വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം വെച്ചൂരിൽ വാഹനാപകടം. അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകി. സാരമായി പരിക്കേറ്റ അഞ്ചു പേരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണം; ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി; അമൃത് ഭാരത് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നും ആവശ്യം

സ്വന്തം ലേഖകൻ കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി. വഞ്ചിനാട് എക്‌സ്പ്രസ്,രാജ്യറാണി, അമൃത,പരശുറാം, മലബാര്‍,വേണാട് ,വേളാങ്കണ്ണി , ബോംബെ കന്യാകുമാരി ,ചെന്നൈ തിരുവനന്തപുരം , ബാംഗ്ലൂര്‍ ഐലന്റ് എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് റെയില്‍വെ ബോര്‍ഡിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മെമ്പര്‍ കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം സമര്‍പ്പിച്ചത്. ആപ്പാഞ്ചിറ പൗരസമിതി ഭാരവാഹികളായ ആപ്പാഞ്ചിറ പൊന്നപ്പന്‍,പി ജെ.തോമസ്,പി.ബി.ചന്ദ്രബോസ് ഭാവന […]

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 25 ന് കൊടിയേറും; മാർച്ച് നാലിന് ആറാട്ടോടുകൂടി സമാപനം; ക്ഷേത്ര പരിസരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖിക കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 118ആമത് തിരുവുത്സവത്തിന് ഫെബ്രുവരി 25 ന് കൊടിയേറും. മാർച്ച് നാലിന് ആറാട്ടോടുകൂടി സമാപിക്കുന്നതാണ്. പ്രസ്തുത കാലയളവിൽ ക്ഷേത്ര പരിസരത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉത്സവ മേഖലയായി കോട്ടയം ജില്ലാ കളക്ടർ ഡോക്ടർ പി കെ ജയശ്രീ പ്രഖ്യാപിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നടത്തിയ ഈ ക്ഷേത്രത്തിൽ എട്ടു ദിവസമാണ് ഉത്സവമുള്ളത്. കേരളത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളകളും നാടകവും ഉൾപ്പെടെയുള്ള നിരവധികലാപരിപാടികളും ,വിവിധ ദിവസങ്ങളിലായി താലപ്പൊലി ഘോഷയാത്രകളും നടക്കുന്നതാണ്. 26 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം […]

കോട്ടയം കാണക്കാരി ഷാപ്പുംപടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു റോഡിലേക്കു തെറിച്ചു വീണു; സ്വകാര്യ ബസ് ദേഹത്തു കയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; അപകടം കണ്ട് ബോധരഹിതനായ സഹോദരന്‍ ആശുപത്രിയിൽ

സ്വന്തം ലേഖിക കാണക്കാരി: കാറിടിച്ചു റോഡിലേക്കു തെറിച്ചു വീണ കാല്‍നടയാത്രക്കാരന്‍ ദേഹത്ത് സ്വകാര്യ ബസ് കയറി മരിച്ചു. കോട്ടയം എറണാകുളം റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം. കാണക്കാരി ചാത്തമല കുഴിമ്പറമ്പില്‍ ഗോപി (ബേബി – 63) ആണ് അതിദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബേബിയെ കാറിടിക്കുകയും റോഡിലേക്ക് തെറിച്ചു വീണ ഇയാളുടെ ദേഹത്ത് കൂടി സ്വകാര്യ ബസ് കയറി ഇറങ്ങുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് കോട്ടയം – എറണാകുളം റോഡില്‍ ഗതാഗതം ഭാഗികമായി മുടങ്ങി. കാണക്കാരി ഷാപ്പും […]

