കോട്ടയം ജില്ലയിൽ നാളെ (2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ(2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തീക്കോയ്‌ സെക്ഷൻ പരിധിയിൽ ഗ്ലോബൽ, തേവരുപാറസോമില്ല്, തേവരുപാറടൗൺ, തേവരുപാറകൃഷർ, തേവരുപാറടവർ, വളവനാർകുഴി, ബഗ്ലാവ് പ്ലാസ്റ്റിക്, ആന്റെക്,വെള്ളാനി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെഭാഗികമായി സപ്ലെ മുടങ്ങുന്നതാണ്. 2.ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി ,സുരേഷ് നഴ്സിങ്ങ് ഹോം, ടൗൺ ഗേറ്റ്, സ്ക്കൈ ലൈറ്റ് പ്ലാസ, മുനിസിപ്പാലിറ്റി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി […]

പറമ്പിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചു; കോട്ടയം കറുകച്ചാലിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ അച്ഛനായ ഗോപി.എൻ (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ വീട്ടിൽ രമേശൻ ചെട്ടിയാർ (51) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിക്രമിച്ച് കയറിയ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും, കമ്പുകൊണ്ട് […]

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ, തലയാഴം സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ മനു കെ.എം (അമ്പിളി 20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ വിമൽ കെ.എസ് (കുഞ്ഞൻ 20), ഇയാളുടെ സഹോദരനായ വിഷ്ണു കെ.എസ് (കൊട്ടാരം24), വെച്ചൂർ പുത്തൻ പാലം ഈസ്റ്റ് ഭാഗത്ത് ഹരിജൻ കോളനിയിൽ വൈഷ്ണവ് (ചാത്തൻ 23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 7: 30 മണിയോടെ വെച്ചൂർ പുത്തൻ […]

വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ആനമല ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവൻ സി. ചെല്ലപ്പൻ (ക്രിസ്റ്റഫർ56) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ 67 കാരനായ ഗൃഹനാഥനെ വീട് മുറ്റത്ത് അതിക്രമിച്ചു കയറി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇയാൾ മുൻപ് ദേവൻ അസഭ്യം വിളിച്ചതിന് പരാതി നൽകിയിരുന്നു. ഇതിൽ ഉള്ള വിരോധം മൂലമാണ് ദേവൻ വീട് മുറ്റത്ത് അതിക്രമിച്ചു കയറി 67 കാരനെ ആക്രമിച്ചു […]

രോഗപ്രതിരോധശേഷിക്കും മെച്ചപ്പെട്ട ആരോഗ്യത്തിനും; ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്ത് വെച്ചൂർ ഗ്രാമപഞ്ചായത്ത്

സ്വന്തം ലേഖിക കോട്ടയം: ആയുർവേദ ഔഷധക്കൂട്ടുകൾ വിതരണം ചെയ്ത് വെച്ചൂർ ഗ്രാമപഞ്ചായത്ത്. രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്. ഔഷധക്കൂട്ടുകളുടെ വിതരണോദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. വെച്ചൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മണിലാൽ അധ്യക്ഷനായി. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുമായി 350 കുടുംബങ്ങൾക്കാണ് കർക്കിടകക്കഞ്ഞി തയാറാക്കുന്നതിനുള്ള ഔഷധക്കൂട്ടുകൾ വിതരണം ചെയ്തത്. തുടർച്ചയായി മൂന്നാം വർഷമാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, […]

സ്വാതന്ത്ര്യദിനാഘോഷം;കോട്ടയം ജില്ലയിൽ സ്വാതന്ത്ര്യദിന പരേഡിൽ 27 പ്ലാറ്റൂണുകൾ പങ്കെടുക്കും; സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും

സ്വന്തം ലേഖിക കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതലചടങ്ങിനോട് അനുബന്ധിച്ചുള്ള പരേഡിൽ 27 പ്ലാറ്റൂണുകൾ പങ്കെടുക്കും. ഓഗസ്റ്റ് 15ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിനപരേഡിൽ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ യൂണിഫോം സേനകളും എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കൗൺസിൽ, സ്‌കൗട്ട്, ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, സ്‌കൂൾ ബാൻഡുകൾ അണിനിരക്കും. പ്ലാറ്റൂണുകളുടെ പരിശീലനം ഓഗസ്റ്റ് 9,10,11 തിയതികളിൽ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ടു സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ […]

കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ബസ്, ഓട്ടോ ഡ്രൈവർമാരിൽ പകുതിയിലധികവും മദ്യലഹരിയിൽ; ഭൂരിഭാഗം വാഹനങ്ങളും ഓടുന്നത് ഇൻഷൂറൻസ് ഇല്ലാതെ; പഴം പച്ചക്കറി കടകളുടെ പേര് പറഞ്ഞ് വാഹനമോടിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഒറ്റയാൾക്കും ലൈസൻസില്ല; പൊലീസിന് വേണ്ടത് ഹെൽമറ്റും, സീറ്റ് ബെൽറ്റും മാത്രം; എഐ ക്യാമറ വന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനപരിശോധന എ.സി മുറിക്കകത്തായി; കഞ്ചാവും മയക്കുമരുന്നും ജില്ലയിലേക്കൊഴുകുന്നു … ! … !

