യു ഡി എഫ് പ്രവർത്തകർ ഭഗീരഥ പ്രയത്നം ഏറ്റെടുക്കേണ്ടിവരും; അപരന്മാരോട് അപരന്മാർ…; സ്ഥാനാർത്ഥികൾക്ക് അപരൻമാർ പതിവ് ; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാർ ; ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദനയാകാൻ സാധ്യത
സ്വന്തം ലേഖകൻ കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയം അവസാനിച്ചപ്പോൾ കോട്ടയത്തെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് 2 അപരന്മാർ. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് പുറമേ ഫ്രാൻസിസ് ഇ ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിങ്ങനെ 2 പേർ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് ഇതുവരെ ചിഹ്നവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദന സൃഷ്ടിച്ചേക്കും. വോട്ടിംഗ് യന്ത്രത്തിലും […]