പക്ഷി പനി:ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി; രോഗ വ്യാപനം തടയാൻ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും

  ആലപ്പുഴ : പക്ഷിപ്പനിയെ തുടർന്ന് ആലപുഴ ജില്ലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുട്ടനാട് എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു._ ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. […]

ഇടുക്കി ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു: മരിച്ചത് ഇടുക്കി ജില്ലയിലെ വടംവലി, വോളി ബോൾ താരം ജിമ്മി

  ഇടുക്കി :ചെങ്കുളം ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ജില്ലയിലെ പ്രധാന വടംവലി, വോളിബോൾ താരവും ചെങ്കുളം നാലാനിക്കൽ കുരുക്കോസിൻ്റെ മകനുമായ ജിമ്മിയാണ് (33) മരിച്ചത്. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ഡാമിൽ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ ഇതറിയാതെ സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മിയെ കാണാനായില്ല. തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന മറ്റു ആളുകളുമായി ചേർന്നു നടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ […]

തലയോലപറമ്പിൽ പെട്രോൾ പമ്പിൽ ആക്രമണം: അറസ്റ്റിലായ പ്രതികൾ മുൻപ് കേസിൽ ഉൾപ്പെട്ടവർ:

  തലയോലപ്പറമ്പ് : പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുൻപും സിൽ ഉൾപ്പെട്ടവർ.രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച രാത്രി 11 മണിയോടുകൂടി തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾപമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ല എന്നും, പണം […]

കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു.

  വൈക്കം: കേരള പുലയർ മഹാസഭ വൈക്കം യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറിൻ്റെ ജന്മദിനം ആചരിച്ചു. വൈക്കംയൂണിയൻ ഓഫീസ് ഹാളിൽ യൂണിയൻ പ്രസിഡൻ്റ് അശോകൻ കല്ല്യോ പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ല ട്രഷറർ സി.പി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പ്രതീകൂല ജീവിതസാഹചര്യങ്ങളോട് പടവെട്ടി രാജ്യത്തിൻ്റെ ഭരണഘടനാ ശിൽപിയായി മാറിയ ബിആർ അംബേദ്ക്കറുടെ ജീവിത വിജയം അവിസ്മരണീയവും എക്കാലവും പ്രചോദനവുമാണെന്ന് സി.പി.കുഞ്ഞൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ.പി. ഹരി , ട്രഷറർ എം.കെ. രാജു, ഉല്ലല രാജു, യൂണിയൻ വൈസ് […]

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം: പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.

തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് നിർത്തി :വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതാണ് കാരണം:

  കുമരകം : തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ ഉയർത്തുന്നത് ആലപ്പുഴ കളക്ടറുടെ ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു. ആലപ്പുഴ ജില്ലയിലെ വിയപുരം പഞ്ചായത്തിലെ പുഞ്ച കൃഷിയുടെ വിളവെടുപ്പു പൂർത്തിയാകാത്തതിനാൽ കർഷകർ നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ നടപടി. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള പദ്ധതിക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ഈ വർഷം ഓരു മുട്ടുകൾ നിർമ്മിച്ചില്ല. തന്മൂലം താഴത്തങ്ങാടി ഉൾപ്പടെയുള്ള കുടിവെള്ള പദ്ധതികളിൽ ഉപ്പുവെള്ളം എത്തും. ഇതും ബണ്ട്തുറക്കുന്നത് നിർത്തിവെക്കാൻ കാരണമായി. മാർച്ച് 15-ന് തുറക്കേണ്ട ഷട്ടർ ഈ വർഷം ഏപ്രിൽ 12 നാണ് തുറന്നു […]

സംസ്ഥാനത്ത് ഇന്ന് (18/04/2024) സ്വര്‍ണവിലയില്‍ ഇടിവ് ; സ്വർണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞു ; 54,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 54,120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച ഒറ്റയടിക്ക് 720 വര്‍ധിച്ച് 54,360 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ മാസം 29ന് 6765 രൂപആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് […]

പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു

  കോഴിക്കോട്: പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. മഞ്ചേരി പാലക്കുളം സ്വദേശിയാണ്.മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കൊല്‍ക്കത്ത കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം.

കൊല്‍ക്കത്ത:കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം കൊല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. ഫെബ്രുവരി 13നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം […]

കുമരകം : കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ(78) നിര്യാതനായി.

  കുമരകം : ( വാർഡ് 5) കൊല്ലകേരി തച്ചാറ വീട്ടിൽ എൻ.പി. സുഗുണൻ(78) നിര്യാതനായി. ഭാര്യ: .,പൊന്നമ്മ പുതുപ്പള്ളി എടാട്ടു കുടുംബാഗമാണ്. മക്കൾ: ശ്രീകുമാർ (മാനേജർ റ്റി.എസ് നം : 1 ) ‘അനിൽകുമാർ, സുമോദ് , സുധീഷ്, മരുമക്കൾ:.ഗീതു, സരിത, ഹരിത, ശരണ്യ . സംസ്ക്കാരം : ഇന്ന് (1വ്യാഴം) നാലിന് വീട്ടുവളപ്പിൽ