കോട്ടയം അതിരമ്പുഴയിൽ മോട്ടോർ പമ്പ്  മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം അതിരമ്പുഴയിൽ മോട്ടോർ പമ്പ് മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ഏറ്റുമാനൂർ: അതിരമ്പുഴ ടൗൺ ഭാഗത്തുള്ള വീടിന്റെ കിണറിന്റെ സമീപം ഇരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് സ്വദേശിയായ ജഗന്‍ (46) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം വെളുപ്പിനെ ഏറ്റുമാനൂർ പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഇയാളെ അതിരമ്പുഴയിൽ വച്ച് മോഷ്ടിച്ച മോട്ടോർ പമ്പുമായി പിടികൂടുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അംബ്രഹാം വർഗീസ്, എസ്.ഐ സാഗർ എം.പി, ഷാജഹാൻ, സി.പി.ഓ അനീഷ് സിറിയക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.