കോട്ടയം വടവാതൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് മീനടം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കെ. കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന ഷാജീസ് ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ നിന്നെത്തിയ ബൈക്ക് ബസ്സുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഷിന്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോട്ടയം വടവാതൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് മീനടം സ്വദേശി ഷിന്റോ ചെറിയാൻ

സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡില്‍ വടവാതൂര്‍ മാധവൻപടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്ബില്‍ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുൻഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടൻതന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വൻ ഗതാഗത തടസ്സവുമുണ്ടായി. കോട്ടയം […]

മഴക്കാലമായിട്ടും ചൂടിന് കുറവില്ല….! മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു; കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിൽ; കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് മഴ ലഭിച്ചത് പതിനൊന്ന് ദിവസം മാത്രം

സ്വന്തം ലേഖിക തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34 ഡിഗ്രി സെഷ്യല്‍സ് താപനിലയാണ് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്. പുനലൂര്‍ 34 (3.1 കൂടുതല്‍), ആലപ്പുഴ 33.6°C (4°c കൂടുതല്‍), കോഴിക്കോട് 33 (3.4 കൂടുതല്‍), കണ്ണൂര്‍ 32.7 (3.2 കൂടുതല്‍), തിരുവനന്തപുരം 32.5 (2.1 കൂടുതല്‍), പാലക്കാട്‌ 30.9 (2 കൂടുതല്‍) എന്നിങ്ങനെയാണ് താപനില […]

കോട്ടയം ജില്ലയിൽ നാളെ (04-08-2023) പൈക, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (04-08-2023) പൈക, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗുരുമന്ദിരം ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങുന്നതാണ് 2 തെങ്ങണ സെക്ഷന്റെ പരിധിയിൽ 1.8.2023 മുതൽ Cash Counter ന്റെ പ്രവർത്തനം രാവിലെ 9 മുതൽ 3 വരെ ഒരു കൗണ്ടർ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. 3. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊഴുവനാലും സമീപ പ്രദശങ്ങളിലും […]

കോട്ടയം അതിരമ്പുഴയിൽ മോട്ടോർ പമ്പ് മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: അതിരമ്പുഴ ടൗൺ ഭാഗത്തുള്ള വീടിന്റെ കിണറിന്റെ സമീപം ഇരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജഗന്‍ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വെളുപ്പിനെ ഏറ്റുമാനൂർ പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഇയാളെ അതിരമ്പുഴയിൽ വച്ച് മോഷ്ടിച്ച മോട്ടോർ പമ്പുമായി പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അംബ്രഹാം വർഗീസ്, എസ്.ഐ സാഗർ എം.പി, ഷാജഹാൻ, സി.പി.ഓ അനീഷ് സിറിയക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ […]

കോട്ടയം കുമരകത്ത് ബൈക്ക് യാത്രികരോട് അപമര്യാദയായി പെരുമാറി; വൈക്കം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ 41 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയിൽ വീട്ടിൽ പ്രവീൺ കെ.പി (41) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കോട്ടയം ഭാഗത്ത് നിന്നും കൈപ്പുഴമുട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തിരുന്ന ബൈക്കിനെ പിന്തുടർന്നെത്തി ഇവരെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, യുവതിയെ അടിക്കുകയുമായിരുന്നു. യുവതിയും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാൾ ഇവരെ ചീത്ത വിളിച്ചത്. ഇതിനുശേഷം ഇയാൾ […]

മുൻ വൈരാഗ്യത്തെ തുടർന്ന് ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ആർപ്പൂക്കര സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഗാന്ധിനഗർ: ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വീട്ടിൽ അനൂപ് വി.എസ് (35) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

ടി.വി കാണുന്നതിനിടയിൽ അസഭ്യം പറഞ്ഞു; വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ടി.വി തല്ലി പൊളിക്കുകയും ചെയ്തു; കൂവപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആലം പരപ്പ് ഭാഗത്ത് ഇടശ്ശേരിമറ്റം വീട്ടിൽ രാജേഷ് ഇ. റ്റി (36) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷും ഇയാളുടെ സഹോദരനും ചേർന്ന് കഴിഞ്ഞ ദിവസം അയൽവാസിയായ യുവാവിന്റെ വീട്ടിൽ ടി.വി കാണുന്നതിനിടയിൽ പരസ്പരം അസഭ്യം പറഞ്ഞതിനാൽ യുവാവ് ഇവരോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞതിനുള്ള വിരോധം മൂലം ഇരുവരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, അടുക്കളയിൽ ഉണ്ടായിരുന്ന സ്റ്റീൽ പാൻ എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് […]

ഈ ഓണക്കാലത്ത് പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും…! പൂ കൃഷിയിൽ നൂറുമേനി വിളവുമായി തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികൾ

സ്വന്തം ലേഖിക കോട്ടയം: ഈ ഓണക്കാലത്ത് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയിൽ നൂറുമേനി വിളവാണ് തൊഴിലുറപ്പ് പ്രവർത്തകർ നേടിയിരിക്കുന്നത്. മൂന്നുമാസം മുൻപ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ 20 സെന്റ് തരിശുഭൂമിയിലാണ് കൃഷിയിറക്കിയത്. കുമ്മായമിട്ട് മണ്ണിന്റെ പുളിപ്പ് മാറ്റി എല്ലുപൊടിയും ചാണകപ്പൊടിയും ചേർത്ത് നിലമൊരുക്കിയാണ് തരിശുഭൂമിയിൽ കൃഷിയാരംഭിച്ചത്. ഒരുമാസം പ്രായമുള്ള ബന്ദി തൈകൾ തിരുവാർപ്പ് കൃഷി ഓഫീസിൽ നിന്നും ലഭിച്ചു. […]

‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’; എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ വാഴവിത്തുകൾ വിതരണം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ നേന്ത്ര വാഴവിത്തുകൾ വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ആദ്യ ഘട്ടമായി 1700 തൈകളാണ് വിതരണം ചെയ്തത്. ഒരു തൈക്ക് അഞ്ചു രൂപ നിരക്കിലാണ് നൽകിയത്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, കാർഷിക വികസന […]