Spread the love

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ നിവാസികളെ കുടിയൊഴിപ്പിക്കലിന് കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് കുടിയിറക്കല് നടപടി പൂര്ത്തിയാക്കണം എന്നാണ് പെരുമ്പാവൂര് മുന്സിഫ് കോടതിയുടെ നിര്ദേശം.

video
play-sharp-fill

കോടതി നിര്ദേശ പ്രകാരം അഭിഭാഷക കമ്മീഷന് ഇന്ന് റിപ്പോര്ട്ട് സമര്പ്പിക്കേണ്ടതുണ്ട്.
എന്നാല് മലയിടംതുരുത്തിലെ താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്ക്കാര് ഉറപ്പു നല്കിയിട്ടുണ്ട്.

പോലീസ് നടപടികളുമായി വരില്ലെന്നും സര്ക്കാര് ഉറപ്പു നല്കിയിട്ടുണ്ട്. അതിനാല് തന്നെ അഭിഭാഷക കമ്മീഷന് ഇന്ന് സ്ഥലത്ത് എത്തുമോ എന്ന കാര്യത്തില് ആശങ്കയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില് അടക്കം പ്രതിഷേധവും നിലവില് മലയിടംതുരുത്തില് നടക്കുന്നുണ്ട്. അഭിഭാഷക കമ്മീഷന് വന്നാല് പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. വിഷയത്തില് തിങ്കളാഴ്ച സര്ക്കാര് നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.