Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ ബെന്നി തോമസ്, എ.എസ്.ഐ സിനോയ് മോൻ, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, പ്രവീൺ പി.നായർ, സൈഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.