കണക്കിലുറച്ച് യൂഡിഎഫ്; തിരഞ്ഞെടുപ്പ് ഫലം മറ്റന്നാൾ വരാനിരിക്കെ ചാണ്ടി ഉമ്മൻ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ നേതാക്കൾ; ജയിക്കുമെന്ന് എൽഡിഎഫും.

സ്വന്തം ലേഖകൻ കോട്ടയം : ഉമ്മൻ ചാണ്ടിയുടെ അദൃശ്യസാന്നിധ്യം യുഡിഎഫിന് പുതുപ്പള്ളിയില്‍ വൻ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍. 71.68 ശതമാനം പോളിംഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് പൂര്‍ണമായി. ഇനി മറ്റന്നാള്‍ പെട്ടിതുറന്ന് ഫലം അറിഞ്ഞാല്‍ മതി. ഇപ്പോഴത്തെ അവസ്ഥില്‍ തോല്‍വി എന്ന കാര്യം യുഡിഎഫ് ക്യാമ്പിനെ അലട്ടുന്നേയില്ല. ചാണ്ടി ഉമ്മൻ എത്രവോട്ടിന് വിജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടുൽ. ഭൂരിപക്ഷ കണക്കില്‍ മാത്രമാണ് യുഡിഎഫ് നേതാക്കളുടെ നോട്ടം. നാല്‍പതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എല്‍ഡിഎഫ്. പോളിങ് […]

മലയാഴ്മ” ചിത്ര-ശില്പ പ്രദര്‍ശനത്തിന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ തുടക്കം; സെപ്റ്റംബര്‍ പതിനാലിന് സമാപിക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യം

സ്വന്തം ലേഖിക കോട്ടയം: മലയാഴ്മ” ചിത്ര-ശില്പ പ്രദര്‍ശനത്തിന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ തുടക്കമായി. ദേശീയ തലത്തില്‍ അറിയപ്പെടുന്ന കലാകാരന്മാരുടെ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. അക്രിലിക്, ഓയില്‍, ചാര്‍കോള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ചിത്രങ്ങളും മെഴുക്, വെങ്കലം, കളിമണ്ണ്, ഇരുമ്പ് തുടങ്ങിയവ ഉപയോഗിച്ചു നിര്‍മ്മിച്ച വൈവിധ്യങ്ങളായ ശില്പങ്ങളുമാണ് പ്രദര്‍ശനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചിത്ര-ശില്പ പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സെപ്റ്റംബര്‍ മൂന്നിനു ആരംഭിച്ച പ്രദര്‍ശനം സെപ്റ്റംബര്‍ പതിനാലിനു ആണ് സമാപിക്കുന്നത്.ഇതിനു ശേഷം കൊല്ലം ജില്ലയിലെ കലാകാരന്മാരുടെ ചിത്ര-ശില്പങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കോട്ടയം സംക്രാന്തിയിൽ “ഇറച്ചിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം”; പൂട്ടിട്ട് എക്സൈസ്

സ്വന്തം ലേഖകൻ കോട്ടയം .കോട്ടയം സംക്രാന്തിയിൽ “ഇറച്ചിക്കടയുടെ മറവിൽ കഞ്ചാവ് കച്ചവടം” നടത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. ഇറച്ചിവെട്ടുന്ന പലകയുടെ അടിയിൽ ഒളിപ്പിച്ച് മാസങ്ങളായി മയക്കുമരുന്ന് വില്പന നടത്തിയവരെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ പി സിബിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ആസ്സാം സ്വദേശികളായ ഹബീബുള്ള (23) റഷി ദ്ദുൾ ഹക്ക് (28 ) എന്നിവരാണ് പിടിയിലായത് . ഇവരുടെ കൈയ്യിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംക്രാന്തിയിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം […]

പുതുപ്പള്ളിയിൽ പോരാട്ട ചൂട്…! മത്സരം അവസാന മണിക്കൂറുകളിലേക്ക്; മഴയെ വകവെക്കാതെ പ്രായം മറന്ന് വോട്ടർമാർ പോളിങ് ബൂത്തിൽ; പോളിങ് 66 ശതമാനം കടന്നു; മൂന്നിടത്ത് യന്ത്രം മാറി; വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ; വിജയപ്രതീക്ഷയിൽ മുന്നണികൾ

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളിയിൽ പോളിങ് കനത്ത രീതിയിൽ പുരോഗമിക്കുന്നു. മത്സരം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. പോളിങ് 66 ശതമാനം കടന്നു. 4 മണിവരെയുള്ള പോളിങ് ശതമാനം: 66.54% പോൾ ചെയ്ത വോട്ട് : 117395 പുരുഷന്മാർ: 58493 സ്ത്രീകൾ: 58900 ട്രാൻസ്ജെൻഡർ: 2 ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പോളിംഗ് എണ്‍പത് ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി […]

ഇന്നത്തെ (05/09/2023) സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (05/09/2023) സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 75,00,000/- SA 210777 Consolation Prize ` 8,000/- SB 210777 SC 210777 SD 210777 SE 210777 SF 210777 SG 210777 SH 210777 SJ 210777 SK 210777 SL 210777 SM 210777 2nd Prize ` 10,00,000/- SL 768004 3rd Prize ` 5,000/- 0498 0700 2031 2131 2172 2707 2840 3338 4297 4405 […]

