‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’; എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ  ടിഷ്യൂകൾച്ചർ വാഴവിത്തുകൾ വിതരണം ചെയ്തു

‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’; എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ വാഴവിത്തുകൾ വിതരണം ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ നേന്ത്ര വാഴവിത്തുകൾ വിതരണം ചെയ്തു.

കൃഷിഭവനിൽ വച്ച് നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ആദ്യ ഘട്ടമായി 1700 തൈകളാണ് വിതരണം ചെയ്തത്. ഒരു തൈക്ക് അഞ്ചു രൂപ നിരക്കിലാണ് നൽകിയത്.

അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, കാർഷിക വികസന സമിതിയംഗം കെ.സി. സോണി എന്നിവർ പങ്കെടുത്തു.