Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: വേലൂരില്‍ സ്കൂള്‍ ബസിടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

വേലൂര്‍ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്ക് സമീപം പണിക്ക വീട്ടില്‍ രാജന്റെ മകള്‍ ദിയ(എട്ട്)യാണ് മരിച്ചത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ദിയ സ്കൂളില്‍ നിന്ന് വന്നിറങ്ങിയ അതേ മിനി ബസാണ് ഇടിച്ചത്.

വീടിന് മുന്നില്‍ ബസില്‍ വന്നിറങ്ങിയ ശേഷം റോഡ് മുറിച്ച്‌ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടി റോ‍ഡ് മുറിച്ച്‌ കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.

കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.