ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ സർട്ടിഫിക്കേറ്റ്

സ്വന്തം ലേഖകൻ ആര്‍പ്പൂക്കര: ഗ്രാമപഞ്ചായത്തിന് ഗുണമേന്മയുളള സേവനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിന്സ്ട്രേഷന്‍) ഏറ്റെടുത്ത ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യത്തേതും സംസ്ഥാന തലത്തിലെ രണ്ടാമത്തെ പഞ്ചായത്തുമാണ് ആര്‍പ്പൂക്കര . കൂടാതെ മറ്റ് പഞ്ചായത്തുകളുടേതില്‍ നിന്നും വ്യത്യസ്തമായി ഐ എസ് ഒ യ്ക്കു വേണ്ടി ഫയല്‍ അടുക്കി വെയ്ക്കല്‍, റെക്കോര്‍ഡ് റൂം ക്രമീകരിക്കല്‍ എന്നിവ നടത്തുന്നതിന് പുറത്തു നിന്നും സ്വകാര്യ ഏജന്‍സിയെ […]

ഈ ചിറക്കടവിന് ഇതെന്നു പറ്റി..! രാഷ്ട്രീയ സംഘർഷവും, പൊലീസ് നിയന്ത്രണവും ക്ഷേത്ര ഉത്സവത്തിന്റെ പകിട്ട് കുറയ്ക്കുന്നു; നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ

സ്വന്തം ലേഖകൻ ചിറക്കടവ്: രാഷ്ട്രീയ സംഘർഷങ്ങൾക്കു പിന്നാലെ ക്ഷേത്ര ഉത്സവത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വലഞ്ഞ് ചിറക്കടവ് ഗ്രാമവാസികൾ. നിരന്തരം രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ ചിറക്കടവിൽ പൊൻകുന്നം പൊലീസാണ് ഉത്സവ നടത്തിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെയാണ് പ്രദേശത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചിറക്കടവ് ഉത്സവത്തിന് മുൻപെങ്ങുമില്ലാത്ത വിധം പോലീസ് ക്രമീകരണം നടത്തിയതോടെ മറ്റ് ദേശങ്ങളിലുള്ളവർക്ക് ചിറക്കടവ് പ്രശ്നമേഖലയാണെന്ന തോന്നലാണ്. അതോടെ അന്യനാടുകളിൽ നിന്നുള്ള ഭക്തരുടെ വരവ് ഉത്സവത്തിന് കുറഞ്ഞു. പ്രദേശത്തെ കച്ചവടക്കാർക്കും ഓട്ടോറിക്ഷക്കാർക്കും ആൾത്തിരക്കിൻരെ കുറവിനെക്കുറിച്ചേ പറയാനുള്ളൂ. എന്തിനാണ് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇത്ര […]

ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് നീറിക്കാട്

സ്വന്തം ലേഖകൻ അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ യൂണിറ്റായ ജില്ലാ ക്യാൻസർ സെന്റർ കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ശനിയാഴ്ച രാവിലെ 9 മുതൽ 2 വരെ ലൂർദ്ദ്മാതാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. ഗർഭാശയക്യാൻസർ,വായിലുണ്ടാകുന്ന ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ ,ത്വക്ക് ക്യാൻസർ അടക്കം സ്ത്രീകൾക്കും, പുരുഷൻമാർക്കും ഉപകാരപ്പെടുന്ന ക്യാമ്പിൽ രാവിലെ തന്നെ കഴിവതും എത്തിച്ചേരണമെന്നും ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9048686868, 9061227923.

