അമേരിക്കയിലെ തടാകത്തില്‍ ‘ വെളുത്ത സ്വര്‍ണം’; ഞെട്ടി ഗവേഷകര്‍; 540 ബില്യണ്‍ ഡോളറിന്റെ മുതലാണ് കണ്ടെത്തിയത്;പണി കിട്ടുന്നത് ചൈനയ്ക്ക്
ന്യൂയോർക്ക്: കാലിഫോർണിയയിലെ തടാകത്തില്‍ വൻ ലിഥിയം ശേഖരം കണ്ടെത്തി ഗവേഷകർ. സാള്‍ട്ടൻ തടാകത്തിലാണ് ലിഥിയത്തില്‍ വലിയ ശേഖരം കണ്ടെത്തിയത്. വെളുത്ത സ്വർണം എന്ന് അറിയപ്പെടുന്ന ലിഥിയത്തിന് വിപണിയില്‍ പൊന്നും വിലയാണ്. കാലിഫോർണിയയിലെ എനർജി ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയത്. തടാകത്തിനുള്ളില്‍ ലിഥിയത്തിന്റെ അംശം ഉള്ളതായി ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ അളവ്, മൂല്യം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വിശദമായ പഠനം നടത്തുകയായിരുന്നു. ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ ഇവ വേർതിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. […]