സ്വന്തം ലേഖകൻ കോട്ടയം : എ ഐ ക്യാമറ വന്നതോടെ മോട്ടോർവാഹന വകുപ്പിന്റെ വാഹനപരിശോധന ഓഫീസിലിരുന്ന് മാത്രമായി. പൊലീസാകട്ടെ റോഡ് വക്കിൽ പാത്ത് നിന്ന് സീറ്റ് ബെൽറ്റും , ഹെൽമറ്റും ഉണ്ടോയെന്ന് എത്തി നോക്കും. സീറ്റ് ബെൽറ്റ് ധരിച്ച് വരുന്ന കാർ യാത്രക്കാരും, ഹെൽമറ്റുള്ള ഇരുചക്ര വാഹന യാത്രക്കാരും ഇതോടെ വാഹന പരിശോധനയിൽ നിന്ന് രക്ഷപെടും. വാഹനമോടിക്കുന്നയാൾക്ക് ലൈസൻസുണ്ടോ, വാഹനത്തിന് ഇൻഷൂറൻസുണ്ടോ, വാഹനത്തിൽ കഞ്ചാവോ , മയക്കുമരുന്നോ, മറ്റ് നിരോധിത വസ്തുക്കളോ ഉണ്ടോയെന്ന് പൊലീസ് നോക്കാറില്ല. മോട്ടോർ വാഹന വകുപ്പാകട്ടെ എ.ഐ ക്യാമറ വന്നതിന് […]

കൊറോണ നാട് തകർത്തതോടെ വ്യവസായ സ്ഥാപനങ്ങളും, വ്യാപാരസ്ഥാപനങ്ങളും പ്രതിസന്ധയിലായി; ജോലി നഷ്ടപ്പെട്ടത് പതിനായിരങ്ങൾക്ക്; അടിച്ച് പൊളിച്ച് ജീവിക്കുന്നത് മന്ത്രിമാരും, എംഎൽഎമാരും , ഉന്നത സർക്കർ ഉദ്യോഗസ്ഥരും മാത്രം; ജനങ്ങൾ അരവയർ നിറച്ച് ജീവിക്കുമ്പോൾ കൊടും ക്രിമിനലുകൾ ജയിലിൽ ചിക്കനും, മട്ടനും കഴിച്ച് സുഖിക്കുന്നു, ഗോവിന്ദച്ചാമിയും, റിപ്പർ ജയാനന്ദനും, അമീറുൾ ഇസ്ലാമും, നരേന്ദ്രകുമാറുമെല്ലാം ജയിലുകളിൽ തിന്നു കൊഴുക്കുന്നു !

എ. കെ ശ്രീകുമാർ കോട്ടയം: തുടർച്ചയായുണ്ടായ പ്രളയവും കൊറോണയും നാട് തകർത്ത് തരിപ്പണമാക്കിയപ്പോൾ സമസ്ത മേഖലകളും സ്തംഭിച്ച് നാട്ടിലെങ്ങും പണിയില്ലാതായി. വ്യവസ്ഥായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ച് പൂട്ടുകയോ കഷ്ടിച്ച് നടന്ന് പോകുന്ന അവസ്ഥയിലോ ആയി. കെഎസ്ആർടിസിയിൽ അടക്കം ശമ്പളം കിട്ടാതെ ജീവനക്കാർ അരപ്പട്ടിണിയാലുമാണ്. നാട്ടിൽ അടിച്ച് പൊളിച്ച് ജീവിക്കുന്നത് മന്ത്രിമാരും, എംഎൽഎമാരും , ഉന്നത സർക്കർ ഉദ്യോഗസ്ഥരും മാത്രമാണ്. കുഞ്ഞുങ്ങൾക്ക് ബിസ്കറ്റ് വാങ്ങി നല്കാൻ പോലും പണമില്ലാതെ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജയിലുകളിൽ കൊലപാതകവും, കൊള്ളയും, പീഡനവും നടത്തിയ കൊടും കുറ്റവാളികൾ മട്ടനും […]

കോട്ടയം പാമ്പാടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്; ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂള്‍ ഓഫീസില്‍; വിശദവിവരങ്ങൾ അറിയാം….

സ്വന്തം ലേഖിക കോട്ടയം: പാമ്പാടി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാൻ(ഇലക്‌ട്രിക്കല്‍, ടര്‍ണിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്‌.എസ്.എല്‍.സി./ ഐ.ടി.ഐ.യാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം രാവിലെ 10ന് എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481 2507556, 9400006469.

സംസ്ഥാന സര്‍ക്കാരിന്റെ ഇൻഫര്‍മേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിനായി വിപുലമായ ഫോട്ടോ കവറേജ് ചെയ്യാൻ അവസരം; കോട്ടയം ഐ.പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഉടൻ അപേക്ഷിക്കാം..

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഇൻഫര്‍മേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിനായി വിപുലമായ ഫോട്ടോ കവറേജ് നടത്തുന്നതിനായി കോട്ടയം ജില്ലാ ഇൻഫര്‍മേഷൻ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച്‌ ഹൈ റസലൂഷൻ ചിത്രങ്ങള്‍ എടുക്കാൻ കഴിവുവേണം. കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ‘ ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് നല്‍കണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇൻഫര്‍മേഷൻ-പബ്ലിക് […]