ജനന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇനി മുതല്‍ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതല്‍ മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. നിലവില്‍ ജനന രജിസ്‌ട്രേഷനില്‍ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു.സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകാരം നല്‍കി വിജ്ഞാപനം ചെയ്യുമ്ബോള്‍ മാത്രമാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. കുഞ്ഞിന്റെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെ മതവും രേഖപ്പെടുത്താനുള്ള കോളങ്ങള്‍ നിര്‍ദിഷ്ട ഫോറം നമ്ബര്‍ 1 ല്‍ ഇനിമുതല്‍ ഉണ്ടാകും.ദത്തെടുക്കുന്നതിനും ഈ നിയമം ബാധകമാകും. ജനന,മരണ സ്ഥിതിവിവര കണക്കുകള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ നമ്ബര്‍, വോട്ടര്‍ പട്ടിക, റേഷന്‍ […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിൽ ചേർന്നു.

തിരുവനന്തപുരം : തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമാണ്. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ടി വിടുന്നതെന്ന് ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചാണ് സി പി എമ്മിനൊപ്പം ചേരുന്നത്.

കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ; കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു .

കോട്ടയം : കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ പാർട്ടിയിൽ നിന്ന് രജിവച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഞ്ഞക്കടമ്പൻ രാജിവച്ചിട്ടുണ്ട്.   മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് അദ്ദേഹം പറയുന്നത്.പാർട്ടിയുടെ ഭാഗത്ത് നിന്നും തന്നെ ഒഴിവാക്കുന്ന രീതിയിൽ ഉള്ള നടപടികൾ സ്വീകരിച്ചു. സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പോലും തന്നെ ഒഴിവാക്കുകയായിരുന്നു.   പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് എല്ലാം വിട്ടുമാറുകയാണ്. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ല എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.നേരത്തെ കോട്ടയം […]

കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കുകയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങും രണ്ടാം സ്ഥാനം പോലും ലഭിക്കുകയില്ല. ആളുകളെ വർഗീയവൽക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും.പക്ഷേ എന്നാൽ ഇത് കേരളമാണ്  ഇവിടെ മത രാഷ്ട്രീയമില്ല എന്നും ബിജെപിക്ക് മുന്നറിയിപ്പ് നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.കൈക്കരുത്ത് കാട്ടി ആളുകളെ സ്വാധീനിക്കാം എന്ന മോഹം ഉണ്ടെങ്കിൽ അതിനെ നെഞ്ചും വിരിച്ച് നേരിടാൻ ഇവിടെ ആളുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനം ; ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിന് കാരണക്കാരായ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്‌ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണം. മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ […]

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ; കോട്ടയം സ്വദേശിയായ 24കാരനാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ; മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച് മന്ത്രിമാരായ വി എൻ വാസവനും, വീണാ ജോർജും

സ്വന്തം ലേഖകൻ കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും  മന്ത്രിമാരായ വി എൻ […]

കോട്ടയം ജില്ലയിൽ നാളെ (06/04/2024) കുമരകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (06/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കരി ട്രാൻസ്ഫോർമറിൽ 06 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവൻഞ്ചേരി ട്രാൻസ്ഫോർമറിൽ 6/4/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിക്കൽ, പാലക്കാട്ടുമല എന്നീ ട്രാൻസ്ഫോർമറുകളുടെ […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സൂക്ഷ്മപരിശോധന പൂർത്തിയായി; കോട്ടയത്ത് 14 സ്ഥാനാർത്ഥികൾ ; മൂന്നു പേരുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്നു പേരുടെ പത്രിക തള്ളി. 14 പത്രിക സ്വീകരിച്ചു. 17 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സ്വതന്ത്രസ്ഥാനാർഥികളായ ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് (എം.) സ്ഥാനാർഥി ബേബി മത്തായി എന്നിവരുടെ പത്രികകളാണ് തള്ളിയത്. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ സൂക്ഷ്പരിശോധനയിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾ ഇവർ 1. […]

റമദാൻ പകർന്ന് നൽകുന്ന ആത്മീയ ചൈതന്യവും കരുണാർദ്രമായ ഹൃദയവും സത്യവിശ്വാസികൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി

സ്വന്തം ലേഖകൻ  കോട്ടയം :റമദാൻ പകർന്നു നൽകുന്ന ആത്മീയ ചൈതന്യവും കരുണാർദ്രമായ ഹൃദയവും സത്യവിശ്വാസികൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മസംസ്ക്കരണത്തിനു പുണ്യറമദാൻ ക്യാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാരെ ഭിന്നിപ്പിക്കാനും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമുദായം ജാഗ്രത പുലർത്തണമെന്നും പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ സമുദായത്തെ ബാധിക്കുന്ന […]

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയായിൽ വച്ച് ബസ്‌ജീവനക്കാരുമായി വാക്ക് തർക്കം ; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുറിച്ചി സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം : പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് .വി (37) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് രാവിലെ ആറുമണിയോടുകൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയായിൽ വച്ച് ബസ്‌ജീവനക്കാരുമായി വാക്ക് തർക്കവും, പിടിവലി ഉണ്ടാവുകയും, ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് […]