എപിപി അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു.

  സ്വന്തം ലേഖകൻ കൊച്ചി: പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം പ്രതികൾ അട്ടിമറിച്ചുവെന്നും പ്രതികൾ ഉന്നത സ്വാധീനമുള്ളവരെന്നും അനീഷ്യയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെക്കാൾ മുകളിലുള്ളവരാണ് പ്രതികൾ. ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസിക പീഡനമാണെന്നും ഇക്കാര്യം ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്. കഴിഞ്ഞ ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ എസ്. അനീഷ്യ ജീവനൊടുക്കിയത്. അനീഷ്യയിൽ നിന്നും നിര്‍ണായക […]

കുമരകത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

  കുമരകം: കോട്ടയം കുമരകം റോഡിൽ കുമരകം പെട്രോൾ പമ്പിനും പുത്തൻപള്ളിക്കും ഇടയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. കടുത്ത വേനലിൽ കുമരകത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത്. അധികാരികൾ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം അമൂല്യമാണ് അത് പാഴാക്കരുത് എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. അത്ര സമയം റോഡിൽ പൈപ്പ് പൊട്ടി വെള്ളo പാഴാകുന്നത്

സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച കുമരകത്ത് .

  സ്വന്തം ലേഖകൻ കുമരകം :സെൻ്റ് ജോൺസ് ആറ്റാ മംഗലം പള്ളിയുടേയും കോട്ടയം വൈ എം സി എ യുടെയും ആഭിമുഖ്യത്തിലും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ& റിസേർച്ച് സെൻ്ററിൻ്റെ നേതൃത്വത്തിലും സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (17-3-24) സെന്റ് ജോൺസ് ആറ്റാമംഗലം പള്ളി ഹാളിൽ നടത്തും.. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ ഡോക്ടർമാരുടെ സംഘം രോഗ പരിശോധന നടത്തുകയും സൗജന്യമായി മരുന്നുകൾ നൽകുന്നതുമാണ് . ജനറൽ മെഡിസിൻ ;കാർഡിയാേളജി ; ഓങ്കോളജി; ഓർത്തോപീഡിക് വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ […]

അമ്മുവും 5 വയസുകാരി മകളും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ മാധവനെ പരിചയപ്പെടുന്നു : മാധവന്റെ പെരുമാറ്റത്തിൽ അടിമുടി ദുരൂഹത: കാരണമറിയാൻ മാർച്ച് 22 വരെ കാത്തിരിക്കാം. അന്നാണ് “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” റിലീസ് ചെയ്യുന്നത്.

  സ്വന്തം ലേഖകൻ കോട്ടയം: പത്മരാജ് രതീഷ്, രേണു സൗന്ദർ, ഷിജു പനവൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ” മാർച്ച് 22 ന് തീയേറ്ററുകളിലെത്തുന്നു. അമ്മുവിൻ്റെയും അഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽ മാധവനെന്ന അപരിചിതനെ അവർ പരിചയപ്പെടുന്നു. ആ യാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്. പൗളി വത്സൻ, അരിസ്റ്റോ […]

കാറ്റും മഴയും അയ്മനത്ത് മരം വീണ് വീടിന് തകരാർ

  അയ്മനം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരംവീണ് ഒരു വീട് ഭാഗികമായി തകർന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.തുമ്പലശേരി സി.ടി. ജോണിന്റെ (കോനായി) വീടിനു മുകളിലേക്കാണ് മരം വീണത്. വൈദ്യുതി ഇല്ലാതിരുന്ന സമയത്തായിരുന്നു മരം വീണത്. അയൽവാസിയുടെ പറമ്പിലെ ചെമ്പക മരമാണ് കടപുഴകി വീണത്. വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. ശക്തമായ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയഅപകടം ഒഴിവായി. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും പങ്കെടുത്തു.

കോട്ടയം ജനറൽ ആശു പത്രിയിൽ ഓപ്പറേഷൻ തിയേറ്റർ നവീകരിക്കുന്നു

  കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള തീയേറ്റർ മാർച്ച് 15ന് അടയ്ക്കും. രണ്ടാം വാർഡിന് സമീപം താൽക്കാലിക ഓപ്പറേഷൻ തീയേറ്റർ സജ്ജമാക്കും. ഇത് മാർച്ച് 18 മുതൽ പ്രവർത്തന സജ്ജമാക്കാൻ ആണ് തീരുമാനം . നിലവിലുള്ള തിയേറ്ററിൽ വയറിങ് സംവിധാനം തകരാറിലായിരുന്നു. തറയിൽ പാകിയിരുന്ന ടൈലുകൾക്ക് വിള്ളൽ സംഭവിച്ചു . ഇതെല്ലാം മാറ്റിയിട്ട് രണ്ടുമാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ആദ്യഘട്ട പണികൾക്ക് ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് […]

