മണർകാട് വീട് കേന്ദ്രീകരിച്ച് വാറ്റ് ചാരയവും അനധികൃത വിദേശമദ്യ വിൽപ്പനയും; കാവുംപടി സ്വദേശി പാമ്പാടി എക്സൈസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മണർകാട് കാവുംപടി ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് അനധികൃതമായി വാറ്റുചാരായവും വിദേശമദ്യവും വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. മണർകാട് കരയിൽ കാവുംപടിഭാഗത്ത് ലക്ഷ്മി നിവാസ് വീട്ടിൽ സുകുമാരൻ നായർ മകൻ അനിൽകുമാർ (ഷാജി -52 ) നെയാണ് പാമ്പാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 3 ലിറ്റർ വാറ്റ് ചാരായവും , 2.500 ലിറ്റർ വിദേശ മദ്യവവും കണ്ടെടുത്തു. ചാരായം ലിറ്ററിന് 1000 രൂപ ക്കും , അര […]

മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്; വീഡിയോ കാണാം

സ്വന്തം ലേഖിക കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു. കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം ഗുഡ് ഷെപ്പേർഡ് റോഡ് ഒഴത്തിൽ ലെയിനിൽ കുന്നേൽ വീട്ടിൽ രഞ്ജിത്ത് (22)ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വടവാതൂർ കളത്തിപ്പടി ഉണ്ണിക്കുന്ന് കിളിയന്തറ ഷിജിൻ ജോൺസൺ (22), വടവാതൂർ തടത്തിൽ ജ്യോതിഷ് ജോസഫ് (22) എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ മണർകാട് നാലു മണിക്കാറ്റിലായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു […]

കോട്ടയത്തെ മോട്ടോർ വെഹിക്കിൾ ഓഫീസിൽ ലക്ഷങ്ങളുടെ കൈക്കൂലി; നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർമാർ ഏജൻ്റുമാരെ ഇടനിലക്കാരാക്കി കൈപ്പറ്റിയത് ലക്ഷങ്ങൾ; ഇടപാടുകൾ ഗൂഗിൾ പേ വഴി; കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

സ്വന്തം ലേഖകൻ കോട്ടയം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൽ നടക്കുന്നത് വൻ അഴിമതി. നീതി നടപ്പാകേണ്ട ഉദ്യോഗസ്ഥർമാർ ഏജന്റുമാർ മുഖേന കൈപ്പറ്റിയത് ലക്ഷങ്ങൾ. പാസില്ലാതെ ടോറസ് ലോറികളിലും ടിപ്പർ ലോറികളിലും അമിത ലോഡ് കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് മിന്നൽ പരിശോധനയിലൂടെയാണ് മാസങ്ങളായി നടന്നു വരുന്ന ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഏജൻറുമാരായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഏജൻ്റായി പ്രവർത്തിക്കുന്ന […]

മുൻവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പാമ്പാടി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പാമ്പാടിയിൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി പുതരിപ്രയിൽ വീട്ടിൽ രാജു ഫിലിപ്പ് മകൻ ക്രിസ്റ്റിന്‍ രാജു ഫിലിപ്പ് (26) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പാമ്പാടി നെടുംകുഴി ഓട്ടോ സ്റ്റാൻഡിന് സമീപം വച്ച് ഗൃഹനാഥനെ ആക്രമിച്ച്‌ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗൃഹനാഥനും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഗൃഹനാഥനെയും ഭാര്യയെയും യുവാവ് ആക്രമിച്ച കേസ് പാമ്പാടി സ്റ്റേഷനിൽ നിലവിലുണ്ട്. യുവാവിനെതിരെ ഈ പരാതി […]

മുണ്ടക്കയത്ത് വീട് കുത്തിതുറന്ന് മോഷണം; വീടിന്റെ മുന്‍ഭാഗത്തെ ഓടാമ്പല്‍ തുറന്ന് മോഷ്ടിച്ചത് 80,000 രൂപയുടെ സ്വർണാഭരണങ്ങൾ; അയൽവാസി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് വീട്ടിൽ കയറി മോഷണം നടത്തിയ കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ വീട്ടിൽ വർഗീസ് മകൻ ബിനോയ് (44) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം അയൽവാസിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം നോക്കി വീടിന്റെ മുന്‍ഭാഗത്തെ ഓടാമ്പല്‍ തുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു. കമ്മലുകൾ, മോതിരം, വള, മൂക്കുത്തി, മേക്കാതുകമ്മല്‍ തുടങ്ങി 80,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് സഹിതം മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടർന്ന് […]