പാലായിൽ പള്ളിയിലും കാവടിയാടി: പള്ളിപ്പെരുന്നാളിന് പുതമയായി കാവടിയാട്ടവും

സ്വന്തം ലേഖകൻ പാലാ : രൂപതയിലെ ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തിലാണ് കാവടിയാടിയത്. ഒന്നല്ല, മൂന്നു സെറ്റുകാവടികൾ.!!! വൈകിട്ട് പള്ളി മൈതാനിയിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കാവടിയാടി. തുടർന്ന് വിശുദ്ധ രൂപങ്ങളും, പൊൻ – വെള്ളിക്കുരിശുകളും മുത്തുക്കുടകളുമേന്തി പ്രാർത്ഥനാ സ്തോത്രങ്ങളോടെ വിശ്വാസികൾ അണിചേർന്ന ഭക്തി നിർഭരമായ പ്രദക്ഷിണത്തിലും കാവടികൾ അകമ്പടിയായി. നിലക്കാവടികളിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച് മനോഹരമാക്കിയിരുന്നു. സാധാരണയായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാവടികളുടെ മേൽത്തട്ടിൽ രൂപഭേദങ്ങൾ വരുത്തിയ കാവടികളാണ് പള്ളി പ്രദക്ഷിണത്തിന് എഴുന്നള്ളിച്ചത്. കാവടികളിലെ […]

കേരള കൗമുദി ലേഖകൻ സുനിൽ പാലായ്ക്ക് പുരസ്കാരം

സ്വന്തം ലേഖകൻ പാലാ: കഴിഞ്ഞ കാൽനൂറ്റാണ്ടായി പത്രപ്രവർത്തന രംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന നിസ്തുല സംഭാവനകൾ പരിഗണിച്ച് “കേരളകൗമുദി ” റിപ്പോർട്ടർ സുനിൽ പാലായ്ക്ക്, ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്റ്റേഡിയത്തിൽ നടന്ന ഭാഗവത സപ്താഹ വിജ്ഞാന യജ്ഞവേദിയിൽ ആചാര്യൻ സ്വാമി ഉദിത് ചൈതന്യ പുരസ്ക്കാരം നൽകി ആദരിച്ചു. ഡോ.എൻ.കെ. മഹാദേവൻ , ഡി.ചന്ദ്രൻ ,യുവ സംഗീത സംവിധായകൻ സൂരജ്. എസ്. കുറുപ്പ് , ഹിന്ദുമഹാസംഗമം ജനറൽ കൺവീനർ ബിജു കൊല്ലപ്പിള്ളി, സന്തോഷ് കുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു. 21-ാം വയസ്സിൽ മാതൃഭൂമി ലേഖകനായി പത്രപ്രവർത്തന രംഗത്തേയ്ക്ക് വന്ന […]

അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടാൻ ആംബുലൻസിനു മുന്നിലോടിയ പൊലീസുകാരന് പുരസ്‌കാരം; പുരസ്‌കാരം സമ്മാനിച്ചത് ലയൺസ് ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിയുടെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടാൻ മുന്നിലോടിയ പൊലീസുകാരൻ ലയൺസ്‌ക്ലബിന്റെ പുരസ്‌കാരം സമർപ്പിച്ചു. സെന്റിനീയൽ ലയൺസ് ക്ലബാണ് 2018 ലെ ജീവൻ രക്ഷാപുരസ്‌കാരം കോട്ടയം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് കുമാർ രാധാകൃഷ്ണന് സമ്മാനിച്ചത്. രഞ്ജിത്തിന് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് മേധാവി സക്കറിയ ജോർജ് പുരസ്‌കാരവും, ജില്ലാ ജി.എസ്.ടി. കോ ഓർഡിനേറ്ററും അഡൈ്വസറുമായ ആർ.വെങ്കിടാചലം ക്യാഷ് അവാർഡും സമ്മാനിച്ചു. ശബരിമല കർമ്മസമിതിയുടെ അയ്യപ്പജ്യോതിയിൽ കുടുങ്ങിയ ആംബുലൻസിനു മുന്നിലോടിയ രഞ്ജിത് കുമാറിന്റെ വാർത്ത തേർഡ് ഐ […]

ഇപ്കായ് യുടെ ആദ്യ അന്തർദേശീയ സമ്മേളനം കോയമ്പത്തൂരിൽ നടന്നു,ദേശീയ സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ ഇപ്കായ് : ( ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സെറ്റേർഡ് ഇന്ത്യ) യുടെ ആദ്യ ഇന്റർനാഷണൽ കോൺഫറൻസും അഞ്ചാമത് നാഷണൽ കോൺഫറൻസും കോയമ്പത്തൂർ നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളജിൽ വച്ച് നടന്നു, നെഹ്റു കോളേജ് എം.എസ്സ്. ഡബ്ളിയു ഡിപ്പാർട്ടുമെന്റുമായി ചേർന്നാണ് കോൺഫറൻസുകൾ നടത്തിയത്. ഇപ്കായ് യുടെ ഇന്റർ നാഷണൽ പാർട്ടണർഷിപ്പ് ഓർഗനൈസേഷൻ ആയ യു.കെയിലെ ഡയമെൻഷൻസ് എന്ന സംഘടനയിൽ നിന്നുള്ള ലിസ് വിൽസൻ ആണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. യു.കെയിൽ നിന്നുള്ള ജാക്സൻ ബാർഡൽ,ലിസ് വിൽസൻ, പോൾ ഹോർലി, ജയിംസ് ഓസ്ടെൻ, […]