പ്രശ്നക്കാരനായ പടയപ്പയെ മെരുക്കാൻ പ്രത്യേക സംഘം

  സ്വന്തം ലേഖകൻ ചെറുതോണി :ഉതുമൽപേട്ട റോഡിലും തോട്ടം മേഖലയിലും സ്ഥിരം പ്രശ്നക്കാരനായ പടയപ്പ എന്ന കാട്ടാനയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും മൂന്നാറിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. സർവകക്ഷി യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. വനപാലകരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തിനാണ് ചുമതല ജനവാസ മേഖലയിലേക്ക് പടയപ്പ കയറാതെ നോക്കുന്ന സംഘം ആവശ്യമെങ്കിൽ നാട്ടുകാർക്ക് മുന്നറിയിപ്പും നൽകും .വേണ്ടിവന്നാൽ കാട്ടിലേക്ക് തുരത്താനും ഇവർക്ക് നിർദ്ദേശമുണ്ട്

ഇനി പരീക്ഷയ്ക്ക് കോപ്പിയടിച്ചാലും പിടിക്കില്ല: പരീക്ഷാ ഹാളിൽ നോട്ട്ബുക്ക് കൊണ്ടുപോകാം: നോക്കി എഴുതാം: അടുത്ത വർഷം നടത്തുന്ന ഓപ്പൺ ബുക്ക് പരീക്ഷ എങ്ങനെയെന്നറിയേണ്ടേ?

  ഡൽഹി : ഇനി പരീക്ഷയ്ക്ക് കോപ്പിയടിച്ചാലും പിടിക്കില്ല കോപ്പിയടിച്ചതിന്റെ പേരിൽ പുറത്താക്കുകയുമില്ല. വിദ്യാർത്ഥികൾക്ക് ഏറെ സന്തോഷകരമായ ഒരു വാർത്തയാണിത്. സിബിഎസ്ഇ അടുത്ത അധ്യയന വർഷം ഇത് പരീക്ഷിക്കും .പരീക്ഷണ അടിസ്ഥാനത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഓ ബി ഇ )നടത്താനാണ് തീരുമാനം .അതേസമയം 10 12 ക്ലാസുകളിൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത് .9 10 ക്ലാസുകളിലെ ഇംഗ്ലീഷ് , സയൻസ്, കണക്ക് ,11 ,12 ക്ലാസുകളിൽ ഇംഗ്ലീഷ് , ബയോളജി ,കണക്ക് എന്നീ […]

സംസ്ഥാനത്ത് കൊടും ചൂട് തുടരും; ഇന്നും ഉയര്‍ന്ന താപനില; കോട്ടയം ഉൾപ്പെടെ 10 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ‍സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില […]

യാത്രയ്ക്കിടെ നഷ്ടപ്പെട്ട മുണ്ടക്കയം സ്വദേശിയുടെ മാല കിലോമീറ്ററുകള്‍ക്കപ്പുറം എത്തിച്ച്‌ നല്‍കി; നന്മയുടെ വേറിട്ട മാതൃകയായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍

കാഞ്ഞിരപ്പള്ളി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല കിലോമീറ്ററുകള്‍ക്കപ്പുറം എത്തിച്ച്‌ നല്‍കി കെഎസ്‌ആർടിസി ബസ് ജീവനക്കാർ നന്മയുടെ വേറിട്ട മാതൃകയായി. സുല്‍ത്താൻ ബത്തേരി കെഎസ്‌ആർടിസി ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ മുഹമ്മദലി, ഡ്രൈവർ എ. ഷിബു എന്നിവരാണ് ഡിപ്പാർട്ട്മെന്‍റിനാകെ മാതൃകയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ സുഹൈലും കുടുംബവും മുൻകൂട്ടി ബുക്ക് ചെയ്ത കെഎസ്‌ആർടിസി ബസില്‍ ബന്ധുവീട്ടിലേക്കു യാത്ര പോയത്. ചാലക്കുടിയിലുള്ള ബന്ധുവിന്‍റെ വീട്ടിലെത്തിയ ശേഷം മൂന്നര വയസുകാരി മകളുടെ മാല നഷ്ടപ്പെട്ടതായി ഇവർ മനസിലാക്കുകയായിരുന്നു. വീട്ടിലാകെ തെരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താൻ കഴിയാതെ വന്നതോടെ തങ്ങള്‍ […]