കോട്ടയത്തെ മോട്ടോർ വെഹിക്കിൾ ഓഫീസിൽ ലക്ഷങ്ങളുടെ കൈക്കൂലി; നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർമാർ ഏജൻ്റുമാരെ ഇടനിലക്കാരാക്കി  കൈപ്പറ്റിയത് ലക്ഷങ്ങൾ; ഇടപാടുകൾ ഗൂഗിൾ പേ വഴി; കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

കോട്ടയത്തെ മോട്ടോർ വെഹിക്കിൾ ഓഫീസിൽ ലക്ഷങ്ങളുടെ കൈക്കൂലി; നീതി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർമാർ ഏജൻ്റുമാരെ ഇടനിലക്കാരാക്കി കൈപ്പറ്റിയത് ലക്ഷങ്ങൾ; ഇടപാടുകൾ ഗൂഗിൾ പേ വഴി; കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

സ്വന്തം ലേഖകൻ

കോട്ടയം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൽ നടക്കുന്നത് വൻ അഴിമതി.

നീതി നടപ്പാകേണ്ട ഉദ്യോഗസ്ഥർമാർ ഏജന്റുമാർ മുഖേന കൈപ്പറ്റിയത് ലക്ഷങ്ങൾ. പാസില്ലാതെ ടോറസ് ലോറികളിലും ടിപ്പർ ലോറികളിലും അമിത ലോഡ് കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് മിന്നൽ പരിശോധനയിലൂടെയാണ് മാസങ്ങളായി നടന്നു വരുന്ന ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഏജൻറുമാരായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഏജൻ്റായി പ്രവർത്തിക്കുന്ന വട്ടുകുളം സ്വദേശിയായ രാജീവിൻ്റെ ടോറസ് ലോറി പിടിച്ചെടുത്തു.

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും
കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാജൻ വി, അജിത്ത് ശിവൻ, അനിൽ എന്നിവർക്ക് കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി നൽകിയതിൻ്റെ വിവരങ്ങളാണ് ലഭിച്ചത്. ഗുഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം നൽകിയിരിക്കുന്നത്.

ഷാജൻ വി യുടെ പിതാവിൻ്റെ അക്കൗണ്ട് വഴി മൂന്ന് ലക്ഷം രൂപയോളമാണ് ഇയാൾ കൈപ്പറ്റിയിരിക്കുന്നത്. അജിത്ത് ശിവൻ സ്വന്തം അക്കൗണ്ട് വഴി 2,50,000 രൂപയും അനിൽ ബിനാമി അക്കൗണ്ട് വഴി 53000 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയതിയെങ്കിലും വൻ അഴിമതി പുറത്ത് പുറത്ത് കൊണ്ടുവന്നത് കോട്ടയത്താണ് .

വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി എ കെ വിശ്വനാഥൻ, സിഐ സജു എസ് ദാസ് , എസ് ഐ സ്റ്റാൻലി തോമസ്, എ എസ് ഐമാരായ സുരേഷ് ബാബു, ഹാരിസ്, എസ് സി പി ഒ മാരായ അരുൺ ചന്ദ്, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്