play-sharp-fill
വെള്ളൂരിൽ കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു.

വെള്ളൂരിൽ കുടുംബശ്രീ ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു.

 

വെള്ളൂർ:വെള്ളൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ

ദിനത്തോടനുബന്ധിച്ച് എന്നിടം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് മൂന്നാംവാർഡിലെ സാംസ്കാരിക

നിലയത്തിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ആർ. നികിതകുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പർ കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഹിളാമണി, പഞ്ചായത്ത് അംഗങ്ങളായ ഒ.കെ.ശ്യാംകുമാർ,ജയ അനിൽ, സിഡിഎസ് ചെയർപേഴ്സൺ രഞ്ജുഷഷൈജി, സി ഡി എസ്

മെമ്പർ രാധാ കരുണാകരൻ, എ ഡി എസ് സെക്രട്ടറി രാജി അനിൽ,കുടുംബശ്രീ, എഡിഎസ് അംഗങ്ങൾ ബാലസഭ കുട്ടികൾ വയോജന കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പരിപാടിയിൽ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ വിപണന മേളയും സംഘടിപ്പിച്ചു.