കോട്ടയം പാലായില്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച കാറിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായത് പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി; കാറും പൊലീസ് കണ്ടെത്തിയിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി നോര്‍ബര്‍ട്ട് ജോര്‍ജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോര്‍ബര്‍ട്ട് പൊതുമേഖ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടന്‍ എന്ന യുവതിയെ പാലാ മരിയന്‍ ആശുപത്രിക്ക് സമീപത്ത് വച്ച്‌ നോര്‍ബര്‍ട്ടിന്‍റെ കാര്‍ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. […]

സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആശങ്കകൾ തള്ളി കേരള കോൺഗ്രസ്; ധാരണകളെല്ലാം പാലിക്കും; കേരള കോൺഗ്രസ് നയത്തിൽ മാറ്റമില്ലെന്ന് പ്രഫ.ലോപ്പസ് മാത്യു

സ്വന്തം ലേഖിക കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ സംബന്ധിച്ചുള്ള സിപിഐ വിമർശനത്തിന് മറുപടിയുമായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യു. കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ധാരണകളെല്ലാം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്ന് പ്രഫ.ലോപ്പസ് മാത്യു പറയുന്നു. പാറത്തോട് പഞ്ചായത്തിലെയും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും അടക്കം രാജി വച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ധാരണ പാലിക്കുന്നതിന്റെ ഭാഗമായാണ് കേരള കോൺഗ്രസ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്. സിപിഐയ്ക്ക് ഈ കാര്യത്തിൽ ആശങ്കകളുടെ അടിസ്ഥാനം ഇല്ല. ഇടയ്ക്കിടെ നടത്തുന്ന […]

പാലാ കൊട്ടാരമറ്റം ഭാഗത്ത് പിക്കപ്പ് വാഹനത്തിന്റെ ആർസി ബുക്കും രേഖകളും നഷ്ടപ്പെട്ടു ; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : കൊട്ടാരമറ്റം രാമപുരം റൂട്ടിൽ KL 35 6348 പിക്കപ്പ് വാഹനത്തിന്റെ ഒറിജിനൽ ആർസി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ മുതലായ രേഖകളും 14/01/2023 11.30 ന് ശേഷം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Ph : 9495110386

പാലാ നഗരസഭ ; ചെയർമാൻ സ്ഥാനാർത്ഥിയെ സിപിഎമ്മിന് തീരുമാനിക്കാം, പാലായിലേത് പ്രാദേശിക വിഷയം: ജോസ് കെ മാണി

സ്വന്തം ലേഖകൻ കോട്ടയം: പാല നഗരസഭയിലെ ചെയർമാൻ സ്ഥാനാർത്ഥിയെ സി പി എമ്മിന് തീരുമാനിക്കാമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പാലായിലെത് പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു .ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണക്കും. മുന്നണി ധാരണകൾ പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം […]

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിടി സ്കാനിംഗ് മെഷീനുകള്‍ തകരാറിലായിട്ട് ദിവസങ്ങൾ; സ്കാൻ ചെയ്യാനായി രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെ; സിടി സ്കാനിംഗ് മെഷീൻ നന്നാക്കാൻ തയ്യാറാകാതെ ആശുപത്രി അധികൃതർ; സ്വകാര്യ ലാബുകൾക്ക് കൊള്ള പണമുണ്ടാക്കാൻ ആശുപത്രി അധികൃതർ കൂട്ടുനിൽകുന്നു; ലക്ഷ്യം സ്വകാര്യ ലാബുകൾ കൊടുക്കുന്ന കമ്മീഷൻ; മെഡിക്കല്‍ കോളജിൽ നടക്കുന്നത് കമ്മീഷനടി മാത്രം; പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്ത് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് സിടി സ്കാനിംഗ് മെഷീനുകള്‍ തകരാറിലായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തത് രോഗികളെ വലയ്ക്കുന്നു. അത്യാഹിത വിഭാഗത്തിലെയും കാന്‍സര്‍ വിഭാഗത്തിലെയും സി ടി സ്കാനിംഗ് മെഷീനുകളാണ് തകരാറിലായത്. മെഷീന്‍ തകരാറിലായ വിവരം കമ്പനി അധികൃതരെ അറിയിച്ചു. എന്നാല്‍ മെഷീന്‍ വാങ്ങിയ ഇനത്തില്‍ കമ്പനിക്ക് ലഭിക്കുവാനുള്ള കുടിശിഖ നല്‍കാത്തതു കൊണ്ടാണ് തകരാര്‍ പരിഹരിക്കുവാന്‍ തങ്ങള്‍ എത്തിച്ചേരാത്തതെന്ന് കമ്പനി പ്രതിനിധികള്‍ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പ് 22 കോടി രൂപാ മുടക്കി വിവിധ മെഷീനുകള്‍ വാങ്ങിയ ഇനത്തില്‍ ഒരു […]