നാരങ്ങാവെള്ളത്തിന്റെ പേരിൽ കൊടും കൊള്ള; നാരങ്ങ വില പിഴിഞ്ഞെടുക്കും; സോഡാ നാരങ്ങാ വെള്ളത്തിന് കോട്ടയം നഗരത്തിൽ 20 രൂപ വില; സാധാരണക്കാരെ പിഴിഞ്ഞെടുത്ത് പെട്ടിക്കടകൾ; എട്ട് രൂപ മുടക്കിയാൽ പന്ത്രണ്ട് രൂപ ലാഭം

തേർഡ് ഐ ബ്യൂറോ കോട്ടയം: ചൂടല്ലേ, ഒന്ന് തണുപ്പിക്കാമെന്നു കരുതി നഗരത്തിലെ ഏതെങ്കിലും പെട്ടിക്കടകളിൽ കയറി സോഡാ നാരങ്ങാവെള്ളം ഓർഡർ ചെയ്താൽ, ഇവർ നിങ്ങളെ പിഴിഞ്ഞെടുത്തുകളയും. സോഡായ്ക്ക് രണ്ടു രൂപ കൂടിയതിന്റെ പേരിൽ സോഡാ നാരങ്ങാ വെള്ളത്തിന് വിലകൂട്ടിയാണ് കച്ചവടക്കാർ സാധാരണക്കാരെ പിഴിയുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സോഡായുടെ വില അഞ്ചിൽ നിന്നും ഏഴാക്കി ഉയർത്തിയത്. ഇതോടെ യാതൊരു മാനദണ്ഡവുമില്ലാതെ ഇന്നലെ മുതൽ നഗരത്തിലെ ചെറുകിട പെട്ടിക്കടക്കാർ സോഡാ നാരങ്ങാ വെള്ളത്തിന്റെ വിലയിൽ ഒരു വർധനവ് അങ്ങ് വരുത്തി. നേരത്തെ പതിനഞ്ച് രൂപയായിരുന്ന സോഡാ […]

അയ്യപ്പഭക്തസംഗമം: ജില്ലയിൽ നിന്ന് കാൽ ലക്ഷം വിശ്വാസികൾ പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആഗ്രഹം സാധ്യമാകും വരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജനുവരി 20നു തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്തസംഗമത്തിൽ ജില്ലയിൽ നിന്നും കാൽ ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ഡി. ശശികുമാറും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. ജില്ലയിലെ സാമുദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, തന്ത്രി മുഖ്യന്മാർ, ആചാര്യന്മാർ, സന്യാസിശ്രേഷ്ഠന്മാർ, അടക്കമുള്ളവർ സംഗമത്തിൽ പങ്കെടുക്കും.

അതിരമ്പുഴ പള്ളി പെരുന്നാൾ 19 ന്

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 19നു കൊടിയേറും. 14 ദിവസം നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ സമാപിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയപള്ളി ഏറ്റവും ഒടുവില്‍ പുതുക്കി നിര്‍മിച്ചതിന്റെ ശതാബ്ദി വര്‍ഷത്തെ തിരുനാള്‍ എന്ന പ്രത്യേകതയും ഈവര്‍ഷത്തെ തിരുനാളിനുണ്ട്. 19ന് രാവിലെ ഏഴിനു വികാരി ഫാ. സിറിയക് കോട്ടയില്‍ തിരുനാളിനു കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. സോണി പള്ളിച്ചിറയില്‍, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍, ഫാ. ഐബിന്‍ പകലോമറ്റം, ഫാ. സെബാസ്റ്റ്യന്‍ […]