കോട്ടയം അയർക്കുന്നത്ത് പണിപൂർത്തിയാകാത്ത വീട്ടിൽ നിന്നും പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ചു; അമയന്നൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക അയർക്കുന്നം: അയർക്കുന്നത്ത് പണിപൂർത്തിയാകാത്ത വീട്ടിൽ നിന്നും പ്ലംബിംഗ് സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം അമയന്നൂർ ചൂരനാനിക്കൽ ഭാഗത്ത് ശ്രീരാഗം വീട്ടിൽ സൂരജ്. എസ് (42), അമയന്നൂർ മുരിക്കുംന്താനം വീട്ടിൽ രതീഷ് എം.എം (41), മുട്ടമ്പലം കച്ചുവേലിക്കുന്ന് ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ ബിജു ഇ.കെ (46) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം അമയന്നൂർ ഭാഗത്ത് വീട് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ കയറി ബാത്റൂമിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ വിലമതിക്കുന്ന പ്ലംബിംഗ് സാധനങ്ങള്‍ […]

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു; പി ജെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായവരുടെ ഒന്നു മുതൽ ഏഴു വരെ പഠിക്കുന്ന മക്കൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം കോട്ടയം മുൻ നഗരസഭാധ്യക്ഷനും ജില്ല ഉപദേശക സമിതി അംഗവുമായ പി. ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപദേശക സമിതി അംഗം ടി.എം. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് എടുത്തു. ഉപദേശക സമിതി അംഗം എം.ജി. ശേഖരൻ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. എസ്. സുരേഷ് […]

കാണാതായത് 54 ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റ്; എംജി സര്‍വ്വകലാശാലയുടെ പരാതിയില്‍ പത്ത് ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്

സ്വന്തം ലേഖിക കോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്. അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. ഒന്നും രണ്ടുമല്ല. ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ 54 ഫോര്‍മാറ്റുകളാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് കാണാതെ പോയത്. എപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ പോയതെന്നോ, ആരാണ് കൊണ്ടുപോയതെന്നോ ഉളള കാര്യം ഇപ്പോഴും […]

കോട്ടയം ജില്ലയിൽ നാളെ (03/07/2023) രാമപുരം, പുതുപ്പള്ളി, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (03/07/2023) രാമപുരം, പുതുപ്പള്ളി, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം, J & B ക്രഷർ, പാമ്പുതുക്കി, ചെറ്റുകുളം, അനിച്ചുവട്,കൊണ്ടാട് പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 2. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടത്തിൽ അംബലം, ഫോറസ്റ്റ് ഓഫീസ്, AR ക്യംപ് എന്നീ […]

മകന് ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മകന് ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ആമച്ചാൽ, മേലേച്ചിറ പുത്തൻ വീട്ടിൽ അജിത്ത്. എസ് (45) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം തിരുവാർപ്പ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇയാളുടെ മകന് ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് ഓഫീസറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാളുടെ കയ്യിൽ നിന്നും പലപ്രാവശ്യമായി 1,10,000 രൂപ വാങ്ങിയശേഷം മകന് ജോലി നൽകാതെയും […]

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കവിയൂർ വടയത്തറപടി ഭാഗത്ത് കല്ലുവീട്ടിൽ മോഹന ചന്ദ്രൻ സി.ജി (66) നെയാണ് പോക്സോ നിയമപ്രകാരം ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മെയ്‌ മാസം 25 ന് ഉച്ചയോടു കൂടി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കിയ […]

സെക്സ് വീഡിയോ കച്ചവടം നടത്തിയതിന് കോടതി ശിക്ഷിച്ച യുവാവ് വ്യാജരേഖകളുണ്ടാക്കി അതേ കോടതിയിൽ അഭിഭാഷകനും , അഭിഭാഷക കമ്മീഷനുമായി ; ഡിഗ്രിയുടെയും എല്‍എല്‍ബിയുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ഒന്നര വര്‍ഷത്തോളം കോടതിയിൽ കേസുകള്‍ വാദിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി അഫ്സല്‍; കാഞ്ഞിരപ്പള്ളിയിലേത് കോടതിയേയും പറ്റിച്ച വമ്പൻ തട്ടിപ്പ് !