ചങ്ങനാശ്ശേരിയില്‍ രാത്രിയില്‍ താറാവുകളെ അജ്ഞാതര്‍ വിഷം കൊടുത്ത് കൊന്നു; 750 താറാവുകളില്‍ 100 എണ്ണം ചത്തു; ബാക്കിയുള്ളവയുടെ വില്‍പന തടഞ്ഞു; കനത്ത സാമ്പത്തിക നഷ്ടം; ജീവിതം വഴിമുട്ടി കർഷകർ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ താറാവുകളെ അജ്ഞാതര്‍ തീറ്റയില്‍ വിഷം കൊടുത്ത് കൊന്നു. 750 താറാവുകളില്‍ 100 എണ്ണം ചത്തു. ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുരുത്തി തോട്ടുങ്കല്‍ സ്വദേശി സാബുവിന്‍റെ താറാവുകളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തീറ്റയില്‍ വിഷം കലര്‍ത്തി താറാവുകള്‍ക്ക് കൊടുക്കുകയായിരുന്നു. നൂറ് താറാവ് ചത്തു. ആകെയുളള 750 താറാവുകളില്‍ എത്രയെണ്ണം വിഷം കലര്‍ന്ന തീറ്റ കഴിച്ചിട്ടുണ്ടെന്നതില്‍ വ്യക്തതയുമില്ല. വെറ്റിനറി ഡോക്ടറുടെ അനുമതി ലഭിക്കുന്നതുവരെ സാബുവിനും ഒപ്പമുളളവര്‍ക്കും താറാവിനെ വില്‍ക്കാനാവില്ല. നൂറ് താറാവുകള്‍ ചത്തതിന്‍റെ സാമ്പത്തിക നഷ്ടം […]

കുടിശ്ശിക മറച്ചുവെച്ച് വാഹന കച്ചവടം: ഒൻപത് ലക്ഷം രൂപ തട്ടിയ തൊടുപുഴ കുടയത്തൂർ സ്വദേശി പൊലീസ് പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കി

സ്വന്തം ലേഖിക കോട്ടയം: ഫൈനാൻസ് കമ്പനിയിലെ സി.സി കുടിശ്ശികയുള്ള വിവരം മറച്ചുവെച്ച് വാഹനം വിറ്റ് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂർ സുധീഷ് ഭവനിൽ ബിജു (53) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022 നവംബർ മാസം പിറവം സ്വദേശിയായ പ്രകാശ് എന്നയാൾക്ക് ഫൈനാൻസ് കുടിശ്ശിക ഉള്ള കാര്യം മറച്ചുവച്ച് ലോറി വിൽപ്പന നടത്തുകയായിരുന്നു. പിന്നീട് ഈ വാഹനം മൈസൂരിൽ വച്ച് ഫിനാൻസ് കമ്പനി പിടിച്ചെടുക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് […]

കോടാലി കൊണ്ട് വീടിന്റെ വാതിൽ തകർത്തു; വീട്ടമ്മയ്ക്ക് നേരെ വധഭീഷണി മുഴക്കി; യുവാവ് അറസ്റ്റിൽ; പിടിയിലായത് വള്ളിച്ചിറ സ്വദേശി

സ്വന്തം ലേഖിക പാലാ: വീട്ടമ്മയ്ക്ക് നേരെ വധഭീഷണി മുഴക്കിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ റെജി മകൻ ആൽബിൻ ജോർജ് (29) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് ബന്ധുവായ വീട്ടമ്മയുടെ വീട്ടിൽ എത്തി കോടാലി കൊണ്ട് വീടിന്റെ വാതിൽ പൊളിക്കുകയും, വീട്ടമ്മയെ ചീത്ത വിളിക്കുകയും, വധഭീഷണി മുഴക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം […]

എരുമേലിയിൽ ഗാർഹിക സംരക്ഷണ ഉത്തരവ് ലംഘിച്ച് അമ്മയെ മർദ്ദിച്ചു; കേസിൽ മകൻ അറസ്റ്റിൽ

സ്വന്തം ലേഖിക എരുമേലി: അമ്മയെ മർദ്ദിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജ് (32) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും, വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നു, ഇതിനെതിരെ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്. പരാതിയെ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം: അയ്മനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പരിപ്പ് ഭാഗത്ത് പ്രാപ്പുഴ വീട്ടിൽ രതീഷ് കുമാർ (35) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; പോക്സോ കേസിൽ പെരുമ്പായിക്കാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് തുണ്ടിയിൽ പറമ്പിൽ വീട്ടിൽ അഫ്സൽ (30) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 2022ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നിട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് […]