രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്: കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് പരാതി.

 രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്: കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് പരാതി.

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭ ഇലക്ഷനില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്.

തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷനു പരാതി നല്‍കിയത്.

മാര്‍ച്ച്‌ 22നു പൂജപ്പുര എല്‍ബിഎസില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റ ചട്ടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ വരികയും ചെയ്താല്‍ മന്ത്രിമാര്‍ ഔദ്യോഗിക പദവി ഉപയോഗിച്ചു പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. 2013ല്‍ സുപ്രീം കോടതി തന്നെ ഇക്കാര്യം ഉറപ്പാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

കേന്ദ്രമന്ത്രി എന്ന പദവി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജീവ് ചന്ദ്രശേഖര്‍ തുടര്‍ച്ചയായി ദുരുപയോഗം ചെയ്യുന്നു. പാര്‍ലമെന്റ് മണ്ഡലത്തിലെ പല പ്രദേശങ്ങളിലും നിവേദനങ്ങള്‍ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ബിജെപി പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ പേരില്‍ കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കുകയും അതിന്മേല്‍ ഉറപ്പുകള്‍ വാങ്ങി തിരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തു. ഈ വിധത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം

ലംഘിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുള്ളത്.