സ്വന്തം ലേഖിക കോട്ടയം: പൊൻകുന്നം സ്വദേശി അഫ്സല്‍ ഹനീഫ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഒന്നര വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇലക്‌ട്രോണിക്സ് സ്ഥാപനം നടത്തിവരവെ സെ ക്സ് വീഡിയോകള്‍ പണംവാങ്ങി വില്‍പ്പന നടത്തിയതിന് അറസ്റ്റിലായതോടെയാണ് വക്കീലാകുവാൻ അഫ്സല്‍ ഹനീഫ തീരുമാനിക്കുന്നത്. പ്രീഡിഗ്രി തോറ്റ ഹനീഫ ഇതോടെ ഡിഗ്രിയുടെയും എല്‍എല്‍ബിയുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച്‌ അഭിഭാഷകനായി എൻറോള്‍ ചെയ്യുകയായിരുന്നു. പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു അഫ്സല്‍ ഇലക്‌ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നത്. ഇതിനിടയില്‍ കൂടുതല്‍ പണം കണ്ടെത്താനായി ഇയാള്‍ പോണ്‍ വീഡിയകോള്‍ […]

വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചാൽ പതിവുകാർക്ക് മദ്യം വീട്ടിലെത്തിച്ച് കൊടുക്കും; പണം ഗുഗിൾ പേ ചെയ്ത് വാങ്ങും; സ്ഥലക്കച്ചവടക്കാരെന്ന വ്യാജേന മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർക്കും വിൽപ്പന നടത്തിയത് ഇരട്ടി വിലയ്ക്ക്; കോട്ടയത്ത് ഡ്രൈ ഡേകളിൽ ഉൾപ്പെടെ അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് പിടിയിൽ; ഇവരിൽ നിന്ന് 38 ലിറ്റർ മദ്യവും പണവും ഓട്ടോ റിക്ഷയും പിടിച്ചെടുത്തു

സ്വന്തം ലേഖിക കോട്ടയം: ഡ്രൈ ഡേകളിൽ ഉൾപ്പെടെ അനധികൃതമായി മദ്യവിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേർ എക്സൈസ് പിടിയിൽ. കുന്നതൃക്ക പുളിമൂട്ടിൽ കുഞ്ഞുമോൻ ചാക്കോ (43 ) പെരുമ്പായിക്കാട് കിഴക്കേ ശ്രീ വിഹാർ ശ്രീജിത്ത് എം (42 ) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 38 ലിറ്റർ വിദേശ മദ്യവും പണവും, ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ ബിവറേജിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി സാധാരണക്കാർക്ക് […]

മുന്നറിയിപ്പ്‌ ബോര്‍ഡുകളും മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളും; സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനുമായി സെക്യൂരിറ്റി; സന്ദര്‍ശനത്തിന്‌ പ്രവേശന പാസ്‌; അപകടങ്ങള്‍ തുടര്‍ച്ചയായ തീക്കോയി മാര്‍മല അരുവിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തും

സ്വന്തം ലേഖിക ഈരാറ്റുപേട്ട: തീക്കോയി പഞ്ചായത്തിലെ ടൂറിസ്‌റ്റ്‌ കേന്ദ്രമായ മാര്‍മല അരുവിയില്‍ വിനോദ സഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‌ തീരുമാനിച്ചു. ടൂറിസം വകുപ്പിന്റെ 79.5 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷം രൂപയുടെയും സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കും. പഞ്ചായത്തും ശുചിത്വ മിഷനും ചേര്‍ന്ന്‌ ടേക്ക്‌ എ ബ്രേക്ക്‌ ശുചിത്വകോംപ്‌ളക്‌സ്‌ നിര്‍മ്മിക്കും. മാര്‍മലയില്‍ എത്തുന്ന ടൂറിസ്‌റ്റുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 2 ഹരിത ചെക്ക്‌ പോസ്‌റ്റുകള്‍ സ്‌ഥാപിക്കും. അരുവി സന്ദര്‍ശനത്തിന്‌ പ്രവേശന പാസ്‌ ഏര്‍പ്പെടുത്തും. സന്ദര്‍ശകരുടെ വിവരങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ […]

മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടിയെ തുടര്‍ന്ന് മരണം; മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖിക മുണ്ടക്കയം: മുണ്ടക്കയം മൈക്കോളജിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് അനുജന്‍ മരിക്കാനിടയായ സംഭവത്തില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ പോലീസ് ഇന്നലെ അസ്വഭാവിക മരണത്തിന് മുണ്ടക്കയം കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സഹോദരനുമായുള്ള അടിപിടിക്കിടെ മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടില്‍ രാജപ്പന്റെ മകന്‍ രഞ്ജിത് ആണ് മരിച്ചത്. അതേ സമയം സംഭത്തിന് ശേഷം ഓടി രക്ഷപ്പെട്ട അജിത്തിനെ മുണ്ടക്കയം ടൗണിനടുത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.