കറുപ്പിനഴക് : ഡോ: ആർ എൽ വി രാമകൃഷ്ണനെ പിന്തുണ അറിയിച്ച് കലകാരൻമാർ ; പ്രതിഷേധ ചിത്ര രചന നാളെ 4 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ

കറുപ്പിനഴക് : ഡോ: ആർ എൽ വി രാമകൃഷ്ണനെ പിന്തുണ അറിയിച്ച് കലകാരൻമാർ ; പ്രതിഷേധ ചിത്ര രചന നാളെ 4 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ

സ്വന്തം ലേഖകൻ 

കോട്ടയം : കലയുടെ പൂർണ്ണതയ്ക്ക് മനുഷ്യന്റെ ആകാര വടിവും രൂപവും അതിന്റെ ഭംഗിയും ഒക്കെ അഭികാമ്യമാണ്.. എങ്കിൽ തന്നെയും ഒരാളുടെ നിറത്തെ പരിഹസിക്കാമോ? മോഹിനിയാട്ടത്തിൽ പി എച്ച് ഡി നേടിയ ഒരു കലാകാരനെ പരിഹസിക്കുന്നു.

ഇത്തരത്തിൽ ഉള്ള മനുഷ്യ മാലിന്യങ്ങൾ കേരളത്തിൽ പരക്കെ ഉണ്ട്…ഇവ ശുദ്ധീകരിച്ചില്ല എങ്കിൽ നവോത്ഥാന കേരളം നാറും… അത് കൊണ്ട് ഈ മാലിന്യത്തിനെതിരെ… അഴകുള്ള കറുത്ത നിറം കൊണ്ട് മോഹിനിയാട്ടത്തിന്റെ ചിത്രം വരച്ചു പ്രതിഷേധിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഗാന്ധി സ്ക്വയറിൽ മാർച്ച്‌ 24 ഞായറാഴ്ച 4 മണിക്ക് നൃത്ത കലാകാരൻ ആയ ഡോ: ആർ എൽ വി രാമകൃഷ്ണനെ പിന്തുണ അറിയിക്കുന്നു. അംബ്ദേക്കർ ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. മജേഷ് പി ബി, ഗായകൻ കലാഭവൻ ജയകുമാർ, സാമൂഹ്യ പ്രവർത്തകർ ആയ. ബിയാബി,മിനി ജോജോ,രാജേഷ്ബി, നടൻ ജെമിനി ജോസഫ്, നാടൻ പാട്ട് ചരിത്ര കാരൻ ബേബി പാറക്കടവൻ, പരുന്താട്ട കലാകാരൻ ബേബി കൂമ്പാടി തുടങ്ങിയവർ പങ്കെടുക്കും