കോട്ടയം മണർകാട് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയും, മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

മണർകാട്: ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതേ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ അടക്കം മൂന്നുപേർ അറസ്റ്റിൽ. മണർകാട് കുഴിപുരയിടം ഐരാറ്റുനട ഭാഗത്ത് ഷാലു പി.എസ് (24), പാമ്പാടി വെള്ളൂർ കുന്നേപീടിക ഭാഗത്ത് വെള്ളാപ്പള്ളിയിൽ വീട്ടിൽ ശ്രീരാഗ് വി ശശി (അപ്പു 21), മണർകാട് കുഴിപുരയിടം ഭാഗത്ത് മൂലേപ്പറമ്പിൽ വീട്ടിൽ അബി കെ ചെറിയാൻ (19) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മണർകാട് ബസ് സ്റ്റാൻഡിന് സമീപമുള്ള ഓട്ടോ സ്റ്റാൻലിലെ ഡ്രൈവറായ കുഴിപ്പുരയിടം വാലേമറ്റം സ്വദേശിയായ […]

സംസ്ഥാനത്ത് വേനല്‍ മഴ തുടരും; നാളെ അഞ്ച് ജില്ലകളില്‍ മഴ സാധ്യത; കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഇടങ്ങളില്‍ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ അഞ്ച് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിലും, 28ന് കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം മറ്റിടങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 2024 മാര്‍ച്ച്‌ 24 മുതല്‍ 28 വരെ തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, […]

കറുപ്പിനഴക് : ഡോ: ആർ എൽ വി രാമകൃഷ്ണനെ പിന്തുണ അറിയിച്ച് കലകാരൻമാർ ; പ്രതിഷേധ ചിത്ര രചന നാളെ 4 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ

സ്വന്തം ലേഖകൻ  കോട്ടയം : കലയുടെ പൂർണ്ണതയ്ക്ക് മനുഷ്യന്റെ ആകാര വടിവും രൂപവും അതിന്റെ ഭംഗിയും ഒക്കെ അഭികാമ്യമാണ്.. എങ്കിൽ തന്നെയും ഒരാളുടെ നിറത്തെ പരിഹസിക്കാമോ? മോഹിനിയാട്ടത്തിൽ പി എച്ച് ഡി നേടിയ ഒരു കലാകാരനെ പരിഹസിക്കുന്നു. ഇത്തരത്തിൽ ഉള്ള മനുഷ്യ മാലിന്യങ്ങൾ കേരളത്തിൽ പരക്കെ ഉണ്ട്…ഇവ ശുദ്ധീകരിച്ചില്ല എങ്കിൽ നവോത്ഥാന കേരളം നാറും… അത് കൊണ്ട് ഈ മാലിന്യത്തിനെതിരെ… അഴകുള്ള കറുത്ത നിറം കൊണ്ട് മോഹിനിയാട്ടത്തിന്റെ ചിത്രം വരച്ചു പ്രതിഷേധിക്കുന്നു. കോട്ടയം ഗാന്ധി സ്ക്വയറിൽ മാർച്ച്‌ 24 ഞായറാഴ്ച 4 മണിക്ക് നൃത്ത […]

സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തി;  അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു ; ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ല: മന്ത്രി റോഷി അഗസ്റ്റിൻ 

സ്വന്തം ലേഖകൻ  കടുത്തുരുത്തി: ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാർത്ഥി ഏത് പാർട്ടിയിൽ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു. മുന്നണികളും പാർട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജനമനസിൽ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം […]

വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കവേ ഇടിമിന്നലേറ്റു ;  പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽമഴ ; കോട്ടയം നഗരത്തിന് ആശ്വാസമായി മഴയെത്തി ; നഗരത്തിന് പുറമേ പ്രാന്തപ്രദേശത്തിലും ശക്തമായ മഴ

സ്വന്തം ലേഖകൻ  കോട്ടയം നഗരത്തിന് ആശ്വാസമായി വേനൽമഴ എത്തി.  വൈകിട്ട് 7.15 മണിയോടെയാണ് മഴ ആരംഭിച്ചത്. കോട്ടയം നഗരത്തിന് പുറമേ പ്രാന്തപ്രദേശത്തിലും മഴ പെയ്തത് ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി. ഇവിടെ ഇപ്പോഴും മഴ നിലച്ചിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ഇന്നലെയും ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയത്തിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും […]

കോട്ടയം ജില്ലാ പോലീസിന് അഭിമാനം ; 16 വര്‍ഷത്തിന് ശേഷം ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ; പാലായില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാ ഖാൻ (43) എന്നയാളെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ 2008 ല്‍ പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാൾ പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും, വീട്ടിൽ തനിച്ചായിരുന്ന മാനസിക വൈകല്യം ഉണ്ടായിരുന്ന […]

യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാൾ വര്‍ഷങ്ങള്‍ക്കുശേഷം മേലുകാവ് പൊലീസിന്റെ പിടിയില്‍ ; കൂട്ടിക്കൽ സ്വദേശിയായ മധ്യവയസകനാണ് പിടിയിലായത് 

സ്വന്തം ലേഖകൻ  മേലുകാവ് : യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂട്ടിക്കൽ, നരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസ് (54) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014 ഫെബ്രുവരി മാസം രണ്ടാം തീയതി മേലുകാവ് കുരിശിങ്കൽ സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. ഇത്തരത്തിൽ […]

ഹോംനേഴ്സായി ജോലി നോക്കവേ മോഷണം ; വൃദ്ധയുടെ വളകള്‍ മോഷ്ടിച്ച എരുമേലി സ്വദേശിയായ യുവതിയെ  മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി : ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യിൽ കിടന്ന രണ്ടു വളകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.മോഷണത്തിന് ശേഷം ബന്ധു മരണപ്പെട്ടതായി അറിയിച്ച് ഇവര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിനു […]

 രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്: കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് പരാതി.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭ ഇലക്ഷനില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷനു പരാതി നല്‍കിയത്. മാര്‍ച്ച്‌ 22നു പൂജപ്പുര എല്‍ബിഎസില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റ ചട്ടം നിലവില്‍ വരികയും ചെയ്താല്‍ മന്ത്രിമാര്‍ ഔദ്യോഗിക പദവി ഉപയോഗിച്ചു പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന […]