play-sharp-fill
സെക്സ് വീഡിയോ കച്ചവടം നടത്തിയതിന് കോടതി ശിക്ഷിച്ച യുവാവ് വ്യാജരേഖകളുണ്ടാക്കി അതേ കോടതിയിൽ അഭിഭാഷകനും , അഭിഭാഷക കമ്മീഷനുമായി ; ഡിഗ്രിയുടെയും എല്‍എല്‍ബിയുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ഒന്നര വര്‍ഷത്തോളം കോടതിയിൽ കേസുകള്‍ വാദിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി അഫ്സല്‍; കാഞ്ഞിരപ്പള്ളിയിലേത് കോടതിയേയും പറ്റിച്ച വമ്പൻ തട്ടിപ്പ് !

സെക്സ് വീഡിയോ കച്ചവടം നടത്തിയതിന് കോടതി ശിക്ഷിച്ച യുവാവ് വ്യാജരേഖകളുണ്ടാക്കി അതേ കോടതിയിൽ അഭിഭാഷകനും , അഭിഭാഷക കമ്മീഷനുമായി ; ഡിഗ്രിയുടെയും എല്‍എല്‍ബിയുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ഒന്നര വര്‍ഷത്തോളം കോടതിയിൽ കേസുകള്‍ വാദിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി അഫ്സല്‍; കാഞ്ഞിരപ്പള്ളിയിലേത് കോടതിയേയും പറ്റിച്ച വമ്പൻ തട്ടിപ്പ് !

സ്വന്തം ലേഖിക

കോട്ടയം: പൊൻകുന്നം സ്വദേശി അഫ്സല്‍ ഹനീഫ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഒന്നര വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഇലക്‌ട്രോണിക്സ് സ്ഥാപനം നടത്തിവരവെ സെ ക്സ് വീഡിയോകള്‍ പണംവാങ്ങി വില്‍പ്പന നടത്തിയതിന് അറസ്റ്റിലായതോടെയാണ് വക്കീലാകുവാൻ അഫ്സല്‍ ഹനീഫ തീരുമാനിക്കുന്നത്. പ്രീഡിഗ്രി തോറ്റ ഹനീഫ ഇതോടെ ഡിഗ്രിയുടെയും എല്‍എല്‍ബിയുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച്‌ അഭിഭാഷകനായി എൻറോള്‍ ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു അഫ്സല്‍ ഇലക്‌ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നത്. ഇതിനിടയില്‍ കൂടുതല്‍ പണം കണ്ടെത്താനായി ഇയാള്‍ പോണ്‍ വീഡിയകോള്‍ പെൻഡ്രൈവിലും സിഡിയിലും പകര്‍ത്തി വില്‍പന നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സില്‍ അധികവും. ഇത് സംബന്ധിച്ച്‌ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അഫ്സല്‍ കുടുങ്ങി.

2017ല്‍ അശ്ലീല വീഡിയോകള്‍ വില്‍പ്പന നടത്തിയ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. 2000 രൂപ പിഴയും കോടതി പിരിയുന്നതു വരെ തടവുമായിരുന്നുകാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അഫ്സലിന് വിധിച്ച ശിക്ഷ. ഇതോടെ അഫ്സല്‍ തന്റെ സ്ഥാപനം പൂട്ടി.

മൂന്നു വര്‍ഷം കഴിഞ്ഞ് തന്നെ ശിക്ഷിച്ച അതേ കോടതിയില്‍ അഭിഭാഷകനായാണ് അഫ്സല്‍ രംഗപ്രവേശം ചെയ്യുന്നത്. 2021 ഫെബ്രുവരി 21 നാണ് ഇയാള്‍ സന്നത് എടുത്തത്.

ഭോപാല്‍ ആര്‍കെഡിഎഫ് (രാം കൃഷ്ണ ധര്‍മര്‍ത് ഫൗണ്ടേഷൻ) സര്‍വകലാശാലയില്‍ 2015 ഡിസംബര്‍ മുതല്‍ 2018 ജൂണ്‍ വരെ 6 സെമസ്റ്ററുകളിലായി റഗുലര്‍ വിദ്യാര്‍ഥിയായി പഠിച്ച എല്‍എല്‍ബി കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കിയത്. ഇതിനൊപ്പം നല്‍കിയത് സേലം പെരിയാര്‍ സര്‍വകലാശാലയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ സര്‍ട്ടിഫിക്കറ്റാണ്.

ഒന്നര വര്‍ഷത്തോളം ഇതേ കോടതിയില്‍ ഇയാള്‍ പ്രാക്ടീസ് നടത്തിയിട്ടും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ഇതിനിടെ, ഭൂമി തര്‍ക്ക കേസില്‍ കോടതി ഇയാളെ അഡ്വക്കറ്റ് കമ്മിഷനായും നിയമിച്ചിരുന്നു. എന്നാല്‍, ബാര്‍ അസോസിയേഷനില്‍ അംഗത്വമെടുക്കാൻ തീരുമാനിച്ചതാണ് അഫ്സലിന് തിരിച്ച‌ടിയായത്.