പുതുപ്പള്ളി വിധിയെഴുത്ത്; പോളിങ് കനത്ത രീതിയിൽ പുരോഗമിക്കുന്നു; വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു; പോളിങ് 64 ശതമാനം കടന്നു; പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ

കോട്ടയം: പുതുപ്പള്ളിയിൽ പോളിങ് കനത്ത രീതിയിൽ പുരോഗമിക്കുന്നു. വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. പോളിങ് 64 ശതമാനം കടന്നു. 3 മണിവരെയുള്ള പോളിങ് ശതമാനം: 60.97% പോൾ ചെയ്ത വോട്ട് : 107568 പുരുഷന്മാർ: 53776 സ്ത്രീകൾ: 53790 ട്രാൻസ്ജെൻഡർ: 2 ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പോളിംഗ് എണ്‍പത് ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസും രാവിലെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ജോര്‍ജിയൻ […]

ഓഡിയോ ക്ലിപ്പിന്റെ ഉത്തരവാദിത്വം ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി വാസവൻ; സമയമാകുമ്പോള്‍ ഡയറി പുറത്തെടുക്കുമെന്ന് ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് ദിനത്തിലും പുതുപ്പളളിയില്‍ ഇരുമുന്നണികളുടെയും വെല്ലുവിളി….!

സ്വന്തം ലേഖിക കോട്ടയം: തെരഞ്ഞെടുപ്പ് ദിനത്തിലും പുതുപ്പളളിയില്‍ ഇരുമുന്നണികളുടെയും വെല്ലുവിളി. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടുളള ഓഡിയോ ക്ലിപ്പിന്റെ പ്രചാരത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഓഡിയോ ക്ലിപ്പിനെക്കുറിച്ചുളള അന്വേഷണത്തിന് തയ്യാറുണ്ടോ എന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും വെല്ലുവിളിച്ചു. അതേസമയം പാര്‍ട്ടിയുടെ തലയില്‍ ഓഡിയോ ക്ലിപ്പിന്റെ ഉത്തരവാദിത്വം കെട്ടിവയ്ക്കണ്ടെന്ന് മന്ത്രി വാസവനും പറഞ്ഞു. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഭാഷണം എങ്ങനെ എല്‍ ഡി എഫിന്റെതാകുമെന്നാണ് മന്ത്രി വാസവന്റെ ചോദ്യം. യു ഡി എഫിന്റെ ഡി സി സി ഭാരവാഹികളിലൊരാളായ വിജയകുമാറിന്റെയും […]

പുതുപ്പള്ളിയിൽ വോട്ടുമഴ; മണർകാട് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിൽ; ആവേശത്തോടെ വോട്ടർമാർ; അവസാനമില്ലാത്ത നീണ്ടനിര; പോളിങ് 53 ശതമാനം കടന്നു

കോട്ടയം: മഴ പെയ്തെങ്കിലും പുതുപ്പള്ളിയിൽ പോളിങിനെ ബാധിച്ചില്ല. ആവേശത്തോടെയാണ് വോട്ടർമാർ വോട്ട് ചെയ്യാൻ എത്തുന്നത്. മണർകാട് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. വോട്ടർമാരുടെ തിരക്ക് മൂലമാണിതെന്ന് വിശദീകരണം. 2.00 മണിവരെയുള്ള പോളിങ് ശതമാനം: 54.14% പോൾ ചെയ്ത വോട്ട് : 95514 പുരുഷന്മാർ: 47995 സ്ത്രീകൾ: 47517 ട്രാൻസ്ജെൻഡർ: 2 ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 11 മണി വരെ 30 ശതമാനത്തിലേറെ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലും നല്ല പോളിംഗ് ആണ് അനുഭവപ്പെടുന്നത്. മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും നീണ്ട […]

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മഴ പെയ്തെങ്കിലും പോളിങിനെ ബാധിച്ചില്ല; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; രണ്ട് ട്രാൻസ്ജെൻഡർമാർ വോട്ട് രേഖപ്പെടുത്തി; പോളിങ് 44 ശതമാനം കടന്നു

കോട്ടയം: മഴ പെയ്തെങ്കിലും പുതുപ്പള്ളിയിൽ പോളിങിനെ ബാധിച്ചില്ല. ആവേശത്തോടെയാണ് വോട്ടർമാർ വോട്ട് ചെയ്യാൻ എത്തുന്നത്. ശതമാനം: 44.03% പോൾ ചെയ്ത വോട്ട് : 77675 പുരുഷന്മാർ: 39411 സ്ത്രീകൾ: 38262 ട്രാൻസ്ജെൻഡർ: 2 ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 11 മണി വരെ 30 ശതമാനത്തിലേറെ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എട്ട് പഞ്ചായത്തുകളിലും നല്ല പോളിംഗ് ആണ് അനുഭവപ്പെടുന്നത്. മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് […]

ഇടുക്കിയില്‍ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; അപകടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജായി പോകുന്നതിനിടെ

സ്വന്തം ലേഖിക ഇടുക്കി: ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലൻസില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ 4.30 ഓടെ കുളത്രക്കുഴിയില്‍ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ഇവിടെ […]