വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചാൽ പതിവുകാർക്ക് മദ്യം വീട്ടിലെത്തിച്ച് കൊടുക്കും; പണം ഗുഗിൾ പേ ചെയ്ത് വാങ്ങും;  സ്ഥലക്കച്ചവടക്കാരെന്ന വ്യാജേന മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർക്കും വിൽപ്പന നടത്തിയത് ഇരട്ടി വിലയ്ക്ക്; കോട്ടയത്ത് ഡ്രൈ ഡേകളിൽ ഉൾപ്പെടെ അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് പിടിയിൽ;  ഇവരിൽ നിന്ന് 38 ലിറ്റർ മദ്യവും പണവും ഓട്ടോ റിക്ഷയും പിടിച്ചെടുത്തു

സ്വന്തം ലേഖിക

കോട്ടയം: ഡ്രൈ ഡേകളിൽ ഉൾപ്പെടെ അനധികൃതമായി മദ്യവിൽപ്പന നടത്തിവന്നിരുന്ന രണ്ട് പേർ എക്സൈസ് പിടിയിൽ.

കുന്നതൃക്ക പുളിമൂട്ടിൽ കുഞ്ഞുമോൻ ചാക്കോ (43 ) പെരുമ്പായിക്കാട് കിഴക്കേ ശ്രീ വിഹാർ ശ്രീജിത്ത് എം (42 ) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നും 38 ലിറ്റർ വിദേശ മദ്യവും പണവും, ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ ബിവറേജിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി സാധാരണക്കാർക്ക് കൂടിയ വിലയിൽ വില്പന നടത്തിവരുകയായിരുന്നു.

എക്സൈസ് വണ്ടി കണ്ടാൽ ഇവർ മദ്യം വലിച്ചെറിഞ്ഞ് രക്ഷപെടുന്നതിനാൽ ഇവരെ നാളുകളായി പിടികൂടുവാനായില്ല. തുടർന്ന് കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ വേഷം മാറി സ്ഥലക്കച്ചവടക്കാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു.

ആളറിയാതെ ഇരട്ടി വിലക്ക് എക്സൈസുകാർക്ക് മദ്യം കൊടുത്ത പ്രതികൾ കൈയ്യോടെ പിടിക്കപ്പെടുകയായിരുന്നു. ഫോണിലൂടെ വാട്ട്സപ്പ് സന്ദേശം അയച്ചാൽ പതിവുകാർക്ക് മദ്യം വീട്ടിലെത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.

പണം ഗുഗിൾ പേ ചെയ്ത് വാങ്ങും. ഓട്ടോറിക്ഷയിലും പ്രതികളുടെ വീട്ടിലും എപ്പോഴും മദ്യം സൂക്ഷിക്കുന്നതിനാൽ കസ്റ്റമേഴ്സിന് ഏത് പാതിരാത്രിയിലും കൂടിയ വിലയ്ക്ക് മദ്യം ലഭിക്കും.

നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് എക്സൈസ് പ്രതി കളെ പിടികൂടിയത്. അബ്കാരി നിയമപ്രകാരം പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃതമാണ് ഇത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ B. ആനന്ദ് രാജ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്ത് കുമാർ കെ എൻ, സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ ജി, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവർ പങ്കെടുത്തു.