മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്; വീഡിയോ കാണാം

മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്; വീഡിയോ കാണാം

സ്വന്തം ലേഖിക

കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു.

കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം ഗുഡ് ഷെപ്പേർഡ് റോഡ് ഒഴത്തിൽ ലെയിനിൽ കുന്നേൽ വീട്ടിൽ രഞ്ജിത്ത് (22)ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന വടവാതൂർ കളത്തിപ്പടി ഉണ്ണിക്കുന്ന് കിളിയന്തറ ഷിജിൻ ജോൺസൺ (22), വടവാതൂർ തടത്തിൽ ജ്യോതിഷ് ജോസഫ് (22) എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെ മണർകാട് നാലു മണിക്കാറ്റിലായിരുന്നു അപകടം. മണർകാട് ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ നിയന്ത്രണം നഷ്ടമായി റോഡിന്റെ എതിർ ദിശയിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.