മകന് ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

മകന് ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: മകന് ദേവസ്വം ബോർഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നെയ്യാറ്റിൻകര ആമച്ചാൽ, മേലേച്ചിറ പുത്തൻ വീട്ടിൽ അജിത്ത്. എസ് (45) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കോട്ടയം തിരുവാർപ്പ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇയാളുടെ മകന് ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് ഓഫീസറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇയാളുടെ കയ്യിൽ നിന്നും പലപ്രാവശ്യമായി 1,10,000 രൂപ വാങ്ങിയശേഷം മകന് ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു.

ഇയാളുടെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ,സി.പി.ഓ മാരായ അനിൽകുമാർ, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.