മുൻവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പാമ്പാടി സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടിയിൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാമ്പാടി പുതരിപ്രയിൽ വീട്ടിൽ രാജു ഫിലിപ്പ് മകൻ ക്രിസ്റ്റിന്‍ രാജു ഫിലിപ്പ് (26) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം രാത്രി പാമ്പാടി നെടുംകുഴി ഓട്ടോ സ്റ്റാൻഡിന് സമീപം വച്ച് ഗൃഹനാഥനെ ആക്രമിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗൃഹനാഥനും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.
ഗൃഹനാഥനെയും ഭാര്യയെയും യുവാവ് ആക്രമിച്ച കേസ് പാമ്പാടി സ്റ്റേഷനിൽ നിലവിലുണ്ട്. യുവാവിനെതിരെ ഈ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ ഗൃഹനാഥനെ കഴിഞ്ഞദിവസം ആക്രമിച്ചത്.
പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ ഡി, എസ്.ഐ ലെബിമോൻ കെ.എസ്, കോളിൻസ് എം.ബി, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ ജിബിൻ ലോബോ, സജു പി മാത്യു, സിന്ധു മോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.