽ ജന തിരക്കേറുന്നു. മൂന്നേക്കർ വിസ്തൃതിയുള്ള ഫാമിലെ കുളങ്ങളിലും
അക്വേറിയങ്ങളിലുമായി കടൽ കായൽപുഴമത്സങ്ങളുടേയും വിവിധയിനം അലങ്കാര മത്സ്യങ്ങളുടെയും വിപുല ശേഖരവുമുണ്ട്. തലയിൽ ബലൂൺ വച്ച പോലുള്ള ഫ്ളവർ ഹോൺ മത്സ്യം, ചീങ്കണ്ണി മത്സ്യം, ശുദ്ധജല
ഞണ്ടുകൾ, കാക്ക തൂവൽ പോലുള്ള തൂവൽ മത്സ്യം, വിവിധ തരം ആഫ്രീക്കൻ മത്സ്യങ്ങൾ ഫാമിലെ മറ്റൊരാകർഷണമാണ്. ഇതിനു പുറമെ ശംഖ്, കക്ക എന്നിവയുടെ വിപുലമായ ശേഖരവുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾക്കായി പാർക്ക്, കരിയാറിൻ്റെ തീരത്ത് കാറ്റേറ്റ് വിശ്രമിക്കാൻ ഊഞ്ഞാൽ, കട്ടിൽ തുടങ്ങിയവയുണ്ട്. നൂറു രൂപ പ്രവേശന ഫീസ്നൽകി ഫാമിലെത്തുന്നവർക്ക് പങ്കെടുക്കാൻ 30 രൂപ നിരക്കിൽ നിരവധി കാർണിവൽ ഗെയിമുകളുമുണ്ട്.
ഇവകളിച്ച് ജയിച്ചാൽ സമ്മാനങ്ങൾ നേടാം. കുട്ടവഞ്ചി യാത്ര, കനോയിംഗ് തുടങ്ങിയ വിനോദ ഉപാധികളുമുണ്ട്. ചൂണ്ടയിടാനുള്ള സൗകര്യമുണ്ട്.ജ്യൂസ്, ഐസ് ക്രീം, സ്നാക്സ് ബാർ , ഫുഡ് കോർട്ട് എന്നിവയുമുണ്ട്.
ടൂറിസം ഫെസ്റ്റ് 31ന് സമാപിക്കും. അവസാന ദിവസം ലക്കി ഡ്രോയിലൂടെ ഭാഗ്യശാലിക്ക് ഇംപോർട്ടഡ് മോഡുലാർ അക്വേറിയം സമ്മാനമായി ലഭിക്കും.