വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് അശ്ലീല സംസാരം; 44 കാരൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് അശ്ലീലമായി സംസാരിച്ച കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല കാണികുളംകുന്നുവിള വീട്ടിൽ ഷാജി (44) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ കുറെ ദിവസങ്ങളിലായി വീട്ടമ്മയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ബിനു ബി.എസ്, എസ്.ഐ അലക്സ് സി, സി.പി.ഓ മാരായ മണികണ്ഠൻ,സംജിത്ത് എന്നിവർ ചേർന്നാണ് […]

കോട്ടയം ജില്ലയിൽ നിന്ന് യുവാവിനെ കാപ്പാ നിയമപ്രകാരം ആറു മാസക്കാലത്തേക്ക് നാടുകടത്തി ; ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന്  ജില്ലാ പോലീസ് മേധാവി

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയിൽ നിന്ന് യുവാവിനെ കാപ്പാ നിയമപ്രകാരം ആറു മാസക്കാലത്തേക്ക് നാടുകടത്തി. പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസിനെയാണ് (32) കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ഈസ്റ്റ് , മണര്‍കാട്, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ […]

കോട്ടയം ജില്ലയിൽ നാളെ (14-07-2023 ) അയ്മനം, രാമപുരം, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (14-07-2023 ) അയ്മനം, രാമപുരം, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള കുഴിവേലിപ്പടി, കാരാമ, നൂറു പറ ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും 2.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ ചെറ്റുകുളം, പാമ്പുതുക്കി ,അനിച്ചുവട്,താമരക്കാട് പള്ളി താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്.രാവിലെ 9 മുതൽ 2 വരെ […]

മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റില്‍; പിടിയിലായത് അയ്മനം സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ഒളശ്ശ ഭാഗത്ത് വേലംപറമ്പിൽ വീട്ടിൽ കൊച്ചു ചെറുക്കൻ എന്ന് വിളിക്കുന്ന ജിഷ്ണു പ്രസാദ് (24), അയ്മനം ഒളശ്ശ സി.എം.എസ് ഹൈസ്കൂളിന് സമീപം പാറേകുന്നുംപുറം വീട്ടിൽ ബിനു കുര്യാക്കോസ് (25) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണു പ്രസാദ് കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെ അയ്മനം സ്വദേശിയായ മധ്യവയസ്കൻ സ്കൂട്ടറിൽ വീട്ടിൽ പോകുന്ന സമയം അരിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേൽക്കുകയും […]

പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വിൽപ്പന; നിരോധിത പുകയില ഉൽപ്പന്നവുമായി അരുവിത്തറ സ്വദേശി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ; 1395 ഹാൻസ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പോലീസ് […]

വൈക്കത്ത് കള്ളുഷാപ്പിനുള്ളിൽ പുനലൂർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

സ്വന്തം ലേഖിക വൈക്കം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും […]

വീടിന് മുന്നില്‍ സ്കൂള്‍ ബസില്‍ വന്നിറങ്ങി; അതേ ബസിടിച്ച്‌ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക തൃശൂര്‍: വേലൂരില്‍ സ്കൂള്‍ ബസിടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. വേലൂര്‍ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്ക് സമീപം പണിക്ക വീട്ടില്‍ രാജന്റെ മകള്‍ ദിയ(എട്ട്)യാണ് മരിച്ചത്.. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ദിയ സ്കൂളില്‍ നിന്ന് വന്നിറങ്ങിയ അതേ മിനി ബസാണ് ഇടിച്ചത്. വീടിന് മുന്നില്‍ ബസില്‍ വന്നിറങ്ങിയ ശേഷം റോഡ് മുറിച്ച്‌ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോ‍ഡ് മുറിച്ച്‌ കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം; വൈക്കത്ത് കള്ളുഷാപ്പിനുള്ളില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ജോര്‍ജിന്റെ സുഹൃത്ത് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നില്‍ കുത്തേറ്റ് മരിച്ചത്. രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പില്‍ നിന്ന് […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി.

ചീഞ്ഞുനാറിയ നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ ടാങ്കിലെ ചോർച്ച അടച്ചും, മാലിന്യം കോരിമാറ്റി വൃത്തിയാക്കിയും കോട്ടയം നഗരസഭ; “കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥയാണെന്നും തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം കംഫർട്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കി കോട്ടയം നഗരസഭ” !! തേർഡ് ഐ ന്യൂസ് ഇംപാക്ട് !

സ്വന്തം ലേഖകൻ കോട്ടയം: ചീഞ്ഞുനാറിയ നാഗമ്പടം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ ടാങ്കിന്റെ ചോർച്ച അടച്ചും, മാലിന്യം കോരി മാറ്റി വൃത്തിയാക്കിയും കോട്ടയം നഗരസഭ. “കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും മൂക്ക് പൊത്തിയാലും വഴി നടക്കാനാവാത്ത അവസ്ഥയാണെന്നും, തേർഡ് ഐ ന്യൂസ് ഇന്നലെ വാർത്ത പുറത്ത് വിട്ടിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സംഭവത്തേക്കുറിച്ച് അന്വേഷിക്കുവാനും അടിയന്തിര നടപടി സ്വീകരിക്കുവാനും നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നല്കി. തുടർന്ന് ഇന്ന് രാവിലെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ റ്റി.എ […]