“നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ….! അൻപത് വര്‍ഷം പഴക്കമുള്ള പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ക്ക് പൈതൃക വൃക്ഷ പദവി നല്‍കി വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്

സ്വന്തം ലേഖിക വെളിയന്നൂർ: പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഹരിത ആശയവുമായി വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്, അമ്പത് വർഷത്തിലധികം വര്‍ഷം പഴക്കമുള്ള പൊതു സ്ഥലത്തെ മരങ്ങള്‍ക്ക് പൈതൃക പദവി നൽകുകയാണ്. പൊതു സ്ഥലങ്ങളിലേയും ഉഴവൂർ – കൂത്താട്ടുകുളം, രാമപുരം – കൂത്താട്ടുകുളം, പുതുവേലി – വൈക്കം റോഡ് വക്കിലെ മാവ്, ആൽ, ആഞ്ഞിലി മരങ്ങളെയാണ് പൈതൃക വൃക്ഷങ്ങളായി തിരഞ്ഞെടുക്കുക. നവകേരളം കർമ്മ പദ്ധതി 2 ന്റെ ഭാഗമായി ഹരിത കേരള മിഷൻ നടപ്പിലാക്കുന്ന ”നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ”പദ്ധതി യുടെ ഭാഗമായാണ് ഈ ജനകീയ […]

കോട്ടയം ജില്ലയിൽ സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന നടത്തി; 32 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് വ്യാപകമായ പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സ്കൂൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയത്. രണ്ടു ദിവസങ്ങളിലായി ഇരുന്നൂറോളം ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഹാൻസ്, സിഗരറ്റ്, ബീഡി തുടങ്ങിയ നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും,32 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജില്ലയിലെ ഡി.വൈ.എസ്.പി.മാർ, […]

പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് കരുതലായി, കാവലായി കോട്ടയം ജില്ലാ പോലീസ്; സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും

സ്വന്തം ലേഖിക കോട്ടയം: പുതിയ അദ്ധ്യയന വർഷത്തിൽ അതീവ ജാഗ്രതയാണ് കോട്ടയം ജില്ലാ പോലീസ് സ്വീകരിക്കുന്നത്. ഇതിനായി സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷയൊരുക്കുക,മയക്കുമരുന്ന് പദാർത്ഥങ്ങൾ, അശ്ലീല പ്രസിദ്ധീകരണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരി പാനീയങ്ങൾ തുടങ്ങിയവയുടെ വില്പനയും ഉപയോഗവും തടയുക, ഇത്തരത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ മറ്റ് അധികാരികളെയോ അറിയിക്കുക, സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് സ്കൂളിൽ നിന്ന് പോകുന്ന വിദ്യാർത്ഥികളെക്കുറിച്ചും, […]

കള്ളുഷാപ്പിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, ഒണംതുരുത്ത് കവല ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (22) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ അനന്തു സുരേന്ദ്രനും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ ചീത്ത വിളിക്കുകയും ഇതിനു ശേഷം പാഴ്സലായി വാങ്ങിയ കള്ളുമായി ഇവർ കൗണ്ടറിന് […]

വൈക്കം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ മീനുകള്‍ ചത്തുപൊങ്ങുന്നു; കുളം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായിയെന്ന് പരാതി; പ്രദേശമാകെ ദുർഗന്ധം

സ്വന്തം ലേഖിക വൈക്കം: ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. ദുര്‍ഗന്ധം മൂലം ക്ഷേത്ര പരിസരത്ത് നില്‍ക്കാൻ പോലും കഴിയുന്നില്ലെന്ന് ഭക്തജനങ്ങള്‍. നാല് ദിവസത്തോളമായി മീനുകള്‍ ചത്തുപൊങ്ങാൻ തുടങ്ങിയിട്ട്. ഏറെയും കരിമീനാണ് ചാകുന്നത്. കാരിയും ചത്തുപൊങ്ങുന്നുണ്ട്. കരിമീൻ, കാരി, വരാല്‍, കരികണ്ണി തുടങ്ങിയ നാടൻ മത്സ്യങ്ങളാണ് കുളത്തിലുള്ളത്. മീനൂട്ട് പോലുള്ള വഴിപാടുകളൊന്നും ഇവിടെയില്ല. നേദ്യപ്പാത്രങ്ങള്‍ കഴുകുന്നതിന്റെ അവശിഷ്ടങ്ങും ക്ഷേത്ര ജീവനക്കാര്‍ നല്‍കുന്ന ചോറുമൊക്കെയാണ് മീനുകളുടെ ഭക്ഷണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തെ അവഗണിക്കുന്നുവെന്ന ആക്ഷേപം നേരത്തേ മുതലുണ്ട്. ക്ഷേത്രക്കുളം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായെന്ന് […]

കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷാണ് മരിച്ചത്. കോളജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികള്‍ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്കൂൾ വിദ്യാർത്ഥിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികക്കെതിരെ അപവാദ പ്രചാരണം..! കോട്ടയത്തെ അഭിഭാഷക രാജി ചന്ദ്രന് 2വർഷം കഠിനതടവും ഒരു ലക്ഷ രൂപ പിഴയും..! പരാതി നൽകിയത് പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മിനി

സ്വന്തം ലേഖകൻ കോട്ടയം : സ്കൂൾ വിദ്യാർഥിനിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ അഭിഭാഷകയായ മുട്ടമ്പലം സ്വദേശിനി രാജിചന്ദ്രന് 2 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നാഗമ്പടം റെഡ്ക്രോസ് ടവറിന് സമീപം അപകീർത്തികരമായ പോസ്റ്റർ പതിച്ചതിനാണ് രാജിയെ കോടതി ശിക്ഷിച്ചത്. പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മാന്നാനം സ്വദേശിനി മിനി മാത്യുവാണ് രാജിക്കെതിരേ കേസ് നൽകിയത്. രാജി ചന്ദ്രൻ കുറ്റക്കാരി ആണെന്ന് തെളിഞ്ഞതോടെ ജുഡീഷ്യൽ […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ബിന്റോ ബേബിയെ കാപ്പാ ചുമത്തി നാട് കടത്തി

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാട് കടത്തി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഗാന്ധിനഗർ പെരുമ്പായിക്കാട്, സംക്രാന്തി വാഴക്കാലാ ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് കണ്ണച്ചാൽ വീട്ടിൽ ബിന്റോ ബേബി (21) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, […]

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കുടുംബത്തെയും വഴിതടഞ്ഞു നിർത്തി മർദിച്ചു; കുട്ടികളോട് അശ്ലീലം പറഞ്ഞതായും പരാതി

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കൊച്ചു കുട്ടികളെയും അടക്കം വഴി തടഞ്ഞു മർദിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ താമസിക്കുന്ന പത്തനാട് സ്വദേശിയായ താഹ ബഷീർ ആണ് മർദ്ദിച്ചത്. മക്കൾ അടങ്ങുന്ന മൂവർ സംഘം കോട്ടയം കുമളി ദേശീയപാതയിൽ ഇരുപത്തിയാറാംആം മെയിലിനു സമീപം വെച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ ഹോൺ അടിച്ചുവെന്നു പറഞ്ഞു വാഹനം അടിച്ചുപൊട്ടിക്കുകയും വാഹനത്തിനു മുൻപിൽ സ്കൂട്ടർ മാർഗ തടസം സൃഷ്ടിച്ചു കുട്ടികളെയും മാധ്യമപ്രവർത്തകനെയും ഉപദ്രവിക്കുകയായിരുന്നു. എട്ടു വയസുള്ളതും 14 വയസുള്ളതുമായ കുട്ടികളോടാണ് ഇയാൾ വൃത്തികേടുകൾ പറയുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തത്. മുഖ്യമന്ത്രിക്കും ,ചൈൽഡ് […]

ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച് വിൽപ്പന നടത്തി; കുമളി സ്വദേശികൾ അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖിക കോട്ടയം: ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബജാജ് പ്ലാറ്റിന ബൈക്കും കട്ടപ്പന കൈരളിപടി ഭാഗത്തുനിന്നും ആപ്പേ ഓട്ടോറിക്ഷയും കട്ടപ്പന വള്ളക്കടവ് ഭാഗത്ത് നിന്നും ആപ്പേ ഓട്ടോറിക്ഷയും മോഷ്ടിച്ച കുമളി രണ്ടാം മൈൽ കോക്കാട്ട് കോളനി ഭാഗത്ത് അമ്മയാർ ഇല്ലം വീട്ടിൽ കണ്ണൻ മകൻ മണികണ്ഠനും (23 മണി) മണികണ്ഠനിൽ നിന്നും ഓട്ടോറിക്ഷകൾ ഓരോന്നിനും 6000 രൂപ വിലയ്ക്ക് വാങ്ങി പൊളിച്ചു വിറ്റ കുമളി ടൗണിൽ ആക്രിക്കട നടത്തുന്ന വനിത ഇല്ലം വീട്ടിൽ […]